നീലകണ്ണുള്ള മാലാഖ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചു വളർന്ന കുറച്ച പേർ .പലവിധ ജീവിതാവസ്‌തകൾ കാരണം ജീവിതത്തിൽ എന്തെങ്കിലും ഒക്കെ നേടാനായി കൊച്ചിയിലേക്കു വന്നവർ .ചോട്ടുവും ,ജെറിയും ,ശ്യാമും , ആസിഫും ,അഭിയും ,അജിത്തും അടങ്ങുന്ന ആറംഗ
സംഗം .എല്ലാവരും പലപല ജോലികൾ ചെയ്യുന്നവരാണ് . ചോട്ടുവും ജെറിയും JSE ട്രാൻസ്പോർട്ടിലും ശ്യാമും ,അഭിയും ,അഭിജിത്തും ,ആസിഫും ഇൻഫോപാർക്കിലും .പക്ഷെ എല്ലാവരും താമസിക്കുന്നത് ഒരുമിച്ചാണ് .അവരിവിടെ വന്നിട്ട് ഇപ്പൊ 5 വർഷമായി .അങ്ങനെ സൂര്യൻ തന്റെ ദിനചര്യകൾ അവസാനിപ്പിച്ചു മടങ്ങുന്ന ഒരു സായം സന്ധ്യയിൽ എല്ലാവരും കൂടി ബാൽക്കണിയിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു .മദ്യത്തിന്റെ ലഹരിയിൽ സംഗമത്തിന് മാറ്റ് കൂട്ടാനായി കൂട്ടത്തിലെ പാട്ട്കാരനായ ശ്യാം ഒരു പാട്ട് പാടാൻ തുടങ്ങി .എല്ലാവരും അതിനു ചുവടു വെക്കാനും .
"ഇത് പൊലൊരു സാധനമുണ്ടോ
ഇനിയിന്നീ ഭൂലോകത്തു
ഉണ്ടാകാൻ ഒരു തരമില്ലാ
കള്ളിനും മുകളൊന്നില്ല
ആ .. കാര്യം കാണാൻ കള്ളു വേണം
കള്ളു കുടിച്ചാൽ പേര് ദോഷം (2)"
എല്ലാവരും അങ്ങനെ ആടി പാടി ആഘോഷിക്കുന്നതിന്റെ ഇടയിൽ അജിത് തന്റെ കയ്യിലിരുന്ന സിഗേരറ്റ് പാക്കറ്റ് പതുക്കെ തുറന്ന് അതിൽ നിന്ന് ഒന്നെടുത്തു ചോട്ടുവിനും ശ്യാമിനും കൊടുത്തിട്ട് അത് കത്തിച്ചു വലിക്കാൻ തുടങ്ങി .അവർ അത് മാറി മാറി വലിച്ചു .എന്നാൽ ജെറി മാത്രം വലിച്ചില്ല .എരിയുന്ന സിഗേരറ്റ് ജെറിയുടെ നേരെ നീട്ടികൊണ്ട് അജിത പറഞ്ഞു " വലിയെടാ അളിയാ\" എന്നാൽ അത് വാങ്ങാൻ അവൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല അവന് ഒരു നിമിഷത്തേക് അവന്റെ കോളേജ് ലൈഫ് ഓർത്തുകൊണ്ട് പുറത്തേക് നോക്കി നിന്നു .അജിത് വീണ്ടും അവനെ നിർബന്ധിച്ചു . “നല്ല കിക് ആയിരിക്കും " പക്ഷെ അത് നിരസിച്ചുകൊണ്ട് ജെറി പറഞ്ഞു "വേണ്ടളിയാ ഞാൻ വലിക്കില്ല ,എനിക്കതിനു പറ്റില്ല "
"എന്താട എന്താ നിന്റെ പ്രശ്നം കുറെ നാളായല്ലോ നീയിതു പറയുന്നു ,നിനക്കെന്തെങ്കിലും അസുഖമുണ്ടോ "എന്ന് ചോദിച്ചുകൊണ്ട് ശ്യാം രംഗത്തെത്തി കൂടെ അഭിയും .
"ശരിയാണല്ലോ കുറെ നാളായി ഇവൻ ഇത് പറയുന്നു .ഇന്നതിന്റെ കാരണം ഞങ്ങൾക് അറിയണം ."അഭി .
ഒന്നും പറയാതെ നിൽക്കുന്ന ജെറിയെ കണ്ട് അജിത് നേരെ ചോട്ടുവിനോടായി
"പറയെടാ ചോട്ടു എന്താ ഇവന്റെ അസുഖം "
"പ്രേമം .. അല്ലാതെന്തു " ചോട്ടു പറഞ്ഞു.
“ആടാ ഇവന് ഒരുത്തിയെ ഇഷ്ടാരുന്നു " ചോട്ടു .
"അന്നിട്ട് നീ ഞങ്ങളോട് പറഞ്ഞില്ലല്ലോ " ശ്യാം .
"അതിനു പറയാൻ മാത്രം ഇവര് തമ്മിൽ അങ്ങനെ ഒന്നുമില്ലടാ "ചോട്ടു പറഞ്ഞു .
"അതെന്താ അവൾക് ഇവനെ ഇഷ്ടമല്ലാരുന്നോ "അഭി .
"അറിയില്ല "ജെറി പറഞ്ഞു .
"അറിയില്ലേ ...അന്നിട്ട് നീ ചോതിച്ചില്ലേ .."ശ്യാം .
"അല്ല നീ അവളെ പ്രൊപ്പോസ് ചെയ്‌തോ "അജിത്
"Hmm" ജെറി
"അന്നിട്ട് അവൾ എന്തു പറഞ്ഞു " ശ്യാം.
"ഒന്നും പറഞ്ഞില്ല അത് തന്നെ"ചോട്ടു .
ചോട്ടുവും ജെറിയും പറഞ്ഞത് മനസിലാവാതെ അഭി ചോദിച്ചു "എടാ നീയൊക്കെ എന്ത് തേങ്ങയാടാ ഈ പറയുന്നേ എനിക്കൊന്നും മനസിലാവുന്നില്ല .നീയൊന്നു തെളിച്ചു പറ ജെറി."
"എടാ അതൊക്കെ വെല്യ കഥയാ " ജെറി.
"എന്നാ ഇങ്ങു പോരട്ടെ അളിയാ ഇപ്പോഴാണേൽ കഥ കേക്കാൻ നല്ല മൂഢാ.നീയൊരു സിപ് എടുക്ക് അന്നിട്ട് പറ "അജിത്.
എന്ന് പറഞ്ഞു അജിത് ജെറിക് നേരെ ബിയർ ബോട്ടിൽ നീട്ടി .അവൻ അതു വാങ്ങി കുടിച്ചുകൊണ്ട അവിടെ ഇരുന്ന ബീൻബാഗിലിരുന് പറയാൻ തുടങ്ങി .
" 5 വർഷം മുൻപ് അതായതു ഞങ്ങൾ കോളേജിൽ പഠിച്ചിരുന്ന കാലം ,ശരിക്കും പറഞ്ഞാ രണ്ടു വർഷം ഡിപ്ലോമ പഠിച്ച ഏക ബാച്ച് ഞങ്ങളുടേതാരുന്നു .എന്ത് രാസമായിരുന്നെടാ അതൊക്കെ ...."
പതിയെ എല്ലാരും ജെറിയുടെയും ചോട്ടുവിന്റെയും പഴയ കോളേജ് കാലഘട്ടത്തിലേക് പോയി.
MIBM MANANTHAVADY. ഇവിടെയായിരുന്നു പലരുടെയും പ്രതീക്ഷകൾക്ക് മൊട്ടിട്ടതും പലതും പലർക്കും നഷ്ടമായതും .നവംബര് 10 അതായിരുന്നു ജെറിയുടെ ജീവിതത്തിൽ വഴിത്തിരിവായ ദിവസം ."FRESHERS DAY" പുതുമിഥുനങ്ങൾ വന്നണയുന്ന ദിവസം .6 മാസത്തെ ഇന്റേൺഷിപ്പിനു വേണ്ടി ബാംഗ്ലൂരിൽ പോയ ജെറിയും കൂട്ടുകാരും അന്ന് തിരിച്ചെത്തി .പതിവ് പോലെ കുറച്ചു ലേറ്റ് ആയി ആണ് അന്നും അവർ എത്തിയത് .പക്ഷെ അവരവിടെ കണ്ടത് പുതിയ ഒരു കോളേജ് ആയിരുന്നു .എല്ലാം പാടെ മാറിപ്പോയി .പുതിയ ടീച്ചേഴ്സ് ,പുതിയ സ്റ്റാഫ് അങ്ങനെ എല്ലാം അത്രയും നാൾ ശാന്തമായിരുന്ന കോളേജ് നിറയെ കുട്ടികൾ .എങ്ങും ഒരു പ്രസന്നത അവർക്കു ഫീൽ ചെയ്തു .ഫൈവ് ഫിംഗേഴ്‌സ് എന്നൊക്കെ പറയും പോലെ ആ അഞ്ചുപേർ .ജെറി ,ഷിയാദ് ,ചോട്ടു ,വിച്ചു ആൻഡ് കാർത്തിക് .തങ്ങളുടെ ജീവിതത്തിലെ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ആ കോളേജിലേക്കു അവർ നടന്നു കയറി .പുതിയ സ്റ്റാഫിന് അവരെ അത്ര പരിചയമില്ലാത്തതുകൊണ്ട് പുതിയ കുട്ടികൾ ആണെന്ന് കരുതി പൂക്കൾ നൽകി സ്വീകരിച്ചു .ചോട്ടു അവരെ ആക്കിയ രീതിയിൽ ചോദിച്ചു .
"എടാ ഷിയാദെ ഇതൊന്നും കഴിഞ്ഞ കൊല്ലം ഇല്ലാരുന്നല്ലോ "
"മൊത്തം മാറി പോയല്ലേടാ"ജെറി.
ഇത് കേട്ട് ഒന്നുമറിയാത്ത ഭാവത്തിൽ പുതിയ സ്റ്റാഫായ പ്രീതേച്ചി അവരോട് ചോദിച്ചു
"അപ്പോ നിങ്ങൾ പുതിയ കുട്ടികൾ അല്ലേ "
"പുതിയതാരുന്നു ഒരു കൊല്ലം മുൻപ് ഇപ്പോ ഞങ്ങൾ സീനിയർസാണ് "ചിരിച്ചുകൊണ്ട് ഷിയാദ് പറഞ്ഞു .
