Aksharathalukal

ഒരു ഇന്ത്യൻ പ്രണയകഥ part 18❤️🇮🇳

വീടിനകത്തേക്ക് കുതിക്കുമ്പോൾ ജിത്തുവിന്റെ മനസ്സിൽ ആദിയും വീട്ടുകാരും മാത്രമായിരുന്നു.

എന്നാൽ അകത്തളത്തിൽ ഇരുന്ന് സംസാരിക്കുന്ന കുര്യനെയും ജോർജിനെയും കണ്ടപ്പോൾ അവന്റെ മുഖത്തെ ടെൻഷൻ വിട്ട്മാറി.

ഹാ എന്താ അവിടെത്തന്നെ നിന്ന് കളഞ്ഞേ -സുഭദ്ര ജിത്തുവിനെയും പിറകിൽ നിൽക്കുന്ന നിഷയെയും കണ്ടുകൊണ്ട് ചോദിച്ചു.

എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് പോയി.

അഹ് ജിത്തുമോനെ വാ അപ്പാപ്പൻ ചോദിക്കട്ടെ -കുര്യൻ വാത്സല്യത്തോടെ അവന് നേരെ കൈനീട്ടി.

അവൻ ഒന്ന് മടിച്ചെങ്കിലും അടുത്തേക്ക് പോയി.

മോനെ ഞങ്ങളൊക്കെ പഴയ ആളുകളാ അന്ന് ഈ അന്യമതക്കാരെ കല്യാണം കഴിക്കാ എന്നൊക്കെ പറഞ്ഞാൽ തുണിയുരിഞ്ഞു ആളുകളുടെ മുന്നിൽ നിൽക്കുന്നതിന് തുല്യം ആണ് . അന്നത്തെ എന്റെ മാനസികാവസ്ഥ എന്താകും എന്ന് മോൻ ഊഹിച്ചുനോക്ക്. എന്റെ റയാൻ വലുതാകേണ്ടി വന്നു എന്റെ കണ്ണ് തുറപ്പിക്കാൻ.ഇവരെ അന്വേഷിക്കാൻ വീട്ടിലറിയാതെ കുറേ ശ്രമിച്ചതാ പക്ഷേ വിദേശത്തേക്ക് പറന്ന നിങ്ങളെ എങ്ങനെ കണ്ടെത്താനാ -കുര്യൻ 

അതൊക്കെ ഞങ്ങക്ക് മനസിലാകും അപ്പാപ്പാ -ജിത്തു കുര്യന്റെ ഷോൾഡറിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ഡേവിഡിനെയും ജോണിനെയും അങ്ങോട്ട്‌ അയക്കാൻ പറയാൻ വേണ്ടി വന്നതാ മക്കളെ ഇത്രകാലം കാണാതിരുന്നതിന്റെ പരിഭവം മാറ്റല്ലേ മക്കൾ. എന്റെ കുട്ടികളെ എനിക്കും ഇനിയുള്ള കാലം കാണാൻ ഒരു പൂതി -കുര്യൻ 

അതെന്താ അപ്പാപ്പാ ഞങ്ങളെ കാണണ്ടേ -ജൂലി ചുണ്ടുപിളർത്തികൊണ്ട് ചോദിച്ചു.

എല്ലാർക്കും അങ്ങോട്ട്‌ വരാം. പിന്നെ രാജീവുമായുള്ള പ്രശ്നം ശിവമോൻ പറഞ്ഞല്ലോ. കുട്ടികളെ വേണമെങ്കിൽ അങ്ങോട്ട്‌ മാറ്റാം നമ്മൾ ഇപ്പോഴും സ്വരചേർച്ചയിലല്ല എന്നാണല്ലോ നാട്ടുകാരുടെ വിശ്വാസം അതോണ്ട് ആ ഗേറ്റ് കടന്ന് ആരും വരില്ല.-കുര്യൻ ശേഖരനോട് പറഞ്ഞു.


