Aksharathalukal

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

ഭാഗം 9






ലച്ചു നിറഞ്ഞ കണ്ണുകളോടെ ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു.. ആ വരികൾ മനസ്സിൽ തട്ടുന്നതിലൂടെ തന്നെ അവളുടെ ഉള്ളിൽ കൂടുതൽ ശോഭയോടെ അവന്റെ മുഖം തെളിഞ്ഞു വന്നു..

അതിനോടൊപ്പം തന്നെ അവന്റെ പിരിഞ്ഞ കട്ടിയുള്ള ഇരു കൺപീലികൾ നിറഞ്ഞ കണ്ണുകളും തെളിഞ്ഞു വന്നതും ഒരാളാലോടെ തലയൊന്ന് വെട്ടിച്ച് മുന്നിൽ തുറന്നു നിൽക്കുന്ന പേജ് പെട്ടന്ന് തന്നെ മറച്ചുകൊണ്ടിരുന്നു.. അവസാനം താൻ ഇനി എഴുതാനുള്ള പേജ് കണ്ടതും അവളത് തുറന്നു വെച്ചു.. പിന്നെ അവളൊരു ദീർഘ നിശ്വാസത്തോടെ നെടുവീർപ്പിട്ടു.. 

" എന്തിനാ കൃഷ്ണാ...!! ന്നെ ഇങ്ങനെ പരീക്ഷിക്കണേ... എല്ലാം കളഞ്ഞതല്ലേ ഞാൻ... പിന്നെ വീണ്ടും... വീണ്ടും എന്തിനാ കൃഷ്ണ ന്റെ മനസ്സിൽ കൊണ്ടിടണേ...!! "

അവൾ അവളുടെ കൃഷ്ണയോട് പരിഭവം പറഞ്ഞു കൊണ്ട് ഡയറിയിൽ അവസാന ദിവസം എവിടെം വരെയാണോ എഴുതി നിർത്തിയെ അതിന്റെ താഴെ ഇന്നകത്തെ തിയ്യതി എഴുതി, തുടർന്ന് എഴുതാൻ വേണ്ടി പേന വെച്ചു.. 

പെട്ടന്ന് പേന എടുത്ത് താടയിൽ പെന്നിന്റെ ബേക്ക് ഭാഗം കുത്തി വെച്ചു കൊണ്ട് ചിന്തിക്കാൻ തുടങ്ങി..

എന്തോ ചിന്തയിൽ വന്നത് പോലെ അവൾ താടയിൽ കുത്തി വെച്ചിരുന്ന പേന മാറ്റി പേജിൽ എഴുതി കുറിക്കാൻ തുടങ്ങി..


" ഇന്ന് ഞാൻ നിന്നോട് പറയാൻ പോകുന്നത് ഒരു പ്രധാനപെട്ട കാര്യം തന്നെയാ.. നിനക്കറിയോ ഡയറി.. ഇന്നന്റെ പെണ്ണ് കാണാലായിരുന്നു..

മ്മ്.... ഇടക്കിടക്ക് ന്റെ പെണ്ണ് കാണാലായതുകൊണ്ട് ഇതിനെന്താ പ്രധാനം എന്ന് നീ കരുതുന്നുണ്ടാവും.. പക്ഷെ ഇതിലൊരു കോമഡി ഉണ്ടെന്റെ ഡയറി.. എന്താന്നറിയോ..?? നിനക്കറീല്ലല്ലോ..?? ഞാൻ പറഞ്ഞ് തരാം.... 

എന്താ രസം എന്നുവെച്ചാൽ പെണ്ണ് കാണലിന്ന് ചെക്കനില്ലായിരുന്നു.. ചെക്കന്റെ വീട്ടുകാരായിരുന്നു.. അതിലും എന്താ രസം എന്ന് വെച്ചാൽ ചെക്കന്റെ അച്ഛമ്മയും ചെറിയച്ഛന്റെ ഭാര്യയും മാത്രമേ വന്നുള്ളൂ.... 