അത് കേട്ട് ബാക്കിയുള്ളവരും ചിരിച്ചു .ചമ്മിയ ഭാവത്തില് പ്രീതേച്ചി അലീനേച്ചിയെ നോക്കി " എടാ ആ പൂവ് തിരിച്ചു വെച്ചേക്കടാ പുതിയ പിള്ളേർക്കുള്ളതല്ലേ " ജെറി എല്ലാരോടുമായി പറഞ്ഞു .
"അതു വേണ്ട ഇത് നിങ്ങൾ വെച്ചോ പുതിയ പിള്ളേർ വന്നതല്ലേ ആർക്കേലും കൊടുക്കാം "പ്രീതേച്ചി അവരോടായി ചിരിച്ചുകൊണ്ട് പറഞ്ഞു .
"കാർത്തി ഇവർ നമുക് പറ്റിയ ടീമാട്ടോ "ചോട്ടു .
"അല്ല നിങ്ങടെ പേരെന്താ "അതുവരെ മിണ്ടാതിരുന്ന അലീനേച്ചി ചോദിച്ചു .
ജെറി എല്ലാവരെയും പരിചയപ്പെടുത്തി ."ഇത് ചോട്ടു ,വിച്ചു ,കാർത്തിക് ,ഷിയാദ് ഞാൻ ജെറി".
"അല്ല ഈ ചോട്ടുവിൻെറയും വിച്ചുവിന്റെയും ശരിക്കുമുള്ള പേരെന്താ " പ്രീതേച്ചി.
"അതവർക്ക് പോലുമറിയില്ല" ഷിയാദ് ചിരിയിച്ചുകൊണ്ട് പറഞ്ഞു .
"ഒന്ന് പോടാ ഞാൻ നുഫൈല് ,ഇത് വരുൺ.അല്ല നിങ്ങടെ പേരെന്താ "ചോട്ടു.
"എന്റെ പേര് പ്രീത ഇത് അലീന "പ്രീതേച്ചി പറഞ്ഞു.
"എന്നാ പിന്നെ ഞങ്ങൾ കേറട്ടെ ചേച്ചി പറഞ്ഞത് പോലെ ആരേലും ഉണ്ടോന്നു നോക്കട്ടെ ഇതൊന്ന് കൊടുക്കണ്ടേ "ജെറി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഡാ ...ഡാ .."പ്രീതേച്ചി. "അപ്പൊ കാണാം"എന്ന് പറഞ്ഞു കാർത്തിക് അവർക്കു ടാറ്റാ കൊടുത്തുകൊണ്ട് എല്ലാരും ഉള്ളിലേക്കു കയറി.അവരവിടെ എല്ലാരുടെയും പുറകിലായി ഇരുന്നു .പുതിയ കുട്ടികളെ കണ്ട് കാർത്തിക് പറഞ്ഞു "നമ്മളൊക്കെ പഠിക്കുമ്പോ മരുന്നിനു പോലും ഒരുത്തി പോലുമില്ല ,ഇപ്പോ നോക്കിക്കേ എത്ര പേരാ "
"അതങ്ങനെയല്ല അളിയാ എപ്പോഴും സ്വന്തം ക്ലാസ്സിൽ ഉള്ളതിനൊന്നും ലുക്ക് ഉണ്ടാവില്ല ,അപ്പുറത്തെ ക്‌ളാസിലെ കുട്ടികൾക്കല്ലേ ലുക്ക് ഉണ്ടാകൂ .ഇപ്പോഴും അത് പോലെ തന്നെ അത്രേ ഉള്ളൂന്നോ .."വിച്ചു പറഞ്ഞു .
"നീ കൂടുതൽ പറയണ്ട അതില്ലാത്തവന്റെ വിഷമം അവനല്ലേ അറിയൂ അല്ലേടാ ജെറി "കാർത്തിക് പറഞ്ഞു .
"ബഹുവചനം വേണ്ട സ്വന്തം കാര്യം പറഞ്ഞാ മതി"ജെറി .
"ഇത് കേട്ട് ഞെട്ടലോടെ കാർത്തിക് ചോദിച്ചു "അപ്പൊ നീയും,എന്നിട്ട് ഞങ്ങളോട് പറഞ്ഞില്ലല്ലോ "
"അതിനു പറയാൻ മാത്രം ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ പറയാൻ പറ്റൂ "ജെറി.
"അപ്പൊ ബഹുവചനം വേണ്ടാന്ന് പറഞ്ഞതോ " കാർത്തിക് .
"അത് പിന്നേ എന്റെ ടൈം ആകുമ്പോൾ അവൾ വരും അതുവരെ വെയിറ്റ് ചെയ്യാ " ജെറി.
"ആ ബെസ്ററ് നിനക്കൊന്നും ജന്മത് പെണ്ണ് കിട്ടൂല്ലടാ നോക്കിക്കോ"കാർത്തിക് .
"എന്നാ ഞാൻ അങ്ങ് സഹിച്ചു"ജെറി.
ഇത് കേട്ട് നിന്ന ഷിയാദിനു ദേഷ്യം വന്നു .
"നല്ലൊരു ദിവസം ആയിട്ട് രണ്ടും കൂടെ തുടങ്ങിക്കോളുംനാണമില്ലെടാ "ഷിയാദ് ചോദിച്ചു . "ഞാനല്ല ഇവനാ" ജെറി.
"മിണ്ടാതിരുന്നോണം രണ്ടും"ചോട്ടു പറഞ്ഞു .ഇതേ സമയം സ്റ്റേജിൽ പലവിധ പരിപാടികൾ നടന്നുകൊണ്ടിരുന്നു .പെട്ടെന്നു പുതിയതായി വന്ന ഒരുത്തൻ സ്റ്റേജിലേക് കയറി വന്നു.അവൻ മൈക് എടുത്തു പാടാൻ തുടങ്ങി.
" വെള്ളാരം കണ്ണെഴുതി
കാലിൽ വെള്ളികൊലുസണിഞ്ഞു
നിന്റെ കൊഞ്ചും കരിവള താളത്തിലിന്നേന്റെ
നെഞ്ചും കിണുങ്ങി പെണ്ണെ (2)
അവന്റെ പാട്ടിൽ ലയിച്ചെല്ലാവരും ഇരിക്കാൻ തുടങ്ങി.അവൻ ആ മനോഹരമായ പാട്ട് തുടർന്നു.
"ഇന്നോളം എന്റെ നെഞ്ചിലായി പൂവിട്ട പൊന്നോളം നീയേ"ഈ വരി കേട്ട് കൊണ്ട് ഇരിക്കുമ്പോൾപെട്ടെന്നു വാതിലിലൂടെ ഒരു പെൺകുട്ടി കടന്നു വന്നു .ഒരു ചുവന്ന ചുരിദാറിട്ട സുന്ദരി .അവളെ കണ്ട ജെറിക് എന്തെന്നില്ലാത്ത ആ സന്തോഷം തോന്നി .ആ പാട്ട് ആണ് വേണ്ടി പാടിയത് പോലെ തോന്നി .ആ വാതിലിൽ കൂടെ അവൾ കയറിവന്നത് ഹാളിലേക്കല്ലരുന്നു ,ജെറിയുടെ ഹൃദയത്തിലേകാരുന്നു .ജെറി ഇത്രയും നാൾ കാത്തിരുന്ന പെണ്ണിനെ കണ്ടപോലെ അവനു തോന്നി.അവൻ ഒരു മായാലോകത്തായിരുന്നു .അവൻ ഇക്കാര്യം ചോട്ടുവിനോട് പറഞ്ഞു."എടാ ഞാൻ കണ്ടെടാ എന്റെ മാലാഖയെ"
"മാലാഖയോ ഏത് മാലാഖ ,നിനക്കെന്താടാ പറ്റിയെ"ചോട്ടു എന്തെന്നറിയാത്ത ഭാവത്തിൽ ചോദിച്ചു … ജെറി അവളെ ചൂണ്ടി കാണിച്ചുകൊണ്ട് അവനോട് പറഞ്ഞു"ലുക്ക് at her” “നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് നിന്റെ കോപ്പിലെ ഇംഗ്ലീഷ് കൊണ്ട് എന്റടുത്തേക് വന്നേക്കരുതെന്നു ”ചോട്ടു.
“ഓ....അത് വിട് നീ ആ red ചുരിദാർ ഇട്ട കുട്ടിയെ കണ്ടോ She is my angel”ജെറി.
ചോട്ടു ആക്കിയ ഭാവത്തിൽ ചോദിച്ചു "ഇതിപ്പോ തൊട്ട് "
“ ഇപ്പൊ തൊട്ട് “ ജെറി.
"എടാ ചോട്ടു എനിക്കവളെ വേണമെടാ" ജെറി.
"നമുക്കു സെറ്റാകാടാ,നീ പേടിക്കണ്ട ഞങ്ങൾ ഇല്ലേടാ"ചോട്ടു.
"അപ്പൊ ഇന്ന് തൊട്ട് എഴുതാൻ തുടങ്ങാം ഒരു റൊമാന്റിക് സ്റ്റോറി " ജെറി.
"ഇതെങ്കിലും നടക്കുവോ രണ്ടുമൂന്നെണ്ണം എഴുതിയതല്ലെ അന്നിട്ട് പകുതിക്കു വെച്ച് നിർത്തി" ചോട്ടു.
"ഇതെങ്ങനെയല്ലടാ മുഴുവൻ എഴുതും കാരണം എന്റെ നായികാ അവളല്ലേടാ " ജെറി.
"mmm ... അവസാനം വരെ കണ്ടാ മതി "ചോട്ടു .
"എന്താടാ ഒരു സംസാരം ഞങ്ങളും കൂടിയറിയട്ടെ"ചോട്ടുവിന്റെയും ജെറിയുടെയും സംസാരം കേട്ട് ഷിയാദ് ചോദിച്ചു .
"അതിപ്പോ എന്താടാ ഇത്ര ചോദിക്കാൻ വെല്ല പെണ്ണ് കേസ് ആയിരിക്കും അല്ലാതെ ഇവന്മാരൊക്കെ വേറെ എന്നാ പറയാനാ.."വിച്ചു പറഞ്ഞു .
"അതേടാ പെണ്ണ് കേസ് തന്നെയാ ജെറിക് ഒരുത്തിയെ ഇഷ്ടായി " ചോട്ടു പറഞ്ഞു .
ഇത് kett ചിരിയടക്കാൻ പറ്റാതെ വിച്ചു പറഞ്ഞു "ഇവന് ... ഇഷ്ടായിന്നല്ലേ ...കുറേ എണ്ണത്തിനെ ബാംഗ്ലൂര് കാണിച്ചു കൊടുത്തിട്ട് ഇഷ്ടപെട്ടിട്ടില്ല പിന്നെയല്ലേ ഇപ്പോ ,അതും ഈ കോളേജില് ..ഒന്ന് പോടാ "
"അതെന്താടാ എനിക്ക് ഒരു പെണ്ണിനേയും ഇഷ്ടവില്ലാന്നുണ്ടോ " ജെറി ചോദിച്ചു .
