Statutory Warning
🚭 Smoking is injurious to health
Drinking is injurious to health.
Be safe – don\'t drink and drive.
SHOWCASE ENTERTAINMENT
ᴘʀᴇꜱᴇɴᴛꜱ
(🏠 കഥാനായകൻ ആദർശ്ന്റെ വീട്)
🕖 07. 00 AM
ആദിത്യ : ഇതാ അമ്മേ പാല്..
ജയ : ഏട്ടൻ കുളിച്ചോ മോളെ..
ആദിത്യ : മ്മ്
Mobile Ringing...
📱 ട്യൂഡുഡു..ട്യൂഡുഡു..ട്യൂഡുഡു
ആദർശ് : ഹലോ ആ പറടാ
അതുൽ : എടാ നീ എവിടെയാ ഉള്ളേ ആദർശ് : ഞാൻ ഇതാ വീട്ടിൽ
അതുൽ : ആ എന്നാ ഞാൻ അങ്ങോട്ട് വരാം
ആദർശ് : ആ നീ വരുമ്പോ ആ ഫയൽ ഇങ്ങ് എടുത്തോ
അതുൽ : മ്മ്
ജയ : ആദർശേ ഡാ കാപ്പി എടുത്ത് വച്ചിട്ടുണ്ട്..
ആദർശ് : ആ അമ്മേ വരുന്ന്..അച്ഛാ വാ ഇരിക്ക്..
ആദർശ് : അച്ഛാ ആ അതുൽ വന്നിനാ
ബാബു : അവൻ ദേ പുറത്തുണ്ട്..അവനെയിങ്ങ് വിളിച്ചോ
ആദർശ് : ഡാ അതുലെ വാടാ ഇരിക്ക് ചായ കുടിക്കാം
അതുൽ : വേണ്ട ഞാൻ ഇപ്പോ കുടിച്ചതെയുള്ളൂ.. ആ നീ വേഗം ചായകുടിച്ച് ഇറങ് 09.30 ആയി വേഗം പോവാം
ആദർശ് : മ്മ്..
(🏠 𝐻𝑜𝑚𝑒 𝑆𝑡𝑦𝑙𝑒 - Office)
Architect : ADARSH BABU
അശോകൻ : ആ architect ആദർശ് ഇല്ലേ
വൈഷ്ണവ് : സാർ നിങ്ങൾ ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യ് സാർ ഇപ്പോ എത്തും ഞാനൊന്ന് വിളിച്ച് നോക്കട്ടെ
📱Mobile Ringing...
അതുൽ : ആ ഹലോ വൈഷ്ണവേ ഞാൻ സാറിന്റെ വീട്ടിലാ ഉള്ളേ ഇപ്പോ ഇറങ്ങും..
വൈഷ്ണവ് : മ്മ് ഓക്കേ
ആദർശ് : ആദി എന്റെ ബൈക്കിന്റെ താക്കോൽ ഇങ് എടുത്താ...
ആദിത്യ : ന്നാ ഏട്ടാ താക്കോൽ..
ജയ : മുഴുവൻ കഴിച്ചിട്ട് പോടാ..
ആദർശ് : വേണ്ട അമ്മേ ഇപ്പോ തന്നെ ലേറ്റ് ആയി
അതുൽ : സാർ ഓഫീസിന്ന് വിളിച്ചിന് ഇപ്പോ
ആദർശ് : ആ എന്നാ വാ നീ വേഗം കയറ്
🏍️ ർർർർ... ട്രർ...
(🏠 𝐻𝑜𝑚𝑒 𝑆𝑡𝑦𝑙𝑒 - Office)
Architect : ADARSH BABU
വൈഷ്ണവ് : ദേ സാർ എത്തി Good Morning
ആദർശ് : Good Morning.. Good Morning
അതുൽ : സാർ ഒരാൾ കാണാൻ വന്നിട്ടുണ്ട്..
ആദർശ് : ആ വരാൻ പറ
അശോകൻ : ഞാൻ അശോകൻ കഴിഞ്ഞ 10 വർഷമായി വിദേശത്ത് ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരാളാണ് ഞാൻ..അവിടെത്തെ ബിസിനസ്സൊക്കെ വിട്ട് ഇനിയുള്ള കാലം ഇവിടെ സെറ്റിൽ ചെയ്യാനാ പ്ലാൻ. ഇപ്പോ ഞാനിവിടെ ഒരു പ്രോപ്പർട്ടി വാങ്ങിച്ചു. ഇനി അവിടെ ഒരു വീട് വേണം..
അതിനെപ്പറ്റി സംസാരിച്ചപ്പോൾ എന്റെ പല വെൽ വിഷേഴ്സും നിങ്ങളുടെ പേരാണ് സജസ്റ്റ് ചെയ്തത്..
ആദർശ് : അല്ല ഞാനിപ്പോ കുറച്ച് ബിസിയാ..
അശോകൻ : നിങ്ങൾ വളരെ ബിസിയാണെന്ന് എനിക്കറിയാം.. പക്ഷേ എനിക്കിവിടെ സ്പെൻഡ് ചെയ്യാൻ സമയം വളരെ കുറച്ചേ ഉള്ളൂ.. എത്രയും പെട്ടെന്ന് എനിക്കൊരു വീട് നിർമ്മിച്ച് തരണം..
ആദർശ് : സാർ I Will Try My Level Best..
അശോകൻ : ഇപ്പോ തല്ക്കാലം ഇവിടെയൊരു വാടകവീട് എടുത്തിട്ടുണ്ട് വൈഫ് ഉം മകളുമായിട്ട് ഇപ്പോ അവിടെയാ താമസം..
ആദർശ് : മ്മ്
അതുൽ : ആദർശേ
ആദർശ് : ആ ഇത് അതുൽ ഇവിടെത്തെ സൈറ്റ് സൂപ്പർവൈസറാ..
അശോകൻ : ഹലോ
അതുൽ : ഹലോ
ആദർശ് : സാർ എങ്കിൽ നമുക്ക് നാളെതന്നെ പോയി സൈറ്റ് കാണാം എന്താ
അശോകൻ : ശരി എന്നാ ഞാൻ പോട്ടെ
അതുൽ : സാർ Tea ☕️
𝕀ℕ𝕋𝔼ℝ𝕍𝔸𝕃
Statutory Warning
🚭 Smoking is injurious to health
Drinking is injurious to health.
Be safe – don\'t drink and drive.
(പിറ്റേ ദിവസം)
അശോകൻ : ആ ഇതാണ്..എങ്ങനെയുണ്ട് സ്ഥലം
ആദർശ് : കൊള്ളാം Next Monday ഞാനൊരു ഡിസൈൻ കാണിക്കാം
അശോകൻ : ആ വരക്കുന്നതിന് മുൻപ് എന്റെ മകളുമായിട്ട് ഒന്ന് ഡിസ്‌കസ് ചെയ്യുന്നത് നല്ലതായിരിക്കും അവൾക്ക് വേണ്ടിയാണല്ലോ വീട്..അവൾക്ക് എന്തൊക്കെയോ suggestions ഉണ്ടെന്ന് പറഞ്ഞിരുന്നു
ആദർശ് : ശരി എന്നാ വാ ഇപ്പോ തന്നെ പോവാം അതുലെ നീയും വാ
അതുൽ : മ്മ്
🏠 (അശോകേട്ടന്റെ വീട്)
calling bell 🛎️ ട്രിങ്..ട്രിങ്
അശ്വിനി : ആ ഡാഡി ആയിരുന്നോ
അശോകൻ : ആ പരിചയപ്പെടുത്തിയില്ലലോ
അശ്വിനി : എനിക്കറിയാം Architect Adarsh അല്ലേ ഹലോ
ആദർശ് : ഹായ്
അശ്വിനി : വരൂ നമുക്ക് എന്റെ റൂമിലിരുന്ന് സംസാരിക്കാം
ആദർശ് : മ്മ് അതുലെ ആ ഡിസൈൻസ് ഒക്കെ ഇങ് എടുത്തോ
അതുൽ : ദാ മേഡത്തിന് ഇഷ്ടമുള്ളത് സെലക്ട് ചെയ്തോ
അശ്വിനി : മ്മ് ആ ഇതു വേണ്ട.. ഇതും വേണ്ട ആ ഈ ഡിസൈൻ എങ്ങനെയുണ്ട്
ആദർശ് : ഈ വീടിന്റെ ഡിസൈൻലും കൺസ്ട്രക്ഷനിലും അല്ല കാര്യംകാഴ്ച്ചയിൽ എത്ര ഭംഗിയുണ്ടായിരുന്നാലും ലക്ഷമോ കോടിയോ കൊടുത്ത് വീട് പണിതാലും
അതിനകത്തുള്ള ജീവിതം നമ്മുടെ ഭാവനയിൽ കാണുന്നതുപോലെ ചിട്ടയാർന്നതും ആത്മാർത്ഥത നിറഞ്ഞതും ആയാലേ വീടിനൊരു ആത്മാവ് ഉണ്ടാവുള്ളു അല്ലെങ്കിൽ അതൊരു ഇഷ്ട്ടികകെട്ട് മാത്രമാണ്..