എന്തായാലും അച്ഛമ്മ ആൾ പാവാട്ടോ.. ന്നോട് ഒരുപാട് സ്നേഹത്തോടെയാ സംസാരിച്ചത്.. ന്നെ അമ്പലത്തിൽ വച്ച് കണ്ടിട്ടുണ്ടേലോ.. ആൾക്ക് ഇഷ്ടായിട്ടാലോ ഈ കല്യാണം ഉറപ്പിച്ചേക്കുന്നെ.. 

അച്ഛമ്മയുടെ ഇഷ്ടം തന്നെയാ കൊച്ചുമോൻക്കും എന്നാ അച്ഛമ്മ ന്നോട് പറഞ്ഞേ.. എന്നെ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടായി അന്വേഷിച്ചു വന്നതാ.. 

പിന്നെ, സേതുമാമിയുടെ ചേട്ടന്റെ മോനാണ്.. ആളുടെ പേര് ഒന്നും എനിക്കറിഞ്ഞൂടാ..  ഞാനൊട്ടും അന്വേഷിക്കാനും ചെന്നിട്ടില്ല..

എനിക്കെന്തോ ഈ കല്യാണം ഇഷ്ടാവണില്ല ന്റെ ഡയറി... ഇനിയങ്ങോട്ട് എന്തോ ആപത്ത് വരുന്നത് പോലെ എന്തായാലും എല്ലാം നല്ലതിനാണെന്ന് കരുതാം.. 

ഇതുവരെ അച്ഛൻ പറഞ്ഞത് തന്നെയാ ഞാൻ അനുസരിച്ചിരുന്നത്.. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും.. അതുകൊണ്ട് ഈ കല്യാണം നടന്നെ തീരൂ.. "

അവൾ ഒരു നെടുവീർപ്പിട്ട് അടുത്ത വരി എഴുതാൻ തുടങ്ങി... 

" ഈ കല്യാണം കഴിഞ്ഞതോടെ എനിക്ക് പൂർണമായും ന്റെ പ്രണയം മറക്കേണ്ടിവരും.. അതിനിടയിൽ ഒരു വട്ടെങ്കിലും ആളോട് പറയണമെന്നുണ്ടായിരുന്നു.. പക്ഷേ, ഒരുപാട് തടസ്സങ്ങൾ അതിനുമുന്നിൽ അടഞ്ഞുകൂടി.. ഇന്ന് എത്തി പിടിക്കാൻ പറ്റാത്ത എത്രയോ ദൂരത്താണ് എനിക്ക് ന്റെ പ്രണയം...... "

അതെഴുതി തീർന്നതും അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന കണ്ണുനീർ ആ അവസാന വരികളിലേക്ക് ഉറ്റി വീണതും ഒന്നിച്ചായിരുന്നു.... മഷിയും കണ്ണുനീരും കലങ്ങി ലച്ചു പെട്ടെന്ന് കണ്ണ് വലിച്ച് കണ്ണുനീർ തുടച്ചുനീക്കി...

പേന പെൻ സ്റ്റാൻഡിലേക്ക് ഇട്ട്, ഡയറി അടച്ചുവച്ചു... പതിയെ ഡയറിനോട് ചേർന്ന് മുഖം ഡയറിക്ക് നേരെ ചെരിഞ്ഞ്കി തല വെച്ച് കിടന്ന്  ഡയറി ലേക്ക് മേലെ കൈ വച്ചു.. 

" എനിക്ക് ന്റെ പ്രണയം എന്നുള്ളിൽ വന്നതും നിന്നെ ന്റെ കയ്യിൽ എത്തിച്ചേർന്നതും ഒരേ ദിവസാ.. ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം.. എന്റെ പ്രണയത്തെപ്പോലെ നീയും എനിക്ക് പ്രിയപ്പെട്ടതാണ് ന്റെ ഡയറീ.... 