"അത് വിട് ആരാ ആള് "കാർത്തിക് ചോദിച്ചു .
"നീ ആയിരിക്കുന്ന ചുവന്ന ചുരിദാറിട്ട കുട്ടിയെ കണ്ടോ അവളാ "ജെറി അവളെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു .
"അത് പറഞ്ഞപ്പോ ചെക്കന്റെ നാണം കണ്ടോ "ഷിയാദ് അവനെ ഇക്കിളിയാക്കികൊണ്ട് പറഞ്ഞു .ഇത് കണ്ട് കൊണ്ട് പുറകിൽ നിന്നിരുന്ന സാർ വന്നു പറഞ്ഞു " എടാ മിണ്ടാതിരിയെടാ "
"സോറി സാർ "ചോട്ടു ചിരിയടക്കി പിടിച്ചു കൊണ്ട് പറഞ്ഞു . അങ്ങനെ പരിപാടികൾ ഒക്കെ കഴിയാറായി .വിച്ചു എല്ലാവരേയും വിളിച്ചു പുറത്തിറങ്ങി . അവരെല്ലാവരും ആരും കാണാതെ കോളേജിന്റെ ഏറ്റവും മുകളിൽ പോയി സിഗരറ്റു വലിച്ചിരുന്നു .
“അല്ല ജെറി നീ എപ്പോഴാ അവളോട് പറയാൻ പോകുന്നത് " കാർത്തിക് .
"എന്ത് ?" ജെറി .
"അവളെ ഇഷ്ടമാണെന്നു ”കാർത്തിക്.
"വെയിറ്റ് ചെയ്യെടാ സമയം ഉണ്ടല്ലോ ”ജെറി.
“അയ്യേ ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും അങ്ങനെ വെച്ചോണ്ടിരിക്കാൻ പാടില്ല വാ നമുക്ക് ഇപ്പൊ തന്നെ പോയി പറയാം "ഷിയാദ് .
“ഇല്ലടാ ഇത് ഞാൻ മറ്റുള്ള പെൺപിള്ളേരെ സ്നേഹിച്ച പോലെയല്ല ,അവളെ കുറിച്ച്എല്ലാം അറിഞ്ഞിട്ടു മതി .” ജെറി.
"എന്തറിഞ്ഞിട്ടു ? " കാർത്തിക് ചോദിച്ചു .
"അല്ല അവൾക്കിനി വല്ല കാമുകനും ഉണ്ടെങ്കിലോ “ കൂട്ടത്തിൽ കുറുമ്പനായ വച്ചു പറഞ്ഞു. "വിച്ചു നീ വെറുതെ നെഗറ്റിവ് അടിക്കല്ലേ അങ്ങനൊന്നും ഇണ്ടാവൂല ജെറി നീ പേടിക്കണ്ട" ചോട്ടു പറഞ്ഞു .
"ഇനിയവൾക്കു ആരുമില്ലന്നിരിക്കട്ടെ, അവൾക്കു ഇവനെ ഇഷ്ടാവുമോ "വച്ചു .
"അതിനു എന്റെ ചെക്കനെന്താടാ ഒരു കുറവ് .മൊഞ്ചനല്ലേ " ചോട്ടു .
“ആ അത് തന്നെ ” ചോട്ടുവിനെ സപ്പോർട്ടു ചെയ്തു കൊണ്ട് കാർത്തിയും ഷിയാദും പറഞ്ഞു .
"നീയെന്താ വിച്ചു ഇങ്ങനെ ഫുൾ നെഗറ്റീവ് . ഇവന് നമ്മളല്ലേയുള്ളൂ ഇതൊക്കെ പറയാൻ . "ഷിയാദ് .
"നീ അമ്മൂന്റെ പുറകെ പോയപ്പോൾ നമ്മളെല്ലാം സപ്പോർട്ടു ചെയ്തില്ലേ" കാർത്തിക് ചോദിച്ചു.
“അത് ശെരിയായ എന്നാലും...."വിച്ചു .
"ഒരെന്നാലും ഇല്ല അവളെ നമ്മൾ വളക്കുന്നു "ചോട്ടു . "അല്ല ഇവൻ വളകും നമ്മൾ കട്ടക്ക് കൂടെയുണ്ടാകും.
“ആ എന്നാ അങ്ങനെ പറ "അല്ല അവളുടെ പേരറിയണ്ടെടാ "കാർത്തിക്.
“അത് നമുക്ക് പ്രീതേച്ചിനോട് ചോദിക്കാം “ചോട്ടു .
“എന്നാ വാ ഇപ്പൊ തന്നെ ചോദിച്ചേക്കാ,നമ്മളെല്ലാം വേഗത്തിൽ ചെയ്യണം ഒന്നും വെച്ചു താമസിപ്പിച്ചൂടാ ഇതും പറഞ്ഞു ഷിയാദ് എല്ലാവരെയും വിളിച്ചുകൊണ്ടു പ്രീതേച്ചിയുടെ അടുത്തേക്ക് പോയി .അപ്പോഴേക്കും പരിപാടികൾ എല്ലാം കഴിഞ്ഞിരുന്നു . അവർ പ്രീതേച്ചിയുടെ അടുത്തെത്തിയപ്പോൾ ശാലു ചേച്ചിനോട് സംസാരിക്കുകയായിരുന്നു . അവരെ കണ്ടതും അവൾ പ്രീതേച്ചിയോടു ചോദിച്ചു “ഇവരേതാ ക്ലാസ് “
“ഇവരൊക്കെ നിന്റെ സീനിയേഴ്സാ,രണ്ടു കൊല്ലമായി ഡിപ്ലോമ പഠിക്കുന്നു .ഇതുവരെ കഴിഞ്ഞിട്ടില്ല ."പ്രീതേച്ചി.
അത് കേട്ട ഷിയാദ് പറഞ്ഞു “ചേച്ചി പറഞ്ഞതൊക്കെ ശരിയാ.പക്ഷേ തോറ്റിട്ടൊന്നും അല്ലാട്ടോ കൊറോണ ഒക്കെ വന്നു ഞങ്ങളുടെ ക്ലാസൊക്കെ കുറെ പോയി.പിന്നെ അതിനിടക് ഇന്റേൺഷിപ്പും അതാ പറ്റിയെ"
പെട്ടെന്ന് അവളുടെ ഫോൺ ബെല്ലടിച്ചു." എന്ന ചേച്ചി ഞാൻ potte"ശാലു.
"എങ്ങനെ ഉണ്ടായിരുന്നെടാ പരിപാടി ഒക്കെ "പ്രീതേച്ചി .
“വല്യ കുഴപ്പമില്ലാരുന്നു" ചോട്ടു
“ചേച്ചി അവളുടെ പേരെന്താ? “ കാർത്തിക് ചോദിച്ചു .
“ആരുടെ“പ്രീതേച്ചി.
"ഇപ്പൊ പോയ കുട്ടിയില്ലേ അവളുടെ " ഷിയാദ് .
“ഓ അതോ ..ശാലു ”പ്രീതേച്ചി പറഞ്ഞു.ഇത് കേട്ട വിച്ചു ജെറിയെ നോക്കി ഒരു ചെറുചിരിയോടെ പതിയെ പറഞ്ഞു "ശാലു ജെറി ".
“പോടാ “ ജെറി.
“അല്ല ഇനിയെന്താ നിങ്ങളുടെ പരിപാടി ” പ്രീതേച്ചി.
“എന്തുപരിപാടി ബസ്റ്റാന്റിൽ പോണം, കുറച്ചു കുട്ടികളെ കാണണം , വീട്ടിൽ പോണം” വിച്ചു. "ഡാ ചെക്കാ...."പ്രീതേച്ചി.
അപ്പോൾ തന്നെ അലീനേച്ചി പ്രീതേച്ചിയെ വിളിച്ചു .പ്രീതേച്ചി എന്നാ പിന്നെ കാണാമെന്നു പറഞ്ഞു ഉള്ളിലേക്ക് പോയി . അവർ കോളേജിന് പുറത്തേക്കും. അന്ന് വൈകുന്നേരം കളിക്കാൻ പോകേണ്ടതുകൊണ്ടു ജെറി വീട്ടിലേക്കും മടങ്ങി. ചുരമിറങ്ങുമ്പോഴും അവന്റെ മനസ്സിൽ അവളുടെ ചിരിയായിരുന്നു.
ഇതേ സമയം ഹോസ്റ്റലിൽ താമസിക്കുന്ന ശാലുവും കൂട്ടരും അവരുടെ കോളേജിലെ ആദ്യത്തെ ദിവസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.
“എടി എങ്ങനെയുണ്ട് നമ്മുടെ കോളേജ് പൊളിയല്ലെ “ശാലു.
“ഞാൻ ഉദ്ദേശിച്ച അത്ര ഇല്ല എന്നാലും കുഴപ്പമില്ല " ഷാഹിന.
“ഓ പിന്നെ ,എന്തായാലും നമ്മൾ ഈ മൂന്നുകൊല്ലം അടിച്ചുപൊളിക്കുന്നു “ഐശ്വര്യ .
“അത് തന്നെ. എന്തായാലും ഒരു അഞ്ചാറുകൊല്ലം കഴിയുമ്പോൾ നമ്മളെയൊക്കെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടിവെക്കും .അപ്പൊ നമുക്ക് അതിനുമുൻപ് കിട്ടുന്ന ഈ കുറച്ചു സമയം അടിച്ചുപൊളിക്കാം “ഹൃദ്യ.
“അങ്ങനെ ഏതെങ്കിലും ഒരുത്തന്റെ കൂടെയൊന്നും ഞാൻ പോകില്ല ,എന്റെ ചെറുക്കനെ ഞാൻ തന്നെ കണ്ടുപിടിക്കും"കുറച്ചു റൊമാന്റിക് ആയി കൊണ്ട് ശാലു പറഞ്ഞു . “മോളാരെയോ കണ്ടുവെച്ചിട്ടുണ്ടല്ലോ ,ആരാ ആള് " ഷാഹിന ചോദിച്ചു .
“നമ്മുടെ ക്ലാസ്സിന്നാണോ” ഹൃദ്യ ചോദിച്ചു .
ശാലു ഒരു ചെറുപുഞ്ചിരിയോടെ അല്ല എന്ന് തലയാട്ടി കാണിച്ചു .