അത് നല്ല കാര്യം ആണ്. നമ്മൾക്ക് ഉടനെ ഒരു തീരുമാനം ആക്കാം -ശേഖരൻ എന്തോ തീരുമാനിച്ച പോലെ പറഞ്ഞു 

എന്നാ ഞങ്ങൾ അങ്ങോട്ട് ഇറങ്ങാ -കുര്യൻ പോകാനായി എഴുന്നേറ്റു.

ഇടയ്ക്ക് തിരിഞ്ഞുകൊണ്ട് അംബികയോടും സാവിത്രിയോടായി പറഞ്ഞു 

എന്റെ മക്കളോട് വരാൻ പറഞ്ഞാൽ അതിന്റെ അർത്ഥം അവരുടെ പാതിയായ നിങ്ങളെയും കൂടെ ഉദ്ദേശിച്ചാണ് -കുര്യൻ 

ശരി അച്ഛാ 😊-സാവിത്രി, അംബിക 

കുര്യനും ജോർജും ഗേറ്റ് കടന്നതും ശേഖരൻ സംസാരിച്ച് തുടങ്ങി.

എന്റെ ഒരു അഭിപ്രായത്തിൽ കുര്യൻ പറഞ്ഞതാ അതിന്റെ ശരി മക്കൾ ഒരാഴ്ച്ച അവിടെ നിന്നോട്ടെ-ശേഖരൻ 

എന്ത്‌ ശരി മുത്തു എന്തറിഞ്ഞിട്ടാ ഈ പറയുന്നേ ഇവിടെ ഉള്ളവരുടെ സേഫ്റ്റിയോ? ചിലപ്പോൾ രാജീവ്‌ target ചെയ്യുന്നത് മുതിർന്നവരെ ആണെങ്കിലോ -നിഷ പെട്ടന്ന് ദേഷ്യപ്പെട്ടു.

ഞങ്ങളുടെ സുരക്ഷ നോക്കാൻ ഞങ്ങൾക്കറിയാം പിന്നെ ശിവമോന്റെ കീഴിലുള്ള bodyguards ഉണ്ടാകും -സുഭദ്ര ഒന്ന് കനപ്പിച്ച് പറഞ്ഞു.

എപ്പോഴും അവരുടെ കണ്ണ് പുറകെ ഉണ്ടാകും എന്ന് എന്താ ഉറപ്പ് 😠-നിഷ വിട്ട്കൊടുക്കാൻ തയ്യാറായില്ല.

ഇവളിത് 🤦🏼‍♀️-ശിവ നേരെ പോയി അവളെ തൂക്കിയെടുത്ത് ഷോൾഡറിൽ ഇട്ട് ശേഖരനോട് കണ്ണുചിമ്മി പുറത്തേക്ക് പോയി.

എല്ലാരുടെയും കണ്ണിൽ സന്തോഷം തിളങ്ങിയപ്പോൾ ചിലതിൽ ദേഷ്യം നിറഞ്ഞു.

അച്ഛൻ എന്താ അവൻ അവളെ അങ്ങനെ കൊണ്ടുപോയിട്ട് ഒന്നും പറയാത്തെ -ലീല കിടന്ന് തുള്ളാൻ തുടങ്ങി.

എടി ഈ വടയക്ഷിക്ക് തുള്ളൽ പനി പിടിച്ചെന്നാ തോന്നുന്നേ 🤭🤭-ത്രിമൂർത്തികൾ അടക്കം പറഞ്ഞ് ചിരിച്ചു.

എന്ത്‌ പറയാത്തെ -ശേഖരൻ 

അല്ല അവർ പ്രായപൂർത്തിയായ കുട്ടികളല്ലേ എന്റെ മോള് ഇവിടെ നിൽകുമ്പോൾ അങ്ങനെ കാണിക്കാൻ പാടുണ്ടോ മോൾക്ക്‌ വിഷമം ആകില്ലേ -ലീല 

എന്തിന് അവളെ എടുത്ത്  കൊണ്ടുപോണോ 🧐-രവി 

ഇനി ഒളിച്ച് വച്ചിട്ട് എന്താ കാര്യം എന്റെ രാഖിമോൾക്ക്‌ ശിവമോനെ ഒരുപാടിഷ്ടാ പരിശുദ്ധ പ്രേമം ആണ് -ലീല 

😲ആർക്ക് നിങ്ങളുടെ മോൾക്കോ അപ്പോ അറേബ്യൻ സീ പോലെ പരന്നുകിടക്കുന്ന എക്സിന്റെ ലിസ്റ്റോ -കെവിൻ ഉറക്കെ ചോദിച്ചു.