അശ്വിനി : You Are Right ഇതാ ഇതുമതി..
ആദർശ് : ശരി..നമുക്ക് എത്രയും പെട്ടെന്ന് വീടുപണി സ്റ്റാർട്ട് ചെയ്യാം എന്നാ ഞങ്ങൾ പോട്ടെ..
അശോകൻ : അല്ല ഒരു ചായപോലും കുടിക്കാതെ
ആദർശ് : വേണ്ട സാർ പിന്നീട് ഒരിക്കൽ ആവാം
(🏠 ആദർശ്ന്റെ വീട്)
ആദർശ് : അമ്മേ.. ആമ്മ് ചായ എടുത്തുവെക്ക്.. അതുലെ വാടാ ഇരിക്ക്..
അതുൽ : മ്മ്
ആദർശ് : ഡാ നീ നാളെ അവളുടെ വീട് വരെ ഒന്ന് പോണം.
അതുൽ : മ്മ് എന്താ കാര്യം
ആദർശ് : മ്മ് അത് ഞാൻ പറയാം _______________________.
അതുൽ : മ്മ് എനിക്ക് തോന്നി ശരി ഞാൻ അവളുടെ അച്ഛനുമായൊന്ന് സംസാരിക്കാം
ആദർശ് : മ്മ് നാളെ രാവിലെ തന്നെ വിട്ടോ..
(പിറ്റേ ദിവസം രാവിലെ)
🐓 കൊക്കക്കോ കോ..
അതുൽ : നില്ല്.. ഞാൻ ഈ ടൈയ് ഒന്ന് കെട്ടിക്കോട്ടെ..
ആദർശ് : ഈ ഈ ഈ ഓഓഓ ഒന്ന് വേഗം ചെല്ലടാ...
(അങ്ങനെ അതുൽ അവളുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞു തിരിച്ച്)
(🏠 ആദർശ്ന്റെ വീട്)
അതുൽ : ഡാ ആദർശേ ഡാ
ആദർശ് : ആ നീ വന്നോ പോയ കാര്യം എന്തായി
അതുൽ : ഞാൻ ഒക്കെ അയാളോട് പറഞ്ഞിട്ടുണ്ട്..ആലോചിട്ട് പറയാമെന്നാ പറഞ്ഞെ
അതുൽ : മ്മ് ഞാനും ഇങ്ങനെയൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്കുവാ..
ആദർശ് : ഹ്ഹ്മ്മ്..
🏠 (അശോകേട്ടന്റെ വീട്)
അശോകൻ : മോളെ ആദർശ്നെ കുറിച്ച് എന്താണ് നിന്റെ അഭിപ്രായം
അശ്വിനി : Very Smart, punctual, പ്രൊഫഷനിൽ ഡെഡിക്കേറ്റഡ് മ്മ് ലൈഫ് നെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട്..
അശോകൻ : മ്മ് ആദർശിൻ്റെ ആ ഫ്രണ്ടില്ലേ അതുൽ അവൻ ഇന്ന് ഇവിടെ വന്നിരുന്നു ആദർശ്നെകൊണ്ട് നിന്നെ കല്യാണം കഴിപ്പിച്ചാലോ എന്ന് അയാൾക്കൊരു ആലോചന
അശ്വിനി : എന്നിട്ട് ഡാഡി എന്ത് പറഞ്ഞു..