കാരണം, ഈ ഡയറിയിൽ എഴുതിയിരിക്കുന്നത് കൂടുതലും ന്റെ പ്രണയമാണ്.. അന്നത്തെ ഓരോ ദിവസത്തെ പ്രധാനപ്പെട്ടത് എഴുതുമ്പോഴും അവസാനം എത്തിച്ചേരുന്നത് ന്റെ പ്രണയത്തിലായിരിക്കും...

ആരോടും പറയാൻ കഴിയാത്ത സങ്കടങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും പിന്നെ, ന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം ഈ ഡയറിലാ ഞാനെഴുതിയിരിക്കുന്നത്....

അതുകൊണ്ട് എനിക്കീ ഡയറി ഏറ്റവും പ്രിയപ്പെട്ടതാണ്... "

പിന്നീട് ഓരോന്നും ചിന്തിച്ച് കണ്ണുകൾ മേശയിൽ പെൻ സ്റ്റാൻഡിന്റെ അടുത്തായി വെച്ചിട്ടുള്ള ക്ലോക്കിൽ പതിഞ്ഞതും, അവൾ പെട്ടന്ന് മേശയിൽ നിന്നും നേരെ എഴുന്നേറ്റിരുന്നു.... 

" ന്റെ കൃഷ്ണാ.. 11 മണി ഒക്കെ ആയോ...!!! "

അവൾ പറയലോട് കൂടേ.. പെട്ടന്ന് തന്നെ ചുവപ്പ് ചായമുള്ള ഡയറി എടുത്ത് കാബോർഡിലേക്ക് വെക്കാൻ നിൽക്കേ.. ഡയറിയുടെ ഉള്ളിൽ നിന്നും ഒരു കാർഡ് കൊഴിഞ്ഞു നിലത്തേക്ക് വീണത്..

ലച്ചു നിലത്തേക്കൊന്ന് നോക്കി ഒന്ന് താഴ്ന്ന കൈയെത്തിച്ച് അത് കയ്യിലായെടുത്ത നേരെ ഇരുന്നു.. 

ഒരു അഡ്രെസ്സ് ആയിരുന്നത്.. ലച്ചു ഡയറിയുടെ പിറകിലെ ചട്ട തുറന്നു... അത് കട്ടിയുള്ള ചുവന്ന അറക്കൊണ്ട് പൊതിഞ്ഞിട്ടാണുള്ളത്... ലച്ചു ആ കാർഡ് അതിനുള്ളിലേക്കായി നീക്കിവെച്ചിട്ട് ഒന്ന് നെടുവീർപ്പിട്ടു... 

അവൾ പതിയെ ഡയറിയുടെ പിറകിൽ നിന്നും മുന്നോട്ടു പേജുകൾ മറിച്ചു.. 

" മ്മ്ഹ്... ഇനി വെറും ഒമ്പതോളം പേജേ ബാക്കിയുള്ളു.. "

അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു... തന്റെ പതിനഞ്ചാം പിറന്നാളിന് തന്റെ അമ്മയുടെ ചേച്ചി പിറന്നാൾ സമ്മാനമായി തന്നത്...  

ഇത് തന്ന അന്നും എന്നോട് ആന്റി പറഞ്ഞത്   'നിന്റെ ജീവിതത്തിൽ നടക്കുന്ന പ്രധാന കാര്യങ്ങൾ മാത്രമേ എഴുതാൻ പാടുള്ളൂ' എന്നാ... 

എഴുതുമ്പോൾ ഓരോ ദിവസത്തെയും ഡേറ്റും ഇടണമെന്ന് പറഞ്ഞു... അന്നുമുതൽ എഴുതാൻ തുടങ്ങിയതാ ഈ ബുക്ക്..

ആന്റി പറഞ്ഞതു പോലെ പ്രധാന കാര്യങ്ങൾ മാത്രം തന്നെയാ എഴുത്തീട്ടെ ഉള്ളു..... 