“പിന്നെ ?"ഐശ്വര്യ .
"PG Diploma"ശാലു.
“ഓഹോ ,അപ്പൊ വയസും ഒരു പ്രശ്നമല്ല “ ഹൃദ്യ.
“അല്ല പേരെന്താ? ഷാഹിന.
"പ്രിൻസ് എന്നാണെന്നു തോന്നുന്നു. "ശാലു.
“തോന്നുന്നോ ഉറപ്പില്ലേ...സാരമില്ല നമുക്ക് കണ്ടുപിടിക്കാം "ഷാഹിന.
"Hmm".ശാലു മൂളി."So Shalu is in love "എന്ന് പറഞ്ഞു അവരെല്ലാം ചിരിച്ചു.ഇത് കേട്ട് പുറത്തു നിന്ന് സിസ്റ്റർ വന്നു വാതിലിൽ മുട്ടി. “എന്താ അവിടെ ഒരു ബഹളം എല്ലാരും കിടന്നുറങ്ങിക്കോ"
“ഓ നാശം വന്നു 10 മണിയാകുമ്പോഴേക്കും കിടക്കണം പോലും ,ഇതെന്താ ജയിലോ” കലി തുള്ളിക്കൊണ്ടു ഹൃദ്യ അവളുടെ ബെഡിലേക്കു പോയി പുറകെ ഐശ്വര്യയും .
“അവനെ പറ്റി ചിന്തിച്ചു കിടക്കാണ്ട് വേഗം കിടന്നുറങ്ങിക്കിക്കോ" ശാലുവിന്റെ തോളിൽ തട്ടി കൊണ്ട് ഷാഹിന പറഞ്ഞു .
“പോടീ..."ശാലു.
“അപ്പൊ Good night"ഷാഹിന. അങ്ങനെ അവരെല്ലാവരും പതിയെ ഉറങ്ങാൻ തുടങ്ങി.
ജെറിയാണെങ്കിൽ പേപ്പറും പേനയുമായി ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.ഇത് വരെ ഒരു വരി പോലും എഴുതിയില്ല. അപ്പോഴണ് അമ്മയുടെ വരവ് .
“കുറച്ചു നാളത്തേക്ക് ഇല്ലാരുന്നു.ഇപ്പൊ എന്താണാവോ പിന്നേം തുടങ്ങിയത് .”
“ഒന്നുമില്ല 'അമ്മ പോയി കിടന്നോ” ജെറി.
“ആ ഞാൻ പോകുവാ നിന്റെ ഈ പേക്കൂത്തും കണ്ടിരിക്കാൻ എനിക്ക് സമയമില്ല"
“ആ പോ" ജെറി അങ്ങനെ ദൂരെ ആകാശത്തേക്ക് നോക്കിയിരുന്നു.അവൻ പതിയെ പേനയെടുത്തെഴുതാൻ തുടങ്ങി. “മഴത്തുള്ളികൾ ”നല്ല മഴയൊക്കെ കഴിഞ്ഞു മാനമൊക്കെ തെളിഞ്ഞു .മേഘങ്ങൾ മഞ്ഞുമലകൾ അടുക്കി വച്ചതു പോലെ ആരെയോ തേടി കൂട്ടമായി എങ്ങോട്ടോ പോകുന്നു .കോളേജിന്റെ വരാന്തയിൽ കൂട്ടുകാരുമൊത്തു സംസാരിച്ചു നിൽക്കുന്ന അശ്വിൻ .പെട്ടെന്ന് അവന്റെ കയ്യിലേക്ക് ഒരു മഴതുള്ളി വീണു . അവന്റെ ശ്രദ്ധ ആ മഴത്തുള്ളിയിലേക്കായി .ആ മഴതുള്ളി അവൻ ഊതി കളയുവാനായി പതിയെ കയ്യുയർത്തി ഊതാൻ തുടങ്ങിയപ്പോൾ അവൻ ആ മഴത്തുള്ളിക്കുള്ളിലൂടെ അവളെ കണ്ടു. അവന്റെ ജീവിതം മാറ്റി മരിക്കാൻ പോകുന്ന പെൺകുട്ടിയെ .അത്രയും എഴുതി കഴിഞ്ഞു മൊബൈലിലേക്ക് നോക്കിയപ്പോൾ സമയം 12:39 AM. അവൻ പെട്ടന്ന് തന്നെ കിടക്കാനായി പോയി കാരണം രാവിലെ നേരത്തെ എഴുന്നേറ്റു പള്ളിയിൽ മണിയടിക്കാൻ പോകേണ്ടതാണ് .കപ്പിയാർക്കു പനിയായതുകൊണ്ടു ജെറിയെ ആണ്
ഏൽപ്പിച്ചിരിക്കുന്നത് . അങ്ങനെ കോഴി കൂവി . പതിവ് പോലെ ശാലുവും കൂട്ടരും രാവിലെ കോളേജിലേക്ക് പോകാനായിറങ്ങി .ശാലു കുറച്ച്ചൊന്നു സുന്ദരിയായിട്ടുണ്ട് .കണ്ണൊക്കെ എഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ടാൽ തന്നെ ആള് സുന്ദരിയാണ് .ശാലു മാത്രം അല്ല കൂട്ടുകാരും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട് .ജെറിയാണെങ്കിൽ രാവിലത്തെ പള്ളിൽ പോക്കും കഴിഞ്ഞു ചുരം കേറി .സമയം ഒൻപതര ആയതു കൊണ്ടും ഇനിയും ara മണിക്കൂർ സമയമുള്ളതും കൊണ്ട് അവനും കൂട്ടുകാരും പതിയെ അവരുടെ സ്ഥിരം സ്പോട്ടിൽ പോയി … ചെറുതായി ഒരു സിഗേരറ്റ് ഒക്കെ വലിച്ചു ഒന്ന് മൂഡായി പതിയെ ക്ലാസ്സിലേക്ക് നടന്നു .കോളേജിൽ എത്തിയപ്പോ ജെറി ആദ്യം അന്വേഷിച്ചത് അവളെയാരുന്നു.അവളാണെങ്കിലോ പ്രിൻസിനെ നോക്കിയിരിക്കുവാരുന്നു.അവരെല്ലാവരും പ്രീതേച്ചിയോടും അലീനെച്ചിയോടും സംസാരിക്കാൻ ആയി ഓഫീസിലേക്കു കയറിയതും അവരെ കാത്തിരുന്നത് വളരെ സങ്കടകരമായ ഒരു വാർത്ത ആയിരുന്നു . “എടാ നിങ്ങളുടെ ക്സാമിന്റെ തീയതി തീരുമാനിച്ചു , അടുത്ത മാസം ഉണ്ടാകും ”പ്രീതേച്ചി പറഞ്ഞു .
“ശോ … വേണ്ടായിരുന്നു " ചോട്ടു .പറഞ്ഞു .
“എക്സാം കഴിഞ്ഞാ പിന്നെ ഞങ്ങൾ ഇവിടെ വിട്ടു പോകണ്ടേ “ ജെറി .
“അതുപിന്നെ വേണ്ടേ ,ഇപ്പോഴും ഇവിടെ നിക്കാൻ പറ്റുവോ .പോയി നല്ല ജോലിയൊക്കെ വാങ്ങി കുറെ കൊല്ലം കഴിയുമ്പോൾ ഇവിടെ വന്നു നിൽകുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാ . “ പ്രീതേച്ചി.
“അതൊക്കെ ശരിയാ എന്നാലും .. "ഷിയാദ് .
“ഒരെന്നാലും ഇല്ല ,ഇപ്പൊ മക്കള് പോയി പഠിക്കാൻ നോക്ക് അവർ വളരെ സങ്കടത്തോടെ കോളേജിന്റെ പടികൾ കയറി.“ഒരു മാസം അല്ലെ , അത് കഴിഞ്ഞാ നമ്മൾ ഇവിടെ വിട്ടു പോണം അല്ലെടാ"കാർത്തിക്.
“എടാ ഒരു മാസം കൂടിയൊള്ളു എന്നല്ല ,ഇനിയൊരു മാസം കൂടിയില്ല എന്നാലോചിച്ചു നമ്മൾ സന്തോഷിക്കണം ,അല്ലാതെ വെറുതെ ശോകമടിച്ചിരിക്കാനൊന്നും എന്നെ കിട്ടൂല ” ചോട്ടു.
“ഈ ഒരു മാസത്തിനുള്ളിൽ അവളെ settaakkanam" ജെറി.
“എല്ലാം ശരിയാവൂടാ അളിയാ" വച്ചു.
അതും പറഞ്ഞു അവർ ക്ലാസിലേക്കു കയറി …അങ്ങനെ ദിവസങ്ങൾ കടന്നുപോയി .ജെറി അവളുടെ ഇഷ്ടങ്ങൾ പതിയെ മനസിലാക്കാൻ തുടങ്ങി .അവളുടെ number
ഇല്ലാത്തതിനാൽ അവൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു ,but no reply.എന്തിനു പറയണം അവൾ ആ മെസ്സേജ് കണ്ടത് പോലുമില്ല.ഒടുവിൽ അവന്റെ കൂട്ടുകാർ കാരണം അവൻ അവളോട് സംസാരിക്കാൻ തുടങ്ങി .അപ്പ്പോഴൊന്നും അവൾ അറിഞ്ഞിരുന്നില്ല ജെറി അവളെ പ്രണയിക്കുന്നുണ്ടെന്നു .അവൾക്കിപ്പോഴും പ്രിൻസിനെ തന്നെയിരുന്നു ഇഷ്ടം .പക്ഷെ പ്രിൻസ് വേറെ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്ന കാര്യം അവൾ അരിഞ്ഞതും ഇല്ല .അവർ എല്ലാവരും ആ ദിവസങ്ങൾ നന്നായി ആഘോഷിച്ചു .ഒടുവിൽ ആ ദിവസമെത്തി .എക്‌സാമിന് ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ . ജെറിയും കൂട്ടരും പതിവ് പോലെ അവരുടെ സ്ഥിരം സ്ഥലത്തു ഒരുമിച്ചു കൂടി .സിഗരറ്റു വലിച്ചുകൊണ്ടു ചോട്ടു പറഞ്ഞു .“ ജെറി ഇന്ന് നീ അവളോട് ഇഷ്ടാന്ന് പറയണം ."
"ഇന്നോ !"ജെറി.
“ആ ഇന്ന് തന്നെ ,നിനക്കെന്താ ഇത്ര പേടി ”ഷിയാദ് ചോദിച്ചു.
" പേടിയൊന്നും ഇല്ല , പക്ഷെ എന്തോ അവളുടെ മുമ്പിൽ ചെല്ലുമ്പോൾ എന്തോ പോലെ തോന്നുന്നെടാ ” ജെറി.