അതൊക്കെ എന്റെ മോൾക്ക്‌ സൗന്ദര്യം ഇത്തിരി കൂടിയതോണ്ട് നാട്ടുകാർ പറഞ്ഞുണ്ടാകുന്നതല്ലേ 😬-ലീല 

രാഖിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടോ -ശേഖരൻ രാഖിയെ നോക്കികൊണ്ട് ചോദിച്ചു.

Mm ഉണ്ട് -അവൾ തലകുനിച്ചുകൊണ്ട് ഉത്തരം പറഞ്ഞു.

Mm എന്നാൽ ആ ആഗ്രഹം ഇനി മുതൽ വേണ്ട.-ശേഖരൻ എടുത്തടിച്ചപോലെ പറഞ്ഞു.

എന്തുകൊണ്ട്? എന്റെ മോളുടെ ഇഷ്ടത്തിന് ഒരു വിലയുമില്ലേ?-ലീല മുതലക്കണ്ണീർ ഒഴുക്കികൊണ്ട് പറഞ്ഞു.

ശിവ മോന് എന്റെ കുഞ്ഞിയെ ഇഷ്ടാ അവൾക്ക് തിരിച്ചും ഇതെല്ലാം ഞാൻ അടക്കം എല്ലാർക്കും അറിയാവുന്ന കാര്യം ആണ് -ശേഖരൻ 

അത് മാത്രം അല്ല ജിത്തുമോന് ആദിമോളെയും alex മോന് ലില്ലിയെയും ഇഷ്ടാ-സുഭദ്ര 

😲😲😲😲ഏഹ് അതെപ്പോ -നിച്ചു and ജൂലി on the floor 

മിണ്ടാതെ ഒരു മൂലക്കിരുന്നു ബിസ്കറ്റ് ചായയിൽ കുത്തി കഴിച്ചുകൊണ്ടിരുന്ന ആദി stuck ആയി.

ലില്ലി ചായ തരിപ്പിൽ കേറി നല്ലോണം ചുമക്കുന്നുണ്ട്.

ജിത്തുവും അലക്സും ഓടിന്റെ അളവെടുത്തോണ്ടിരുന്നു 😌
പിള്ളേർക്ക് ഇനി എതിർത്ത് പറഞ്ഞാൽ കല്യാണം മുടങ്ങോ എന്നൊരു പേടി ഇല്ലാതില്ലാതില്ല 😁


ഇതൊക്കെ ആരാ തീരുമാനിച്ചേ അപ്പോ ഞങ്ങളുടെ മക്കളോ ഇവരേക്കാൾ എന്തായാലും യോഗ്യത എന്റെ കുട്ടികൾക്കാ -കമലം 

എന്റെ കുട്ടികൾ തന്റെ കുട്ടികൾ എന്ന ചേരിതിരിവ് എന്നാ ഉണ്ടായേ -ശേഖരന്റെ ശബ്‌ദം മുമ്പത്തേക്കാൾ മൂർച്ചയുള്ളതായിരുന്നു.

അ... അത് -കമലം 

ഇന്നേവരെ ഞാൻ ആർക്കും വേർതിരിവ് കാണിച്ചിട്ടില്ല നിങ്ങളുടെ ഉള്ളിൽ ഇത്ര വിഷം ആണെന്ന് ഇപ്പോഴാ മനസിലായെ ചേ.....-ശേഖരന്റെ performance കണ്ട് ഹരം കൊണ്ടിരിക്കാണ് ത്രിമൂർത്തികൾ ഇടക്ക് ബിസ്‌ക്കറ്റും മിച്ചറും അണ്ണാക്കിലേക്ക് പോകുന്നുണ്ട്.