അശോകൻ : നിന്നോട് ചോദിച്ചിട്ട് പറയാന്ന് പറഞ്ഞു ആദർശ്നെ കുറിച്ച് കൂടുതലൊന്നും ഞാൻ അനേഷിച്ചിട്ടില്ല..പരിചയപ്പെട്ടടുത്തോളം procced ചെയ്താ കൊള്ളാമെന്നാ എനിക്ക് തോന്നിയെ..
അശ്വിനി : മ്മ് ആദ്യം വീട് പണി നടക്കട്ടെ.. നമുക്ക് ആലോചിക്കാം..
(കുറച്ച് മാസങ്ങൾക്ക് ശേഷം)
🏠💐💐💐💐🏠🏠💐💐💐💐🏠🏠💐💐💐🏠
|||||||||| H𝑜𝑢𝑠𝑒 W𝑎𝑟𝑚𝑖𝑛𝑔 |||||||||||||
🏠💐💐💐💐🏠🏠💐💐💐💐🏠🏠💐💐💐🏠
അശോകൻ : ആ വരണം വരണം ഇരിക്ക്
അശ്വിനി : അമ്മേ ഒന്ന് ഇങ്ങോട്ട് വന്നേ
സജിത : മ്മം എന്തെല്ലാ
ആദർശ് : ഹലോ
അശോകൻ : നിങ്ങൾ ഭക്ഷണം കഴിച്ചാ
ആദർശ് : ഇല്ല
അതുൽ : സർ എന്നാ ഞങ്ങൾ അപ്പുറതുണ്ട്
അശോകൻ : മ്മ്
അശ്വിനി : അതെ നിങ്ങളെ മൊബൈൽ നമ്പർ ഒന്ന് തരാമോ
ആദർശ് : ഓ അതിനെന്താ തരാലോ 7012*0
അശ്വിനി : നിങ്ങൾ അതുലിനെ വിട്ട് അച്ഛനോട് ഒരു കാര്യം ചോദിച്ചില്ലേ
ആദർശ് : അല്ല അതുപിന്നെ അപ്പോഴത്തെ...
അശ്വിനി : ഉരുലണ്ട എനിക്ക് നിങ്ങളെ ഇഷ്ടമാ..
🎼 𝓜𝓾𝓼𝓲𝓬
അശ്വിനീ അശ്വിനീ
നിൻ ചേലിൽ സ്നേഹം നെയ്യും
ഒരു പ്രണയ കൂടാരം
അതിൽ എന്നും എന്നും
സ്നേഹം നെയ്യും എന്നിലെൻ
പാതിയായി നീ മാത്രം..
അതുൽ : ആദർശേ ഡാ നീയിങ്ങനെ പാട്ടും പാടി നടന്നോ നിയിങ് വന്നേ
ആദർശ് : എന്നാ എന്നാടാ
അതുൽ : എനിക്ക് വിശക്കുന്ന്
ആദർശ് : ആ എന്നാ വാ നമുക്ക് ഫുഡ് കഴിച്ച് വേഗം പോവാ
അതുൽ : മ്മ്...വാ എന്നാ
(അങ്ങനെ അവര് ഭക്ഷണം കഴിച്ച ശേഷം അവിടുന്ന് മടങ്ങി)
(കുറച്ച് മാസങ്ങൾക്ക് ശേഷം)
🏵️🏵️🏵️🏵️||||| 𝓦𝓮𝓭𝓭𝓲𝓷𝓰|||||🏵️🏵️🏵️🏵️
❤️💕 𝓐𝓭𝓪𝓻𝓼𝓱 &𝓐𝓼𝔀𝓲𝓷𝓲 💕❤️
ഓ ജിങ്കിളങ്ങാ ജിങ്കിളങ്ങാ ജിങ്കിളങ്ങാ
ഓ ജിങ്കിളങ്ങാ ജിങ്കിളങ്ങാ ജിങ്കിളങ്ങാ
ᴡʀɪᴛᴛᴇɴ ʙʏ ᴀɴɪʀᴜᴅʜ
ꜱʜᴏᴡᴄᴀꜱᴇ ᴇɴᴛᴇʀᴛᴀɪɴᴍᴇɴᴛ
ɴᴏᴡ ʀᴀᴛᴇ & ᴄᴏᴍᴍᴇɴᴛ ʏᴏᴜʀ ᴏᴘɪɴɪᴏɴ
ᴛʜᴀɴᴋ ʏᴏᴜ