"ആ അതിനെയാ പേടിയെന്നു പറയുന്നത് “വച്ചു .
“എടാ ജെറി ഇനിയധികം ദിവസങ്ങളില്ല . ഇപ്പഴെങ്കിലും നീ പറഞ്ഞില്ലെങ്കിൽ ഒന്നും നടക്കാൻ പോണില്ല ." കാർത്തിക് പറഞ്ഞു .
ചോട്ടുവിന്റെ കയ്യിലിരുന്ന സിഗരറ്റു വാങ്ങി വലിച്ചു കൊണ്ട് ജെറി പറഞ്ഞു “ഇന്ന് ഞാൻ എന്തായാലും പാറയോടാ "
“ എന്നാ നിനക്ക് കൊള്ളാം" ചോട്ടു.
“വാ സമയമായി pokaa “വച്ചു .
ഇതേ സമയം വളരെ ആകാംഷയോടും അതിലേറെ പ്രതീക്ഷയോടും കൂടിയിരുന്ന ശാലുവിന്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ട് ആ വാർത്ത അവളെ തേടിയെത്തി . അവളുടെ ഏതോ ഒരു കൂട്ടുകാരി വഴി പ്രിൻസ് അവൾക്ക് അവനെ ഇഷ്ടമാണെന്നുള്ള കാര്യം അറിഞ്ഞു .അവൻ അവളോട് സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു .അവൾ ആകെ വിഷമിച്ചിരിക്കുമ്പോഴാണ് ജെറി അവളെ തേടിയെത്തിയത് .അവളെ കണ്ടപാടെ തന്നെ അവൾക്കു എന്തോ വിഷമമുണ്ടെന്നു അവനു മനസിലായി .
“എന്ത് പറ്റി ,പതിവ് പോലെ ആ ചിരിയില്ലല്ലോ ഈ മുഖത്ത് “ ജെറി.
" ഏയ് ഒന്നുമില്ല"ശാലു.
“ഒന്നുമില്ലേ .. എന്തെങ്കിലും പ്രശ്‌നമുണ്ടേൽ പറ നമുക്ക് പരിഹരിക്കാം " ജെറി.
“ഒന്നുമില്ല ചേട്ടായി ” ശാലു.
“ഈ മുഖം നിനക്ക് ചേരില്ല.ചിരിയുള്ള നിന്റെ മുഖം കാണാനാ ഭംഗി ”ജെറി.
അതുകേട്ടതും അവൾ സങ്കടം എല്ലാം മനസ്സിൽ ഒളിപ്പിച്ചുകൊണ്ടു ചിരിച്ചു .“മതിയോ അല്ല എന്താ കാണണമെന്ന് പറഞ്ഞെ?ശാലു ചോദിച്ചു.
അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കികൊണ്ട് പറഞ്ഞു “ അതോ .... നിനക്കിഷ്ടമാണെങ്കിൽ നിന്റെ അച്ഛന്റെ നമ്പർ എനിക്കൊന്നു വേണം”
“എന്തിനു!“ ശാലു.
“അത് .. അങ്ങേരുടെ ഈ മോളെ എനിക്ക് കെട്ടിച്ചു തരുമോന്നറിയാൻ ” ജെറി.
“ഇതെപ്പൊ തുടങ്ങി”ശാലു.
“നിന്നെ കണ്ട ഫസ്റ്റ് ഡേ മുതൽ “ജെറി.
"പിന്നെ എന്തെ പറയാൻ ഇത്ര വൈകിയത് ”ശാലു.
“അതുകുറച്ചു നാൾ നിന്റെ പുറകെ നടന്നിട്ടു പറയാമെന്നു വിചാരിച്ചു .പക്ഷെ ഇനി ഒരാഴ്ച കൂടിയേ ഞാൻ ഈ കോളേജിൽ ഉണ്ടാവു .അതുകൊണ്ടു നിന്നോട് ഇത് പറയണമെന്ന് തോന്നി. എനിക്ക് നിന്റെ അഭിപ്രായം അറിയണം"ജെറി.
ഇതൊക്കെ കേട്ട് അവൾ ആകെ അസ്വസ്‌തയായി ,എന്ത് പറയണമെന്ന് അവൾക്കു ഒരെത്തും പിടിയും കിട്ടിയില്ല .ഒരു വശത്തു താൻ സ്നേഹിച്ച ആൾ
വേറൊരുത്തിയെ സ്നേഹിക്കുന്നു .മറുവശത്തു ഇത്രയും നാൾ ഒരു നല്ല ഫ്രണ്ട് ആയി കണ്ടയാൾ തന്നെ പ്രൊപ്പോസ് ചെയ്യുന്നു .ഒടുവിൽ അവൾ രണ്ടും കല്പിച്ചു പറഞ്ഞു . “എനിക്കറിയില്ല "
“എന്ത്? " ജെറി.
“ എനിക്ക് ചേട്ടനെ ഇഷ്ടമാണൊന്നു എനിക്ക് അറിയില്ല .അത് മാത്രമല്ല എനിക്ക് സിഗരറ്റ് വലിക്കുന്നവരെ തീരെ ഇഷ്ടമല്ല .എന്നാ പോട്ടെ ക്ലാസ്സുണ്ട് ” അതും പറഞ്ഞു അവൾ പോയി. അവനെന്തോ ഒന്നും പറയാൻ പറ്റിയില്ല .ക്ളാസൊക്കെ കഴിഞ്ഞു അവർ പുഴയോരത്ത് പോയിരുന്നു .
“അവള് പോയാൽ പോട്ടെ അളിയാ ,അവള് പോയാൽ വേറെ ഒരുത്തി .അല്ലാതെ ഇതിനൊക്കെ ഇങ്ങനെ വിഷമിച്ചിരിക്കണോ. "വിച്ചു.
“അല്ല അതിനവൾ ഇഷ്ടമല്ലാന്നു പറഞ്ഞിട്ടില്ലല്ലോ "ഷിയാദ് പറഞ്ഞു .
“എടാ സിഗരറ്റ് വലിക്കുന്നവരെ ഇഷമല്ലെന്നു പറഞ്ഞില്ലേ .അതിവനെ ഉദ്ദേശിച്ചാ പറഞ്ഞത് . Indirect ആയിട്ടു ഇഷ്ടമല്ലെന്നു പറഞ്ഞതട മണ്ടാ “വിച്ചു.
“നമ്മൾ ഇനിയും വലിക്കും അത് വേണ്ടാന്നു പറയാൻ അവളാരാ "കാർത്തിക്.
“നീയൊക്കെ വേറെ എന്തും പറഞ്ഞോ ,പക്ഷെ അവളെ പറ്റി മാത്രം ഒന്നും പറയണ്ട .അവള് പറഞ്ഞതിൽ എന്താ തെറ്റ് .എല്ലാരേയും പോലെയാ അവളും പറഞ്ഞുള്ളു . പിന്നെ അവളുടെ അടുത്തു നിന്ന് ഒരുത്തരം കിട്ടുന്ന വരെ ഞാൻ wait ചെയ്യും .അതിനി എത്ര കാലമായാലും" ജെറി ദേഷ്യത്തോടെ പറഞ്ഞു.
“നീ ചൂടാവല്ലേ അളിയാ നിനക്കറിയാലോ രണ്ടെണ്ണം ഉള്ളിൽ പോയിക്കഴിഞ്ഞാൽ പിന്നെ എന്താ പറയുന്നെന്നു അവനു തന്നെ വെളിവില്ല.നീ ഒരു പുകയെടുക്കു എല്ലാം ഒന്ന് കൂൾ ആവട്ടെ"ചോറ്റു പറഞ്ഞു.
"വേണ്ടളിയാ എരിഞ്ഞു തീരുന്ന ഈ സിഗററ്റിനെക്കാളും മധുരം പ്രണയത്തിനാടാ “ഒരു ചെറുപുഞ്ചിരിയോടെ ജെറി പറഞ്ഞു .
സമയം ഏറെ വൈകി .എല്ലാരും അവരവരുടെ വീടുകളിലേക്ക് മടങ്ങി .ഷാഹിന ശാലുവിനെ സമാധാനിപ്പിക്കാനായി പലതും പറഞ്ഞെങ്കിലും അവൾക്കു ഒന്നും മനസിലായില്ല .അവൾ അവനെ ഓർത്തു വിഷമിച്ചിരിക്കുകയായിരുന്നു. അന്ന് രാത്രി ജെറിയെ വീണ്ടും വിഷമത്തിലാക്കുന്ന വാർത്തയുമായി വിച്ചുവിന്റെ മെസ്സേജ് വന്നു.
“അളിയാ അവൾക്കു വേറെ ഒരുത്തനെ ഇഷ്ടാടാ “
"നിന്നോടാരാ പറഞ്ഞെ "ജെറി.
“അവളുടെ ഫ്രണ്ട് ഷാഹിന”വച്ചു.
“ആരാ ആള് "ജെറി.
“മറ്റേ PG ഡിപ്ലോമയിലെ പ്രിൻസ്.പക്ഷെ അവനിഷ്ടമല്ലെന്നാ കേട്ടേ,നിനക്ക് ചാൻസുണ്ടളിയാ“വിച്ചു .
അന്ന് കോളേജിന്റെ പടിയിറങ്ങിയ ജെറി പിന്നെ അങ്ങോട്ട് തിരിച്ചു പോയത് പരീക്ഷ എഴുതാൻ വേണ്ടി മാത്രം ആയിരുന്നു.പരീക്ഷ കഴിഞ്ഞു അവളെ ഒന്ന് കാണാൻ പോലും അവനു താല്പര്യം ഇല്ലായിരുന്നു.അന്ന് വൈകുന്നേരം തന്നെ കോളേജിൽ നിന്ന് സാർ വിളിച്ചിരുന്നു . ജെറിയും ചോട്ടുവും ബാംഗ്ലൂരിലെ ഒരു കമ്പനിയിലേക്ക് പോകണമെന്ന് പറഞ്ഞു .അങ്ങനെ എല്ലാം ഉപേക്ഷിച്ചു അവർ യാത്രയായി.പക്ഷെ അപ്പോഴും അവൻ അവളെ മറന്നില്ല .രണ്ടു വര്ഷം കഴിഞ്ഞുപോയി. ഇടയ്ക്കു അവർ നാട്ടിൽ വരുമ്പോൾ കോളേജിൽ വന്നു പ്രീതേച്ചിയെയും അലിനേച്ചിയെയും സാറിനെയും ഒക്കെ കാണും . അപ്പോഴും അവന് അവളെ കുറിച്ച് എല്ലാമറിയാമായിരുന്നു .അവൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും അവൻ സേവ് ചെയ്തു വെച്ചിരുന്നു.ഇടയ്ക്കു അതൊക്കെ എടുത്തു വെറുതെ കാണും. വർഷങ്ങൾ പിന്നെയും കടന്നുപോയി .അവർക്കു രണ്ടുപേർക്കും കൊച്ചിയിലേക്ക് ട്രാൻസ്ഫർ aayi. “അങ്ങനെ ഇപ്പൊ ഞങ്ങൾ ഇവിടെ ഇരിക്കുന്നു .” ജെറി അതും പറഞ്ഞു കൊണ്ട് ഒരു സിപ് കൂടെ എടുത്തുകൊണ്ടു ബീൻ ബാഗിൽ നിന്നുമെഴുന്നേറ്റു ദൂരേക്ക് നോക്കി കൂവി.