പിന്നെ മക്കളെ വളർത്തിയപ്പോൾ എന്റെ ചെറിയ മക്കളുടെ കുട്ടികൾക്ക് ഇത്തിരി ശ്രദ്ധ കൊടുത്തു എന്നത് ശെരിയാ -ശേഖരൻ 

ആ ഇതാ ഞാൻ ഉദ്ദേശിച്ചത് എന്തിനാ ഇത്ര ചേരി തിരിവ് എന്ന്. അതിനുമാത്രം എന്ത്‌ യോഗ്യതയാ ഇവർക്കുള്ളത്.-കമലം വിട്ട് കൊടുക്കാൻ തയ്യാറായില്ല.

ഞാൻ എല്ലാരേം ഒരേപോലെയാണ് ഇഷ്ടപെട്ടത്  എല്ലാ കുട്ടികളും ന്റെ നെഞ്ചത്തിട്ട് തന്നെയാ വളർത്തിയതും കുഞ്ഞായിരുന്ന കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോയി വിഷം നിറച്ചതും നിങ്ങൾത്തന്നെയല്ലേ.-ശേഖരൻ 

പണ്ട് ഒന്നുറങ്ങാൻ കൂടെ കുഞ്ഞിക്ക് രാഖിചേച്ചി വേണമായിരുന്നു. സ്നേഹിച്ച് കഴിഞ്ഞ കുട്ടികളെ തമ്മിൽ ശത്രുക്കളാക്കിയത് നിങ്ങൾത്തന്നെയല്ലേ. എന്തിനുവേണ്ടി. സ്വത്താണോ ലക്ഷ്യം എന്നാൽ ഇതുകൂടെ കേട്ടോ എന്റെ പേരിലുള്ള മുഴുവൻ സ്വത്തും എല്ലാർക്കും തുല്യമായിട്ട് കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഇളയ നാലെണ്ണത്തിനും സ്വത്ത്‌ വേണ്ട ഒക്കെ ചേട്ടന്മാർക്ക് കൊടുത്താൽ മതി എന്ന് ഒന്നാലോചിക്കുക കൂടി ചെയ്യാതെ തീരുമാനിച്ചേ . അവർക്ക് ജീവിക്കാനുള്ളത് അവരും മക്കൾക്ക് ജീവിക്കാനുള്ളത് മക്കളും ഉണ്ടാക്കുന്നുണ്ട് എന്നാ പറഞ്ഞേ -ശേഖരൻ പറഞ്ഞുനിർത്തിയതും കമലവും ഭാഗ്യവും ലീലയും ഞെട്ടലോടെ പരസ്പരം നോക്കി .

ഇനി നിങ്ങളുടെ മക്കളുടെ കാര്യം.പരസ്പരം ഇഷ്ടമുള്ള ആലോചന അവർതന്നെ കൊണ്ടുവരട്ടെ അപ്പോൾ തീരുമാനിക്കും അല്ലെങ്കിൽ ഇവരുടെ അച്ഛന്മാർ പറയട്ടെ എന്തായാലും കുട്ടികളുടെ കാര്യത്തിൽ  തീരുമാനമെടുക്കാൻ ഇനി നിങ്ങളുടെ അഭിപ്രായം മാനിക്കില്ല സ്വത്തും കെട്ടിപിടിച്ചു ജീവിച്ചോ മൂന്നും ഇനി വേണേൽ ഞങ്ങളൊക്കെ ഈ വീട് വിട്ട് പോകണമായിരിക്കും ലെ but sorry എന്റെ കലാശേഷമേ ഈ വീട് കിട്ടുള്ളൂ -ശേഖരൻ ഒന്ന് പുച്ഛിച്ചുകൊണ്ട് തോർത്ത്‌ ഷോൾഡറിലേക്കിട്ട് പുറത്തേക്ക് പോയി.

