Aksharathalukal

അന്വേഷണം തുടരുന്നു

പ്രപഞ്ച ചാലകശക്തിയെത്തേടി, അതിന്റെ ആവിഷ്കാരങ്ങളെ മനസ്സിലാക്കി പല സ്വാർഥ സങ്കല്പങ്ങളുടെയും നിലവറകൾ തകർക്കാൻ ഉണ്ണിക്കുട്ടനെന്ന ബാലന്റെ അന്വേഷണം തുടരുകയാണ്...

ജന്തുക്കളും സസ്യങ്ങളും അവകാശപ്പെടുന്നത് അവരിലും ശക്തികൂടിയ അവരെപ്പോലെയുള്ള ഏതോ ശക്തിവിശേഷത്തിന്റെ നിയന്ത്രണത്തിലാണ് അവരെന്നാണ്. ഇനി ജലത്തിനോടും വായുവിനോടും ആകാശത്തോടും ചോദിക്കുക തന്നെ!
(ഉണ്ണിക്കുട്ടൻ വീടിന്റെ പുറകിലുള്ള കുന്നിന്റെ നിറുകയിലെത്തി.അതായത് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള വെള്ളംനീക്കിപ്പാറയുടെ മുകളിൽ. ഉയർന്നു നില്ക്കുന്ന രണ്ട് ടെലിഫോൺ ടവറുകളുടെ ഇടയിലുള്ള വിശാലമായ പാറക്കെട്ടിൽ.) അതിന്റെ മുകളിൽനിന്ന് നാലുപാടും കണ്ണോടിച്ചു. നിശ്ശബ്ദതയിൽ ചീവീടുകളുടെ രാഗവിസ്താരം. തണുത്ത കാറ്റിന്റെ ശീതളസ്പർശം! ഉയർന്നുയർന്നു പോകുന്ന കിഴക്കൻ മലനിരകളുടെ മേൽക്കുരകൾ. പച്ചപ്പിനിടയിൽ മനുഷ്യന്റെ വികൃതിത്തരത്തിന്റെ കറപോലെ തെളിഞ്ഞു നില്ക്കുന്ന മണ്ണിന്റെ മുറിവുകളും അതിനു നടുവിലെ കോൺക്രീറ്റ് സൗധങ്ങളും. തെക്കും പടിഞ്ഞാറും പച്ചവിരിച്ച തരുനിരകളുടെ വിശിലമായ പരപ്പ്.
ശുദ്ധ സൗന്ദര്യം ! അവയ്ക്കിടയിൽ ചിതറിക്കിടക്കുന്ന, ക്രമരഹിതമായ നഗരങ്ങളുടെ വെണ്ണീർച്ചായക്കൂട്ടുകൾ!         
                                                                                  തൊട്ടു മുൻപിൽ നിർമാണം തുടർന്നുകൊണ്ടിരിക്കുന്ന ലെമൺഗ്രാസ് റിസോർട്ടിന്റെ നിർമിതികൾ! 

ഏതായാലും മറ്റാരും ശ്രദ്ധിക്കാനില്ലാത്തതുകൊണ്ട് ഉറക്കെ വിളിക്കണമെന്നു തോന്നി.

\"ദൈവം തമ്പുരാനേ....\"
ശബ്ദം അകന്നകന്ന് ശൂന്യതയിൽ വിലയിക്കുന്നതായി തോന്നി!

\"സർവശക്തനായ ദൈവമേ, എനിക്കുത്തരം തരൂ...\"

ശബ്ദം മലമടക്കുകളിലോ, പാറമടക്കുകളിലോ തട്ടി തിരിച്ചുവന്ന് തന്നിലേക്കുതന്നെ ലയിക്കുന്നതായി തോന്നി. തന്റെ ശബ്ദം തന്നിലേക്കു തന്നെ തിരിച്ചു വരുന്നു...!