“അല്ല ചോട്ടു അപ്പൊ ആ ഷാഹിനയാണോ നിന്റെ ഷാഹിന. “അഭി.
"അതിനിടയിൽ ഇതെങ്ങനെ സംഭവിച്ചു ."ആസിഫ്.
അതൊക്കെ ഉണ്ട് ."ചോട്ടു.
“അതിനിടയിൽ നീ നൈസായിട്ടങ്ങുഅവളേ വളച്ചല്ലേ "അജിത് .
“അല്ല അന്നിട്ടിപ്പൊ അവരവിടെ ഉണ്ട്"ശ്യാം.
"ഇവിടെ കൊച്ചിയിൽ ഉണ്ട് അഭിജിതേട്ടായിന്റെ പേർസണൽ സെക്രട്ടറി ആണ് അവൾ .ഇവൻ അവളുമായിട്ട് നല്ല കോൺടാക്റ്റാണ് ” ജെറി.
“അതെങ്ങനെ "ശ്യാം .
"ഷാഹിന അവളെയും കൂടെ കൊണ്ടുവരും ."ജെറി .
"അപ്പൊ നീ ഇവന്റെ കൂടെ പോകാറില്ലേ ജെറി”അജിത്.
"അവൻ ഒരു മാസ് എൻട്രിക്ക് വേണ്ടി വെയിറ്റ് ചെയ്യുവല്ലേ “ചോട്ടു.
"മാസും കാണിച്ചോണ്ട് നിന്നാൽ അവളെ ഏതെങ്കിലും ഒരുത്തൻ കൊത്തികൊണ്ടു പോകും. പിന്നെ ഇവിടെ വന്നു ബിയറും അടിച്ചോണ്ടു ഇരിക്കേണ്ടി വരും"ആസിഫ് പറഞ്ഞു.
"അങ്ങനെ ഒരുത്തനും അവളെ കൊത്തികൊണ്ടു പോവൂല്ലടാ .അവൾ എന്റെയാ "ജെറി.
"അല്ല അപ്പൊ അവൾക്കു അറിയില്ലേ നീയാ FOR YOU FOODS ന്റെ MD എന്ന് "ശ്യാം.
“ഇതുവരെ അറിയില്ല .പക്ഷെ നാളെ അറിയും.അതിനുള്ളതൊക്കെ ഇവൻ ചെയ്തിട്ടുണ്ട് "ചോട്ടു.
"എന്ത്?... "അജിത്.
"അതൊക്കെ നാളെ പറയാം. നാളെ അവളെ കാണാനുള്ളതാ" എന്ന് പറഞ്ഞു ജെറി നേരെ റൂമിലേക്ക് പോയി .ഇതേ സമയം ശാലുവാണെങ്കിൽ ആകെ വിഷമിച്ചിരിക്കുകയായിരുന്നു . കാരണം FOR YOU FOODS അവരുടെ കമ്പനിയുമായുള്ള കോൺട്രാക്ട് പിൻവലിക്കണം എന്ന് പറഞ്ഞു മെയിൽ അയച്ചിട്ടുണ്ടായിരുന്നു . FOR YOU FOODS ആയിട്ടുള്ള കോൺട്രാക്ട് പോയി കഴിഞ്ഞാൽ അവളുടെ കമ്പനി മൊത്തം നഷ്ടത്തിലേക്ക് പോകുമായിരുന്നു . അവരുടെ കമ്പനിയുട 40 % ലാഭവും FOR YOU FOODS കാരണമാണ് കിട്ടുന്നത് .അത് കൊണ്ട് തന്നെ അഭിജിത്തേട്ടയുടെ അടുത്ത് നിന്നും ശാലുവിന് നല്ല പ്രഷർ ഉണ്ടായിരുന്നു . എന്തായാലും നാളെ FOR YOU FOODS ന്റെ MD യുമായി ഒരു മീറ്റിങ്ങ് വെച്ചിട്ടുണ്ട് .അതിനുള്ള തയ്യാറെടുപ്പിലാണ് ശാലു .ചോട്ടുവുള്ളതായിരുന്നു അവളുടെ ഏക ആശ്വാസം. ഇതറിഞ്ഞപ്പോൾ തന്നെ അവൾ അവനെ വിളിച്ചിരുന്നു .പക്ഷേ അവനൊന്നും ചെയ്യാൻ പറ്റില്ലെന്നാണ് അവൻ പറഞ്ഞത് . FOR YOU FOODS ന്റെ MD ജെറിയാണെന്നു അവൾക്കറിയില്ല. അവൾ ഉറങ്ങാൻ കിടന്നെങ്കിലും അവൾക്കു ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല . പക്ഷെ ഇതെല്ലാം ഷാഹിനക്കറിയാമായിരുന്നു .അവളുടെ അവസ്ഥ കണ്ടു പറയണമെന്ന് അവൾക്കുണ്ടായിരുന്നു . പക്ഷെ അവൾ പറഞ്ഞില്ല .ആകെ അസ്വസ്ഥായായിരുന്ന ശാലു ഹെഡ്സെറ്റ് എടുത്തുവെച്ചു പാട്ടു കേട്ടുറങ്ങാൻ തുടങ്ങി .
പിറ്റേ ദിവസം രാവിലെ പതിവുപോലെ എല്ലാവരെയും ഉണർത്തികൊണ്ടു ജെറിയുടെ അലാറമടിച്ചു . അവരെല്ലാവരും എഴുന്നേറ്റു പതിവുപോലെ എല്ലാ പരിപാടികളും ചെയ്തു . ശ്യാമും അജിത്തും കൂടെ നേരെ അടുക്കളയിൽ കേറി എല്ലാവർക്കുമുള്ള ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി . ഈ സമയം ജെറിയാണെങ്കിൽ ഭയങ്കര ഒരുക്കത്തിലാണ് . അവനു ഏതു ഷർട്ട് ഇട്ടിട്ടും ഒന്നും ഇഷ്ടമാവുന്നില്ല .അവൻ ഇങ്ങനെ ഷർട്ട് എല്ലാം വലിച്ചു വാരി ഇട്ടു നോക്കുന്നത് കണ്ടു ചോട്ടു ചോദിച്ചു ."എടാ നിനക്കെന്താ പറ്റിയെ , എന്തിനാ ഇങ്ങനെ എല്ലാം വലിച്ചു വാരി ഇടുന്നെ "
“എടാ ഒന്നും അങ്ങോട്ട് സെറ്റാവുന്നില്ല"ജെറി.
"ഓ .. പിന്നേ ...നീ പെണ്ണുകാണാനാണല്ലോ പോകുന്നെ .മീറ്റിങ്ങിനല്ലേ ഏതേലും ഒന്നെടുത്തിട്"ചോട്ടു .
"ഒന്നും അറിയാത്ത പോലെ പറയല്ലേ ചോട്ടു ...അവളെ കാണാൻ വേണ്ടിയല്ലേ ഈ മീറ്റിംഗ് വച്ചതു പോലും . അത് നിനക്കറിയുന്നതല്ലേ"ജെറി.
"എന്നാ നീ ഒരു പണി ചെയ്തോ ആ കോട്ടും സൂട്ടും എടുത്തിട്ട് “ ചോട്ടു.
"ആ ..അത് നല്ല ഐഡിയ ആണല്ലോ, താങ്ക്സ് ഡാ മുത്തേ" എന്ന് പറഞ്ഞു ജെറി ഒരു ബ്ലാക്ക് കോട്ടെടുത്തിട്ടു . അത് കണ്ടു ചോട്ടു പറഞ്ഞു."ഇപ്പൊ കണ്ടാൽ അവളൊന്നു വീഴും" "ഒന്നു പോടാ അവിടുന്ന് ” ചെറിയൊരു പുഞ്ചിരിയോടെ ജെറി പറഞ്ഞു .അതും പറഞ്ഞു രണ്ടും കൂടെ നേരെ ഡൈനിങ്ങ് ടേബിളിന്റെ അടുത്തോട്ട് പോയി ഇരുന്നു . അപ്പോഴേക്കും ശ്യാമും അജിത്തും കൂടെ നല്ല പുട്ടും മൊട്ട കറിയും ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു . രണ്ടിനെയും കണ്ടു എല്ലാവരും അന്തം വിട്ടു നിൽക്കുകയാണ് .“അല്ല മക്കളെ എങ്ങോട്ടാ രാവിലെ തന്നെ രണ്ടും കൂടി എക്സിക്യൂട്ടീവ് ലുക്കിൽ "ആസിഫ്.
"ഇന്നലെ പറഞ്ഞില്ലേ മീറ്റിങ് ഉണ്ടെന്നു 10:30 ആകുമ്പോഴേക്കും ഹയാത്തിലെത്തണം"ജെറി. “എന്ത് മീറ്റിങ് ,ഇതൊക്കെ ഇവന് അവളെ ഒന്ന് ഒറ്റയ്ക്ക് കാണാനുള്ള അടവല്ലേ"ചോട്ടു. "ആണോടാ ...ഇന്ന് നീ അവളെ കാണുവോ"ശ്യാം.
"അത് പറഞ്ഞപ്പോൾ ചെക്കന്റെ നാണം കണ്ടില്ലേ. ദേ ...പോയിട്ട് ഉള്ള വില കളഞ്ഞിട്ടു വന്നേക്കല്ല് "അജിത്.