ഒരാൾക്ക് ശേഷം ഒരാളായി എല്ലാരും കളമൊഴിഞ്ഞപ്പോൾ ത്രിമൂർത്തികൾ മാത്രം സ്ഥാനം മാറാതെ വച്ച സ്ഥലത്തുതന്നെ ഇരിക്കുന്നുണ്ട്.... ശോ എന്തൊരു അനുസരണ 😑.


നിച്ചുമോളെ.....-സാവിത്രി അടുക്കളയിൽ നിന്ന് വിളിച്ചു 

മൂന്നാളും തീറ്റി നിർത്തി അടുക്കളയിലേക്ക് വിട്ടു.
എന്താ അമ്മായി -നിച്ചു മിച്ചർ ചവച്ചുകൊണ്ട് ചോദിച്ചു.

ഇത് ഇത്തിരി ഉണ്ണിയപ്പം ആണ് മഹിക്ക് ഇഷ്ടാണ് എന്ന് കേട്ടിട്ടുണ്ട് മോള് ഇതൊന്ന് അങ്ങോട്ട്‌ കൊണ്ടുപോകോ -അംബിക ഉണ്ണിയപ്പം ചുടുന്നതിന്റെ ഇടയിലൂടെ പറഞ്ഞു.

അത് അമ്മായി ഇന്ന് ഞാനാണ് കാവിലേക്ക് വിളക്ക് വെക്കാൻ പോകേണ്ടത് സമയം ആകാറായി. എന്റെ കൂടെ കെവിനും ഉണ്ട് -നിച്ചു 

ജൂലിമോൾ എന്താ പോവാത്തെ -സുഭദ്ര 

എനിക്ക് periods ആണ്. വേണേൽ ഞാൻ അവർക്ക് ഉണ്ണിയപ്പം കൊണ്ടുകൊടുക്കാം -ജൂലി താല്പര്യമില്ലെങ്കിൽകൂടെ ഈ ആശയം മുന്നോട്ട് വച്ചു .

അഹ് എന്നാ ഇതാ കൊണ്ടുപോയി കൊടുക്ക് -അത്യാവശം നല്ല വലിപ്പമുള്ള പത്രം കണ്ടപ്പോൾ കെവിൻ വാ പൊളിച്ചു.

അപ്പൊ എനിക്കോ ഇത് മൊത്തം അവർക്ക് കൊടുത്താൽ പിന്നെ ഞങ്ങൾ എന്തെടുത്ത് കഴിക്കും -അവൻ അവന്റെ ആശങ്ക തുറന്നുപറഞ്ഞു. 😌

ഹോ ഇങ്ങനെയൊരു ചെക്കൻ ഇന്നാ ഇത് മുഴുവൻ നീ കഴിച്ചോ -സുഭദ്ര കൈ നീട്ടി ഒരു വാഴയില വെച്ച് മറച്ച വലിയ തളിക തുറന്നു.

ഇത് കണ്ടപ്പോൾ ചെക്കൻ happy😌


എന്നാൽ ഞാൻ ഇത് കൊടുത്തിട്ട് വേഗം വരാം -അതും പറഞ്ഞ് ജൂലി അടുക്കളയിൽനിന്നിറങ്ങി.

നിച്ചുവും കെവിനും കാവിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.


...............................


കുളപ്പടവിൽ മൗനമായിരിക്കുകയാണ് ശിവ മടിയിൽ ഇരിക്കുന്ന നിഷയുടെ ഇടുപ്പിൽ അവന്റെ കൈകൾ മുറുക്കി.

വിട് ദേവാ പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ..... ഇനി ഞാൻ പൊക്കോട്ടെ -അവളിലെ ഇടർച്ച അവൻ നല്ലതുപോലെ ആസ്വദിച്ചു.


ഇല്ല😌-എവിടെന്ന് പുള്ളിക്കാരൻ ഇന്നൊന്നും വിടാൻ ഉദ്ദേശമില്ല 

തറവാട്ടിലേക്ക് മാറാൻ എനിക്ക് സമ്മതമാണെന്ന് ഞാൻ പറഞ്ഞില്ലേ ഇനിയെന്താ -അവൾ ചുണ്ട് പിളർത്തി.