  ആകാശത്തെ വെള്ളമേഘങ്ങൾ ഉണ്ണിക്കുട്ടനെ കളിയാക്കി ചിരിച്ചു!.

മേഘങ്ങൾ കളിയാക്കിയതാണോ, അതോ മറ്റെന്തെങ്കിലും പറഞ്ഞതാണോ?

മെല്ലവന്നു തലോടിയ തെക്കൻ കാറ്റ് ചെവിയിൽ മന്ത്രിച്ചു:

\" ഉണ്ണിക്കുട്ടന് ഉത്തരം കിട്ടിയല്ലോ.\"

\"ഇല്ലല്ലോ കാറ്റേ, ഞാനൊന്നും കേട്ടില്ല.\"

\"ഉണ്ണിക്കുട്ടൻ കേട്ടു. പക്ഷേ, മനസ്സിലാക്കിയില്ല! ഉണ്ണിക്കുട്ടന്റെ ചോദ്യം എങ്ങോട്ടാണ് പോയത്?\"

\"അത് അകലെയെവിടെയോ തട്ടി പ്രതിധ്വനിയായി എന്റെ ചെവിയിലേക്കുതന്നെ വന്നു.\"

\"അതുതന്നയാണ് ഉത്തരവും!

ഉണ്ണിക്കുട്ടൻ വിളിച്ചത് ദൈവത്തിനെയാണ്. ആ വിളിയെത്തിയത് ഉണ്ണിക്കുട്ടന്റെ കാതിലും. അപ്പോൾ ആരാണു ദൈവം?\"

കാറ്റു പറഞ്ഞതിന്റെ പൊരുൾ, ഉണ്ണിക്കുട്ടന്റെ ബോധമനസ്സിൽ ഒരു വിസ്ഫോടനം തന്നെ സൃഷ്ടിച്ചു. ദൈവം പുറത്തല്ല, അകത്താണ്. ഓരോ ജീവിയുടെയും ഓരോ പരമാണുവിന്റെയും ഉള്ളിൽ നിറഞ്ഞു നില്ക്കുന്നതും അവയെ പ്രവർത്തിപ്പിക്കുന്നതുമായ ശക്തി!
അതാണ് ദൈവം!

സ്വന്തം മനസ്സിലെ ദൈവത്തെ തിരിച്ചറിയാതെ, തേടിനടന്ന് അവശരാകുന്ന മനുഷ്യന്റെ തിരിച്ചറിവിനെ എന്തു വിളിക്കണം?
അതല്ലേ ആധ്യാത്മിക പാപ്പരത്തം?

തുടരും...


മൈക്രോകോസത്തിലേക്ക്

മൈക്രോകോസത്തിലേക്ക്

0
69

മൈക്രോകോസത്തിലേക്ക്രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ വലിയ ഉന്മേഷം തോന്നി. പുറത്തിറങ്ങി നിരത്തിലൂടെ കുറെ ഓടാനാണ് തോന്നിയത്. ആരും കാണാതെ പുറത്തിറങ്ങി ഓടി. ഒരു കിലോമീറ്ററിനപ്പുറം മാലതി ടീച്ചറിന്റെ വീടിനു മുമ്പിലെത്തിയപ്പോൾ ഓട്ടം നിർത്തി. ടീച്ചറിന് ഒരു നമസ്തേ പറയണമെന്നു തോന്നി. വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചു. ടീച്ചർ കുചേലവുത്തം പാടിക്കൊണ്ട് ചെടികൾക്കു വെള്ളം ഒഴിക്കുകയാണ്.\"മണ്ണു തിന്നു മകനെന്നു              കേട്ടിട്ടമ്മ കോപിച്ചപ്പോൾഉണ്ണിക്കൃഷ്ണൻ വാ പിളർന്നി-               ട്ടുലകീരേഴുംകണ്ണിൽ കാട്ടി മായകൊണ്ടു            &nbs