"അല്ല അതിനു ഹയാത് തന്നെ വേണാരുന്നോ വെല്ല ബീച്ചിലോ മറ്റോ പോരാരുന്നോ"ശ്യാം . “എടാ അതിനിത് വെറും ഒരാള് പ്രൊപ്പോസ് ചെയ്യാൻ പോകുന്നതല്ല . അതവൾക്കു അറിയുകയും ഇല്ലല്ലോ . അവളുടെ വിചാരം കമ്പനിയുമായിട്ടുള്ള കോൺട്രാക്ട് പിൻവലിക്കാൻ വരുന്ന FOR YOU FOODS ന്റെ MD യുമായിട്ടുള്ള ഒരു ഒഫീഷ്യൽ മീറ്റിംഗ് ആണെന്നാ. പിന്നെ എന്റെ പെണ്ണിനെ കാണുന്നത് ഗ്രാൻഡ് ആയിക്കോട്ടേന്നു വച്ചു "ജെറി.
"അപ്പൊ നീയാ MD എന്ന് അവൾക്കറിയില്ലേ"അഭി.
"ഇല്ല " ജെറി.
"എടാ അപ്പൊ ഇതൊരു സിനിമയുടെ ക്ലൈമാക്സ് പോലെയുണ്ടല്ലോ ,ഞങ്ങളും കൂടെ വന്നോട്ടെ സീൻ ഒന്ന് കാണാലോ, പിന്നെ നിന്റെ ശാലുവിനെയും"അജിത്.
"അയ്യടാ ...അങ്ങനെ ഇപ്പൊ വരണ്ടാ.മക്കള് തത്കാലം കമ്പനിയിൽ പോ . എല്ലാം സെറ്റായാൽ ഞാൻ വിളിക്കാം .അപ്പൊ വന്നാൽ മതി " അതും പറഞ്ഞു കഴിച്ച പ്ലേറ്റും എടുത്തുകൊണ്ട് ജെറി അടുക്കളയിലേക്കു പോയി . അവിടെ ശാലുവാണെങ്കിൽ ഒരു ചുരിദാർ ഇടാൻ വേണ്ടി എടുത്തപ്പോഴേക്കും ഷാഹിന പറഞ്ഞു . " നീ ഒരു മീറ്റിങ്ങിനു പോകുവല്ലേ സാരിയുടുത്താ മതി "എന്ന് പറഞ്ഞു അവൾക്കൊരു സാരി കൊടുത്തു . Red and black കളറിൽ പൂക്കൾ ബോർഡർ ആയിട്ടുള്ള ഒരുപട്ടുസാരി . അവൾക്കത് കണ്ടപ്പോൾ തന്നെ ഇഷ്ടായി "പിന്നെ ...കണ്ണെഴുതാൻ മറക്കണ്ട " അതും പറഞ്ഞു ഷാഹിന അടുക്കളയിലേക്കു പോയി .കുറച്ചു കഴിഞ്ഞു ശാലു റൂമിനു പുറത്തേക്കു വന്നു . അവളെ കണ്ടു ഷാഹിന ഒന്നും അറിയാത്ത പോലെ പറഞ്ഞു . "നീയിന്നാ MD യെ വളച്ചെടുക്കുവോടി "ആ ബെസ്റ് ആദ്യം കോൺട്രാക്ട് പോകാതെ നോക്കട്ടെ എന്നിട്ടല്ലെ വളക്കലൊക്കെ . ഇന്നീ കോൺട്രാക്ട് പോയി കഴിഞ്ഞാൽ എന്റെ പണിയും പോകും . അപ്പൊ നമുക്കിവിടെ ഒരുമിച്ചിരുന്നു വളക്കാട്ടോ .അതും പറഞ്ഞു കഴിഞ്ഞ ഉടനെ അഭിജിത്തേട്ടായി വിളിച്ചു . അവൾ ഇപ്പൊ വരാമെന്നു പറഞ്ഞു . എന്നിട്ട് ഒരു ഗ്ളാസ് വെള്ളം എടുത്തു കുടിച്ചിട്ട് പോയി .
ഫ്ലാറ്റിന്റെ സ്റ്റെപ് ഇറങ്ങി വരുന്ന അവളെ കണ്ട അഭിജിത്തേട്ടായി ആകെ അന്തം വിട്ടു നിൽക്കുകയാണ് . ആദ്യമായിട്ടാണ് അവളെ ഇത്രേം സുന്ദരിയായി കാണുന്നത് .അവർ രണ്ടും കൂടെ നേരെ ഹോട്ടലിലേക്ക് പോയി . ചേട്ടായി അവളെ അവിടെ ഇറക്കിയിട്ടു കമ്പനിയിലേക്ക് പോയി . അവൾ അവിടെ ഹോട്ടലിലെ റെസ്റ്റോറന്റിൽ ഒരു ഒഴിഞ്ഞ ടേബിളിൽ പോയിരുന്നു . അപ്പോഴേക്കും ജെറിയും ചോട്ടുവും എത്തിയിരുന്നു . അവർ കാർ സെക്യൂരിറ്റിയെ ഏല്പിച്ചിട്ടു ഉള്ളിലേക്ക് കയറി . എടാ അവൾ ഞാൻ കൊടുത്ത സാരി uduthu കാണുവോ"jeri.
“അതൊക്കെ ഉണ്ടാവൂടാ ഷാഹിന എല്ലാം സെറ്റാക്കിക്കാണും . പിന്നെ അവളെ കാണുമ്പൊൾ കണ്ട്രോൾ കളയരുത് . "അത് പറയാൻ പറ്റില്ലെടാ അളിയാ "എന്നാ കൊല്ലും ഞാൻ “ അവരങ്ങനെ ലിഫ്റ്റിൽ നിന്നും ഇറങ്ങി നേരെ നടന്നു വരുമ്പോൾ തന്നെ അവളെ ദൂരെ നിന്നുംതന്നെ ജെറി കണ്ടു .
"അളിയാ എന്ത് സുന്ദരിയാടാ അവള് . ഈ സാരി പെണ്പിള്ളേരുടെ സൗന്ദര്യം കൂട്ടുന്നു പറയുന്നത് ശരിയാല്ലേ ”ജെറി.
"ഒലിപ്പിക്കാണ്ട് വാടാ "chottu.
ജെറിയെ കണ്ടപ്പോൾ തന്നെ അവളൊന്നു ചെറുതായിട്ട് ഭയന്നു. കാരണം പണ്ട് താൻ സിഗരറ്റ് വലിക്കുന്നവരെ ഇഷ്ടല്ലെന്നു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ടാവോ എന്നായിരുന്നു അവളുടെ ചിന്ത . അതുമാത്രമല്ല അവൾക്കു വേറെ ഒരുത്തനെ ഇഷമായിരുന്ന കാര്യം കൂടി അവനറിഞ്ഞിരുന്നല്ലോ . എല്ലാം കൂടി ഒരുമിച്ചു ഒരു പ്രതികാരം പോലെയൊക്കെയായാൽ ആകെ കുഴയും . ഇതൊക്കെ ആലോചിച്ചു നിന്ന അവളേ ചോട്ടു വിളിച്ചു . അങ്ങനെ അവർ സംസാരിക്കാൻ തുടങ്ങി . ശാലു എന്തൊക്കെ പറഞ്ഞിട്ടും ജെറി i ഒന്നും സമ്മതിക്കുന്നില്ല . കുറച്ചു കഴിഞ്ഞപ്പോഴേക്കും അഭിജിത്തേട്ടായി വന്നു. "ശാലു എന്തായി ? " “എന്താവാൻ സാർ അമ്പിനും വില്ലിനും അടുക്കുന്നില്ല . പ്രതികാരം തീർക്കുവാണെന്ന് തോന്നുന്നു . എന്റെ അവസ്ഥ പറഞ്ഞിട്ട് പോലും മനസിലാവുന്നില്ല ."പ്രതികാരമോ , നിനക്കിയാളെ നേരത്തെ അറിയോ ” " എന്റെ സീനിയർ ആയിരുന്നു . എന്നെ പ്രൊപ്പോസ് ചെയ്തു ഞാൻ റിജെക്ട് ചെയ്തു ” “ഓഹോ ..അതൊക്കെ നിങ്ങടെ പേർസണൽ മാറ്റർ അതൊന്നും എനിക്കറിയുണ്ടാ . തന്റെ ശ്രദ്ധ കുറവ് കൊണ്ടാണ് ഇത് ഇവിടെ വരെയെത്തി നിൽക്കുന്നത് , so its your dismissal order"എന്ന് പറഞ്ഞു അവൾക്കൊരു കവർ കൊടുത്തു . "സാർ please ഒരു ചാൻസ് കൂടി ”. "No more explanations ആദ്യം അത് തുറന്നു വായിച്ചിട്ട് sighn ഇട്ടു താ എനിക്ക് പോയിട്ട് വേറെ പണിയുണ്ട് . "അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയാൻ തുടങ്ങി . അവൾ അത് പതിയെ തുറന്നു വായിച്ചതും അവളുടെ ചുണ്ടിൽ ചെറിയ ചിരി വിടരാൻ തുടങ്ങി . അവൾക്കു അവളെ തന്നെ വിശ്വസിക്കാൻ ആയില്ല .5 വർഷത്തേക്കുള്ള കോൺട്രാക്ട് FOR YOU FOODS തന്നിരിക്കുന്നു ."Is it true sir"
"ദേ...ഇവനോട് തന്നെ ചോദിച്ചു നോക്ക് "സാറിനെങ്ങനെ ചേട്ടായിനെ അറിയാം" ശാലു.
"ഞങ്ങൾ കുറച്ചു കാലം ഒരുമിച്ചുണ്ടായിരുന്നു ബാംഗ്ലൂര്”അഭിജിതേട്ടായി.
"എന്നിട്ടെന്താ,നമ്മുടെ കമ്പനിയും ആയിട്ടുള്ള കോൺട്രാക്ട് വേണ്ടാന്ന് വെക്കാൻ തീരുമാനിച്ചേ"ശാലു.
"അതുപിന്നെ ....ഇവൻ കോൺട്രാക്ട് പിൻവലിച്ചാൽ പിന്നെ ഞാൻ ഈവനേ എന്റെ വീട്ടിൽ കേറ്റുവോ " അഭിജിത്തേട്ടായി .
"അപ്പൊ ഈ കാണിച്ചു കൂട്ടിയതൊക്കെ !”ശാലു.
“അത് നിന്നെ ഇങ്ങനെ ഒന്ന് കാണാൻ ....സംസാരിക്കാൻ"അഭിജിത്തേട്ടയി.
"അപ്പൊ ഇതൊക്കെ നിങ്ങടെ പ്ലാൻ ആയിരുന്നല്ലേ ”ശാലു.
“അതേലോ ” എന്ന് പറഞ്ഞുകൊണ്ട് ഒരു പുതിയ ശബ്ദം പുറകിൽ നിന്ന് വന്നവളെ
കെട്ടിപിടിച്ചു .