എല്ലാവരോടും കുറുമ്പ് കാണിക്കുമ്പോൾ തന്നോട് മാത്രം ഗൗരവം നിറച്ച് സംസാരിച്ചിരുന്നു നിഷ ഇന്ന് അവന്റെ മുന്നിൽ കുഞ്ഞിനെപോലെ ഇടപഴകിയപ്പോൾ ചെക്കന്റെ നെഞ്ചിൽ പൂനിലാവുദിച്ച feel ആയിരുന്നു.
കാരണം ഇതിന്റെയൊക്കെ അർത്ഥം അകൽച്ച കുറഞ്ഞു എന്നാല്ലേ 😁


അവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു ചെറുതായി നുള്ളി.

അത് ആദ്യമേ സമ്മതിച്ചിരുന്നേൽ ഇതൊക്കെ സഹിക്കണമായിരുന്നോ ആമീ......-ശിവ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.

അപ്പോ എനിക്ക് എല്ലാരുടെ safety ആയിരുന്നു മനസ്സിൽ.-അവൾ കുളത്തിൽ അങ്ങിങ്ങായി നിൽക്കുന്ന വിരിയാറായ ആമ്പൽ നോക്കിക്കൊണ്ട് പറഞ്ഞു.

Mm ഇനി അത് ആലോചിക്കേണ്ട വാ പോകാം -അവൻ ആദ്യം എണീറ്റു പിറകെ അവളും.

പെട്ടന്ന് അവൻ തിരിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മകൊടുത്ത് തിരികെ കേറിപ്പോയി.

നിഷ പ്രതികരിക്കാൻ പോയിട്ട് oxygen എടുക്കാൻ വരെ മറന്നുപോയി guyss🤭🤭

ദേഷ്യം അന്നാദ്യമായി പുഞ്ചിരിയിലേക്ക് വഴിമാറി.................

ഇതൊക്കെ കണ്ട് രണ്ടുകണ്ണുകളിൽ പകയാളി.


മുറിയിലെത്തിയ ശിവയുടെ കണ്ണ് തന്റെ റൂമിലെ ജനലിൽ പിടിച്ച് കുളപ്പടവിലേക്ക് നോക്കിയിരിക്കുന്ന ആളിലേക്ക് പോയി 


"നീയോ?"


........................................

"പലവട്ടം പൂക്കാലം വഴിതെറ്റിപോയിട്ടന്നൊരുനാളും പൂക്കാമാം കൊമ്പിൽ "

റെഡിയോയിലൂടെ ഒഴുകുന്ന പാട്ട് കേട്ടാണ് ജൂലി ഷീലയുടെ വീട്ടിലേക്ക് കയറിചെന്നത്.


അകത്തെങ്ങും ആരെയും കാണാത്തതുകൊണ്ട് അവൾ നേരെ അടുക്കള തിരയാൻ തുടങ്ങി ചക്ക ഇട്ടപ്പോൾ മുയല് ചത്തു എന്നപോലെ കുക്കറിന്റെ വിസിൽ അടിക്കുന്ന ശബ്ദം അവളുടെ കാതിൽ മുഴങ്ങിക്കേട്ടു...

കിട്ടിപ്പോയി എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് വച്ചുപിടിച്ചു.

പുറം തിരിഞ്ഞ് നല്ല പാചകത്തിലാണ് ഷീല. പിറകിൽ ഒരു കാൽപെരുമാറ്റം കേട്ടപ്പോൾ മഹി ആയിരിക്കും എന്ന് കരുതി മൈൻഡ് ചെയ്തില്ല.

ഷീലമ്മേ എന്താ ഉണ്ടാക്കുന്നേ 😁

പരിചയം ഇല്ലാത്ത ശബ്ദം കേട്ട് തിരിഞ്ഞ ഷീല കണ്ടു ത്തന്നെ നോക്കിച്ചിരിക്കുന്ന ജൂലിയെ 

അല്ല ആരിത് ജൂലിമോളോ എന്താ ഈ വഴിയൊക്കെ hmm😊-അവർ അവളുടെ താടിപിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.