അത്യാവശ്യം കട്ടിയുള്ള ബുക്ക് തന്നെയാണ് ഇത് 

ഇന്ദു ഒരു പുഞ്ചിരിയോടെ ആ ബുക്കിൽ തഴുകി... പിന്നെ അതെടുത്ത് തന്റെ കബോർഡിലേക്ക് ബുക്കുകൾക്കിടയിൽ വച്ചു കബോർഡ് പൂട്ടി, ബെഡിലേക്ക് കിടന്ന് പുതപ്പ് നെഞ്ചോരം വരെ ഇട്ട് കൈ ഏന്തി അടുത്തുള്ള ടേബിളിൽ കത്തിക്കൊണ്ടിരുന്ന ലൈറ്റ് അണച്ച് കിടന്നു.....


**********************************


നീണ്ടു നിവർന്ന് നിൽക്കുന്ന അത്യാവശം വലിപ്പമുള്ള കമ്പനി... അതിന്റെ ഓരത്തായുള്ള പാർക്കിംഗ് ഏരിയയിൽ നിന്നും ഒരു വയലറ്റ് ചുരിദാർ ധരിച്ച പെൺകുട്ടി കമ്പനിയുടെ ഉള്ളിലേക്ക് തന്റെ ഐഡി കാർഡ് കാണിച്ച് അകത്തേക്ക് കയറി.... 

കയ്യിലുള്ള സ്കൂട്ടിയുടെ ചാവി തന്റെ ആൻബാഗിൽ വെച്ച് ലിഫ്റ്റിൽ കയറി.. ലിഫ്റ്റ് ഉയരുന്നതിനനുസരിച്ച് അവളിനുള്ളിൽ ടെൻഷനും ഉയർന്നു... അതിന്റെ ഉദാഹരണം പോലെ അവളുടെ വിരലുകൾ കഴുത്തിൽ വിരിച്ചിരുന്ന ഷാളിന്റെ അറ്റത്ത് ഇരു കൈകൾ കൊണ്ടും പിടിച്ചു വലിച്ചു കൊണ്ടിരുന്നു... മൂന്നാമത്തെ  ഫ്ലോർ എത്തിയതും ലിഫ്റ്റ് തുറന്നു... അവൾ ആഞ്ഞൊരു ശ്വാസം വലിച്ചു പുറത്തേക്കിറങ്ങി... തന്റെ സീറ്റിനടുത്ത് എത്തി ഇരിക്കാനായി നിന്നതും  പിറകിൽ നിന്നും വിളി വന്നിരുന്നു...

" തന്നെ സാർ വിളിക്കുന്നുണ്ട്.. " 

അത് കേട്ടതും അവളുടെ ഉള്ളിലൂടെ ഒരാൾ കടന്നു പോയി..

തന്നോട് അതും പറഞ്ഞ് ആ പെൺകുട്ടി പോയിരുന്നു... അവളാണെങ്കിൽ തന്റെ ശാളിന്റെ തുമ്പിൽ വിരലുകളാൽ പിടിച്ചു വലിച്ചുകൊണ്ട് മുമ്പോട്ട് നടന്നു.. ഒരു ക്യാബിന്റെ മുമ്പിൽ എത്തിയതും അവൾ അതിന് മുന്നിലായി നിന്നു.. പിന്നെ ഒരു ദീർഘനിശ്വാസം എടുത്ത് കൊണ്ട് അവൾ നോക്ക് ചെയ്തു...

" Yes.. Coming.. "

ഉള്ളിൽ നിന്നും അങ്ങനൊരു ശബ്ദം വന്നതും അവളിനുള്ളിൽ അഘാരമായ പേടി ഉടലെടുത്തു.. 

വിറക്കുന്ന കൈകളോടെ കതക് തുറന്നു കൊണ്ട് ഉള്ളിലേക്ക് പ്രവേശിച്ചു... 