"എടി ...നീയും കൂടിയരിഞ്ഞോണ്ടാണല്ലേ ഇതൊക്കെ . എന്നാലും ഇത്രേം നാള് നിന്റെ ബെസ്ററ് ഫ്രണ്ട് ആയി നടന്നിട്ടു .... ഒരു വാക്ക് നിനക്കെന്നോട് പറയാരുന്നു . എന്നാ ഞാൻ ഇവിടെ കിടന്നു ചമ്മി നാറില്ലായിരുന്നു "ശാലു.
"അത് സാരമില്ല " ഷാഹിന .
"അല്ല എന്തിനാ ഇതൊക്കെ ചെയ്തേ"ശാലു.
“അതിവൻ തന്നെ പറയും അല്ലേടാ ” എന്ന് പറഞ്ഞു ചേട്ടായി ജെറിയുടെ തോളിൽ തട്ടി “നിങ്ങൾ വാ നമുക്കൊരു നാരങ്ങാവെള്ളം കാച്ചീട്ടു വരാം ."എന്നുപറഞ്ഞു ചേട്ടായി അവരെയും കൂട്ടികൊണ്ടു അവിടെ നിന്ന് പോയി .ഇപ്പൊ ജെറിയും ശാലുവും മാത്രമായി .അവൻ അവളെ തന്നെ കണ്ണെടുക്കാതെ കുറച്ചുനേരം നോക്കിയിരുന്നു .അവൾ അവനെ തട്ടി വിളിച്ചു . “എന്തേ ഇങ്ങനെ നോക്കിയിരിക്കുന്നേ . എന്നെ ഇതിനുമുൻപ് കണ്ടിട്ടില്ലേ . "കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ കണ്ടിട്ടില്ല ." " ഓഹോ .. അല്ല ഇപ്പോ ജാഡയൊക്കെ മാറിയോ ” “ ജാടയോ .. എനിക്കോ “പിന്നല്ലാതെ .. വന്നപ്പോൾ എന്ത്
ജാടയായിരുന്നു . മനുഷ്യൻ എന്തൊക്കെ പറഞ്ഞു . ഒന്നും കേട്ടില്ല അവസാനം ഞാൻ കരയേണ്ടി വരെ വന്നു . "സോറി ...പിന്നേ കുറച്ചു ജാടയില്ലാതെ വന്നാൽ പിന്നെ നീ തന്നെ പറയില്ലേ നിന്റെ ഈ സൗന്ദര്യം കണ്ടു ഞാൻ വീണതാണ് എന്ന്"ജെറി.
“ഓഹോ .. അപ്പൊ ഞാൻ സുന്ദരിയല്ലേ ? "പിന്നല്ലാതെ you look so pretty in this dress, പ്രത്യേകിച്ച് അത് ഞാൻ വാങ്ങി തന്നതാവുമ്പോൾ നിനക്ക് സൗന്ദര്യം കൂടും "ചേട്ടായി വാങ്ങിത്തന്നതെന്നോ ...ഇത് ഷാഹിന ആണല്ലോ എനിക്ക് തന്നത് . “നിനക്ക് തരാൻ പറഞ്ഞു അവൾക്കു ഞാനല്ലേ കൊടുത്തേ . എന്തായാലും എന്റെ സെലെക്ഷൻ മോശമായില്ല"
"നന്നായിട്ടുണ്ട് "അല്ല എന്തിനാ ഇതൊക്കെ .. എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത് “ഒന്നും മനസിലാവാത്തപോലെയുള്ള നിന്റെ ഈ അഭിനയത്തിനാ ഓസ്കാർ തരണ്ടേ ” “ചേട്ടായിക്ക് ഇപ്പൊഴും എന്നെ ഇഷ്ടാണോ "mm ..അതിനു വേണ്ടിയാണല്ലോ ഇതൊക്കെ ഞാൻ കാട്ടിക്കൂട്ടിയത് "അല്ല എന്താ എന്നെ ഇത്ര ഇഷ്ടപ്പെടാൻ കാരണം ” "അറിയില്ല . പക്ഷെ നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി . ജീവിതകാലം മുഴുവൻ കൂടെ വേണമെന്ന് തോന്നി . "അന്നിട്ടെന്താ ഇത്രേം നാള് വെയിറ്റ് ചെയ്തത് . ഞാൻ ഇവിടെയുണ്ടെന്ന് അറിയില്ലാരുന്നോ " "അതുപിന്നെ ഇങ്ങനൊരു അവസരത്തിന് വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു . “അപ്പോഴേക്കും ഞാൻ വേറെ ആളുമായിട്ടു കമ്മിറ്റഡ് ആയിരുന്നെങ്കിലോ ” "നോ ചാൻസ് അതിനല്ലേ ഞാൻ ചോട്ടുവിനു ഷാഹിനെനേ സെറ്റാക്കി കൊടുത്തേ . നിനക്കങ്ങനെയെങ്ങാനും ആരോടേലും തോന്നിയാൽ അപ്പൊ മുടക്കാനായിട്ടു നിന്റെ ബെസ്ററ് ഫ്രണ്ട് തന്നെയാ നല്ലതെന്നു തോന്നി . “ദുഷ്ടാ ...അപ്പൊ അതാണല്ലേ അവൾ വെറുതെ ഓരോന്ന് പറഞ്ഞു എന്റെ മനസ് മാറ്റികൊണ്ടിരുന്നേ . "അല്ല അതിനു മോൾകാരെയാ ഇഷ്ടമായേ . ആരുമില്ലല്ലോ " "അങ്ങനെ ചോദിച്ചാൽ ആരുമില്ല . അല്ല ചേട്ടായിക്ക് അതെങ്ങനെ അറിയാം " “എടി നീയറിയാതെ തന്നെ നിന്നെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും എനിക്കറിയാം . എല്ലാം അവൾ പറയുമായിരുന്നു .” “എല്ലാം പറയുമായിരുന്നു “ "hmm...So do you love me” "എല്ലാം അറിയാന്നല്ലേ പറഞ്ഞെ അപ്പൊ അതും അറിയാമായിരിക്കുമല്ലോ “അറിയാം പക്ഷെ എനിക്കതു നിന്റടുത്തു നിന്ന് തന്നെ കേൾക്കണം “ചേട്ടായി പണ്ട് എന്നെ ഇഷ്ടന്നു പറഞ്ഞില്ലേ അപ്പൊ എനിക്ക് വേറെ ഒരാളെ ഇഷ്ടാരുന്നു . ചേട്ടായി പ്രൊപ്പോസ് ചെയ്ത ദിവസം തന്നെയാ അവനു vere ആളുണ്ടെന്ന് ഞാൻ അറിഞ്ഞത് . രണ്ടും കൂടെ കേട്ടപ്പോൾ ഞാൻ ആകെ ഷോക്കായി പോയി . പിന്നെ അത്രേം നാള് നല്ലൊരു ഫ്രണ്ട് ആയിരുന്ന ആള് പെട്ടെന്ന് വന്നു പ്രൊപ്പോസ് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല . അത് കഴിഞ്ഞു ചേട്ടായിനെ കണ്ടതും ഇല്ലല്ലോ " “അപ്പൊ നിനക്കെന്നെ ഒരുതവണ പോലും കാണണമെന്ന് തോന്നിയില്ലേ " "കാണണമെന്നും പറയണമെന്നും ഒക്കെയുണ്ടാരുന്നു പക്ഷെ ചേട്ടായിക്ക് വേറെ ആരെങ്കിലും സെറ്റായി കാണുമെന്നു വിചാരിച്ചു അതാ വരാഞ്ഞേ . ഇത്രേം കാലം എനിക്ക് വേണ്ടി കാത്തിരിക്കുമെന്നു പ്രതീക്ഷിച്ചില്ല "ഇപ്പൊ മനസിലായില്ലേ " "എന്ത് " "അപ്പൊ നിന്റെ തീരുമാനം എന്താ എന്റെ കൂടെ പോരുന്നോ അതോ ... "ഇപ്പോഴും വലിയുണ്ടോ അതോ .. "നീ അന്ന് പറഞ്ഞപ്പോൾ നിർത്തിയതാ . പിന്നെ ഇതുവരെ തൊട്ടിട്ടില്ല " "നല്ലതാ എനിക്ക് ചേട്ടായിനെ കുറേ കാലം കണ്ടോണ്ടിരിക്കാലോ "എന്താന്ന് " "അല്ല ഇഷ്ടമില്ലാത്തൊരാളുടെ കൂടെ കുറച്ചു കാലം ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇഷ്ടമുള്ള ആളുടെ കൂടെ കുറേ കാലം ജീവിക്കുന്നത് “ "thank god finally എന്റെ ദിവസം വന്നു അല്ലെ ” അത് കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി . പെട്ടെന്ന് അവൻ ഒരു പേപ്പറിൽ എന്തോ എഴുതി വെയിറ്ററിനു കൊടുത്തു . അഞ്ചു മിനിറ്റ് u കഴിഞ്ഞു അയാൾ കുറച്ചു ഭക്ഷണവുമായി വന്നു അവളുടെ മുമ്പിൽ വച്ചു . ഇത് കണ്ടു അവൾ ചോദിച്ചു . "എന്താ ഇതൊക്കെ ചേട്ടായി "രാവിലെ തൊട്ടു നീയൊന്നും കഴിച്ചില്ലെന്നു ഷാഹിന പറഞ്ഞു . അതാ ഓർഡർ ചെയ്തേ കഴിച്ചോ " ഒരു ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു "ഇത് മുഴുവൻ എന്നെകൊണ്ട് പറ്റില്ല , ചേട്ടായും കഴിക്കണം "ഞാൻ രാവിലെ കഴിച്ചതാ . ഇതുമുഴുവൻ കഴിച്ചിട്ട് നീ എഴുന്നേറ്റാ മതി aval അത് മുഴുവൻ ഒരു കുട്ടിയെ പോലെ കഴിക്കുന്നതും നോക്കി അവൻ ഇരുന്നു . കഴിച്ചുകഴിഞ്ഞു അവൻ പതിയെ അവളുടെ കയ്യും പിടിച്ചു ഹോട്ടലിന്റെ പടികൾ ഇറങ്ങി . അവർ നടന്നിറങ്ങിയത് ഒരു പുതിയ ജീവിതത്തിലേക്കായിരുന്നു . നമ്മൾ ഒരു കാര്യവും ആഗ്രഹിച്ചാൽ അത് എത്ര വൈകിയിട്ടാണേലും നമ്മളിലേക്ക് എത്തുമെന്നുള്ള പഴമൊഴി അന്വർത്ഥതമായി.ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിൽ അവർ അങ്ങനെ പ്രണയിക്കാൻ തുടങ്ങി .