അത് മുത്തശ്ശി ഉണ്ണിയപ്പം കൊണ്ടുതരാൻ പറഞ്ഞു -അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി.

എന്താ ഉണ്ടാകുന്നെ അമ്മേ....-അവൾ ഏന്തി വാലിഞ്ഞു നോക്കി 

അത് അടയാണ് -ഷീല 

അതെന്താ സാധനം 🤔-അവൾ സംശയത്തോടെ ചോദിച്ചു.

മോള് ഒന്ന് കഴിച്ചുനോക്ക് -ഒരു അട പാത്രത്തിലാക്കികൊണ്ട് ഷീല അവൾക്ക് നേരെ നീട്ടി.

ആദ്യത്തെ കടിയിൽത്തന്നെ അതിൽ നിന്ന് ശർക്കര ഒലിച്ചിറങ്ങി.

ഇത് നല്ല sweet ആണല്ലോ 🤩-അവൾ ആസ്വദിച്ചുകഴിച്ചുകൊണ്ട് പറഞ്ഞു.

മോൾക്ക്‌ ഇഷ്ടായോ എന്നാ വയറുനിറച്ച് കഴിച്ചോ -രണ്ട് അട കൂടെ പാത്രത്തിലേക്കിട്ടുകൊണ്ട് ഷീല പറഞ്ഞു.

രണ്ടെണ്ണം മതി അവിടെന്ന് ഉണ്ണിയപ്പം കഴിച്ചതാ 😄-ഇനിയും കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും വയർ house full എന്ന board കാണിച്ചതുകൊണ്ട് അങ്ങനെ പറഞ്ഞു.

ലച്ചു എവിടെ അമ്മേ -ജൂലി 

അവളും സുകുമാരേട്ടനുംകൂടെ  ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോയതാ രാത്രി കഴിച്ചിട്ടേ വരത്തുള്ളൂ എന്ന് വിളിച്ചുപറഞ്ഞിരുന്നു.

ഓ എന്നാൽ ഞാൻ പോകട്ടെട്ടോ അല്ല അമ്മ എന്താ അങ്ങോട്ട്‌ അങ്ങനെ വരാത്തെ?-ജൂലി 

ലീല ഓരോന്ന് പറയുന്നതുകൊണ്ട് എനിക്ക് അവിടെ പോകുന്നത് ഇഷ്ടല്ല -ഷീല ഉള്ളിലുള്ളത് തുറന്നുപറഞ്ഞു.

അതെങ്ങനെ ശെരിയാകും അത് നിങ്ങളുടെ വീടല്ലേ ലീല aunty യൊക്കെ മരുമക്കളും അവരെക്കാൾ അധികാരം അമ്മയ്ക്ക് തന്നെയാ -ഉള്ളിൽ തികട്ടിവന്ന ദേഷ്യത്തെ അടക്കികൊണ്ട് അവൾ പറഞ്ഞു.

എനിക്ക് എന്തോ തർക്കിക്കുന്നത് ഇഷ്ടല്ല.-ഷീല 

Mm എന്നാൽ ഞാൻ ഇറങ്ങാണ് bye -കവിളിൽ ഒരു ചെറിയ ഉമ്മ കൊടുത്ത് അവൾ ആടിപ്പാടി തിരിച്ചുനടന്നു.

ഷീലയ്ക്ക് എന്തോ അവളോട് നല്ല വാത്സല്യംതോന്നി.

"അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ നെഞ്ചോടൊതുക്കി കിടന്നിരുന്നു 
കാലൊച്ചയില്ലാതെ വന്നുനീ 
മെല്ലെയെൻ 
കവിളോടുരുമ്മി കിതച്ചിരുന്നു "


പുറത്തേക്കിറങ്ങാനിരുന്ന അവളുടെ ചെവിൽ റേഡിയോയിലെ പാട്ട് അലയടിച്ചു.