കസേരയിൽ ഒരു സൈഡിലേക്ക് ചരിഞ്ഞു ഇരുന്ന് ഫോൺ വിളിച്ചു കൊണ്ടിരിക്കുന്ന വനിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു... അവനെ നോക്കിക്കൊണ്ട് തന്നെ മുന്നിലേക്ക് നടക്കാൻ ആഞ്ഞതും അവൻ അവളെ നോക്കി ഡോർ അടക്കാൻ എന്നപോലെ കൈ കാണിച്ചു...

അത് കണ്ടതും അവളിൽ പേടി ഉടലെടുത്തു.. അവൾ മെല്ലെ പിറകിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട് വാതിലടച്ചു... 

ഇനി എന്ത് ചെയ്യണമെന്നറിയാതെ അവളവിടെത്തന്നെ തല താഴ്ത്തി നിന്നുകൊണ്ട് തന്റെ ഷാൾ തുമ്പിൽ വിരലുകളാൽ പിടിച്ചു വലിച്ചു കൊണ്ടിരുന്നു...

" ആഹ്.. ഇവിടെ വന്നിരിക്ക് മിസ്, ഇന്ദു ലക്ഷ്മി.."

ലെച്ചു നെട്ടലോടെ മുന്നിലേക്ക് നോക്കി..
കയ്യിലുള്ള ഫോൺ മേശയിലേക്ക് വെച്ച് തന്നെ നോക്കി നില്കുന്നവനെ കാണെ അവളുടെ ഉള്ളിലൂടെ ഒരാളാൽ കടന്നു പോയി... 

അവൾ പെട്ടന്ന് അവനിൽ നിന്നും കണ്ണുകൾ വലിച്ചു.. അവളാകെ വിയർക്കാൻ തുടങ്ങിയിരുന്നു.. അതിന്റ അടയാളമെന്നോണം അവളുടെ ചെന്നിയിൽ നിന്നും വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങിയിരുന്നു....

" മിസ്സ്‌ ഇന്ദു ലക്ഷ്മി.. ഞാൻ തന്നോട് ഒരു വട്ടം പറഞ്ഞ് ഇവിടെ വന്നിരിക്കാൻ... ഇനിയും എന്നെ കൊണ്ട് ആവർത്തിക്കരുത്.... "
 
അത് കേട്ടതും ലച്ചു ദയനീയ ഭാവത്തോടെ അവനെ നോക്കി...









തുടരും..... 🤍

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

5
305

ഭാഗം 10ലച്ചു ദയനീയത്തോടെ അവനെ നോക്കി... അവിടെ സ്ഥിരംഭാവം ആയതുകൊണ്ട് തന്നെ അവൾ മുന്നിലേക്ക് നടന്നു ഒഴിഞ്ഞിരിക്കുന്ന മൂന്ന് കസേരകളിൽ ഒന്നിൽ അവൾ ഇരുന്നു... പെട്ടെന്ന് മേശയ്ക്ക് അപ്പുറത്തുള്ളവൻ ഇരുന്നിരുന്നു കസേരയിൽ നിന്ന് എഴുന്നേറ്റതും, ലച്ചു പേടിയോടെ തന്റെ മടിയിൽ വെച്ചിരുന്ന രണ്ട് കൈകളും മുറുക്കെ പിടിച്ചു...അവൻ നടന്നു വന്ന് തന്റെ പിറകിൽ വന്നു നിന്നതും അവൾ വിയർക്കാൻ തുടങ്ങിയിരുന്നു..പേടിയോടെ വിറയ്ക്കുന്ന കൈകളെ അവൾ കൂട്ടി പിടിച്ചിരുന്നു... "മ്മ്...?? ഇന്നലെ എവിടെയായിരുന്നു ന്റെ ലച്ചു..!?" അവൾ ഇരുന്നിരുന്ന കസേരയുടെ ഇരു ഭാഗത്തുള്ള കസേരയുടെ കയ്യിൽ രണ്ടിലും