ഇന്നേവരെ കേട്ടിട്ടില്ലെങ്കിലും വരികളിലെ മായാജാലം അവളെ അവിടെ നിർത്താൻ പ്രേരിപ്പിച്ചു.

ശബ്ദം തേടി നടന്ന് അവസാനം മുകളിലെ തുറന്നിട്ട മുറിയിലെത്തിയപ്പോൾ അവൾ ഒന്ന് മടിച്ചു. പിന്നെ എന്തേലും ആവട്ടെ എന്ന് കരുതി ഉള്ളിലേക്ക് കയറി.

വിശാലവും വൃത്തിയുമുള്ള ഒരു മുറി ഉയർന്ന സ്റ്റാൻഡിൽ പഴയ റേഡിയോ സ്ഥാപിച്ചിട്ടുണ്ട് അതിൽനിന്ന് അപ്പോഴും ഗാനം മുഴങ്ങികേട്ടു.
കുറേ books അടുക്കി വച്ചിട്ടുണ്ട്...

മുറിയുടെ ഉള്ളിൽ attached ആയ ബാൽക്കണി കൂടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവൾ അങ്ങോട്ടേക്ക് പോയി.

അവിടെന്ന് നോക്കിയാൽ പരന്നുകിടക്കുന്ന നെൽപാടങ്ങൾ കാണാം അതിന്റെ പച്ചപ്പിൽ മതിമറന്നിരുന്ന അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങിവരുന്ന മഹിയെ ശ്രദ്ധിച്ചില്ല.

ഭവാൻ ഇറങ്ങിയപ്പോൾത്തന്നെ പരിചയമില്ലാത്ത എന്നാൽ മത്തുപിടിപ്പിക്കുന്ന സുഗന്ധത്തെ ശ്രദ്ധിച്ചു.

Towel വിരിച്ചിട്ട് തിരിയുമ്പോഴാണ് ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് പാടത്തേക്ക് നോക്കിയിരിക്കുന്ന ജൂലിയെയാണ് കണ്ടത്.

മനസ്സിൽ ആയിരം ലഡ്ഡു പൊട്ടിയെങ്കിലും അത് മുഖത്ത് കാണിക്കാതെ അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു.





                   (തുടരും.. ❤️)



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️



ഒരു ഇന്ത്യൻ പ്രണയകഥ part 19❤️🇮🇳

ഒരു ഇന്ത്യൻ പ്രണയകഥ part 19❤️🇮🇳

5
229

\"നീയോ \"-ശിവ പട്ടീ...................-അലറിക്കൊണ്ട് alex ശിവയെ ഒറ്റ ചവിട്ടിന് ബെഡിലിട്ടു എന്താടാ കോപ്പേ 😠-ശിവ വീണിടത്തുനിന്ന് എണീറ്റു.എന്താന്നോ എല്ലാം ഒപ്പിച്ചുവെച്ചിട്ട് 😠-alex ഞാൻ എന്ത്‌ ചെയ്തെന്നാ 🧐-ശിവ എന്തായിരുന്നു കുളപ്പടവിൽ 😏-alexഅത് ഞാൻ അവളെ കാര്യം മനസിലാക്കിക്കാൻ വേണ്ടി 😄-ശിവ ഒരു ഇളി പാസാക്കി ഉമ്മിച്ചോണ്ടാണല്ലോ മനസിലാക്കുന്നെ നമ്മളൊക്കെ ഇവിടെ single അടിച്ച് തുരുമ്പിക്കേ ഒള്ളൂ 🤧-അലെക്സിന്റെ വിലാപം on എടാ അത് ഞങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് 😄-ശിവ എത്രയൊക്കെ ആയ സ്ഥിതിക്ക് 😏-alexഅല്ല അവൾക്ക് എന്നെ ഇഷ്ടായോണ്ടല്ലേ ഉമ്മിച്ചിട്ട് ചിരവയെടുക്കാഞ്ഞേ 😌-ശിവ Mm mm 😏-a