Aksharathalukal

പ്രിയപ്പെട്ട ഒരു ദിവസം

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ അമ്മൂമ്മ മരിക്കുന്നത്. അമ്മൂമ്മ മരിച്ചു എന്നറിഞ്ഞു ഞങ്ങൾ ആ വീട്ടിൽ പോയി. അടക്കം എല്ലാം കഴിഞ്ഞ് അന്ന് രാത്രി ഉറങ്ങാനായി കിടന്നു.പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാനാണ് അന്ന് ആദ്യം എഴുന്നേറ്റത്. ഞാൻ നോക്കുമ്പോൾ എന്റെ വലിയമ്മയുടെ രണ്ടു പെൺമക്കളും, എന്റെ മാമന്റെ മൂന്ന് വയസുള്ള മകളും ആന്റിയും വലിയമ്മയും അമ്മയും എന്റെ അനുജനും എല്ലാം കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്നു. രണ്ട് കട്ടിൽ ഒന്നിച്ചു ചേർത്ത് വെച്ചാണ് അവർ കിടന്നത്. ഞാൻ ആ മുറിക്കു പുറത്ത് തറയിൽ പായ വിരിച്ചു മരണത്തിനു വന്ന ഏതോ ബന്ധുക്കൾക്ക് അരികിൽ ആണ് കിടന്നത്. അന്ന് എനിക്ക് തോന്നിപോയി ചത്തുപോയാൽ മതി ആയിരുന്നെന്നു. വേഗം പുതപ്പ് തലവഴി മൂടി ശബ്ദം പുറത്ത് വരാതെ എങ്ങലടിച്ചു കരഞ്ഞു. ഒരുപാട് ഒരുപാട് കരഞ്ഞു. ആരും കണ്ടില്ല. ആരും ഒന്നും അരിഞ്ഞതും ഇല്ല. അപ്പോൾ എനിക്ക് വയസ് പത്ത് .  
എല്ലായിടത്തും എനിക്ക് ഈ അവഗണന ഞാൻ മടുത്തു. എനിക്ക് മുന്നിൽ ഉള്ള ഒരേ ഒരു കാര്യം പഠിക്കുക എന്നത് മാത്രമാണ്. എന്നെകൊണ്ട് കഴിയുമ്പോലെ ഞാൻ പഠിച്ചു. ആറാം ക്ലാസ്സ്‌  വേനൽ അവധി സമയത്ത് എനിക്ക് ആദ്യത്തെ പീരിയഡ്‌സ് വന്നു. എന്താണെന്ന് പോലും എനിക്ക് അറിയില്ല.
എന്റെ അച്ഛന്റെ  രണ്ടു സഹോദരന്മാർക്ക് കൂടെ നാല്  ആൺ മക്കളാണ് ഉള്ളത് അവിടെ ഞാൻ ഒരു മാലാഖ ആയിരുന്നു. പക്ഷെ വളർന്നപ്പോൾ എനിക്ക് ഒരു പരിഗണനയും ആരും തന്നിട്ടില്ല. ആ സമയത്തു എന്റെ വീട് പൊളിച്ചു പുതിയ വീട് പണിയുക ആയിരുന്നു. അതുകൊണ്ട് ഞങ്ങൾ വീടിനടുത്തു ഒരു ഷെഡ് കെട്ടി താമസിച്ചു. ചടങ്ങ് എല്ലാം കഴിഞ്ഞു. എനിക്ക് കുറേ വസ്ത്രം കിട്ടി. ഒത്തിരി പലഹാരങ്ങൾ കിട്ടി. എല്ലാരും എന്നോട് സ്നേഹത്തോടെ പെരുമാറി. എനിക്ക് ഒത്തിരി സന്തോഷം ആയി. അപ്പോഴാണ് പുതിയ പ്രശ്നം. അവധി അല്ലേ. ഞാൻ അമ്മ വീട്ടിൽ അല്ലേ ഈ സമയം. അങ്ങോട്ട് അയക്കാൻ ഉള്ള ചർച്ച ആയി. ചർച്ചക്കൊടുവിൽ അങ്ങോട്ട് ഇത്തവണ വിടുന്നില്ലന്ന് തീരുമാനിച്ചു. പക്ഷെ എന്നെ അമ്മേടെ ചേച്ചിടെ വീട്ടിൽ കൊണ്ടുപോകുന്നു. അവിടെ എനിക്ക് തീരെ ഇഷ്ട്ടമല്ല. പക്ഷെ ആരോട് പറയാൻ ആര് കേൾക്കാൻ. അവിടെ പോകേണ്ടി വന്നു. ആദ്യത്തെ രണ്ട് ദിവസം ഓക്കേ ആയിരുന്നു. പിന്നെ അവർ എന്നെ കൊണ്ട് ജോലി ചെയ്യിക്കാൻ തുടങ്ങി. ചേച്ചിമാർ വെറുതെ ടീവിയും കണ്ടു ഇരിക്കും. ഞാൻ മുറ്റം തൂക്കണം പത്രം കഴുകണം... അവിടെയും ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട്. കുളിക്കാൻ ബാത്‌റൂമിൽ കേറിയാൽ കരച്ചിലാണ് പരുപാടി. രാത്രിയിലും അതെ. അമ്മ വിളിക്കും. എന്നോട് വലുതായി ഒന്നും പറയൂല ചേച്ചിമാരോടൊക്കെ നല്ലപോലെ സംസാരിക്കും. വലിയമ്മേ ഞാൻ മമ്മി എന്നാണ് വിളിക്കുന്നത്. മമ്മി അമ്മയോട് എന്തൊക്കെയോ പറഞ്ഞു കൊടുത്ത്. ഞാൻ ഇവിടെ ബഹളം ആണ് പാത്രം ഒക്കെ എടുത്തെറിഞ്ഞന്നൊക്കെ.  പാത്രം കഴുകിയപ്പോൾ ഒരു പാത്രം എന്റെ കയ്യിൽ നിന്നും താഴെ വീണു പൊട്ടി. അതിനവർ എന്നെ ഒരുപാട് അടിക്കുകയും എന്റെ കവിളിൽ നുള്ളുകയും ചെയ്തു. ഇത് ഞാൻ അമ്മയോട് പറഞ്ഞപ്പോഴാണ് അവർ അങ്ങനെ പറഞ്ഞത്. എന്റെ ശരീരത്ത് ബാധയുണ്ടെന്നും ഞാനിവിടെ അലറി വിളിച്ചെന്നും പറഞ്ഞു. പള്ളിയിൽ കൊണ്ടുപോകണം എന്നും, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും, എന്റെ ശരീരത്തിൽ നിറയെ ബാധയാണെന്നും പറഞ്ഞു. ആരും വിളിക്കാൻ വരാതെ രണ്ടുമാസം ഞാൻ അവിടെ ഒരുപാട് കഷ്ട്ടം സഹിച്ചു നിന്നു. കരയാത്ത രാത്രികൾ ഇല്ലായിരുന്നു എന്നും ഞാൻ കരയുമായിരുന്നു . അന്നും തോന്നിട്ടുണ്ട് എന്തിനാ എന്നെ ജനിപ്പിച്ചത് എന്ന്. അങ്ങനെ എനിക്ക് ആരുമില്ലായിരുന്ന സമയത്താണ് ശിൽപ്പയേയും ശിവാനിയെയും എനിക്ക് കിട്ടിയത്. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സമയം എപ്പോഴാണെന്ന് അറിയമോ. രാവിലെ ശില്പയെ കാണുന്നത് മുതൽ സ്കൂളിൽ എത്തുന്നത് വരെ പിന്നെ വൈകിട്ട് ബസ്റ്റാന്റ് മുതൽ വീട്ടിൽ എത്തുന്നത് വരെ. 
 എന്റെ പ്രണയം ഞാൻ അവളോട് പറഞ്ഞു.
 അവളാണ് എനിക്ക് ആ ചേട്ടന്റെ പേരും ഊരും ഒക്കെ പറഞ്ഞു  തന്നത്. കൂട്ടത്തിൽ അവൾ അറിഞ്ഞ ഒരു കാര്യവും എന്നോട് പറഞ്ഞു. രണ്ടര വർഷമായിട്ട്  ആ ചേട്ടൻ വേറൊരു ചേച്ചിയുമായി പ്രണയത്തിലാണ്. തീർന്നില്ലേ... ഞാനാകെ തകർന്നു പോയി.
അങ്ങനെ അതും കഴിഞ്ഞു. ആദ്യമായി തോന്നിയ പ്രണയത്തിനു ആയുസ് കുറച്ചേ ഉണ്ടായിരുന്നോളൂ. കരയാണ്ടിരിക്കാൻ പറ്റോ.... നല്ല അന്തസായിട്ട് കരഞ്ഞു തീർത്തു.
ഇനി ഒന്നുമില്ല പഠിത്തം മാത്രം. 
ശിൽപയുടെ പ്രണയം പുരോഗമിച്ചു. അവൾ എന്നും ഓരോ വിശേഷം വന്നു പറയും. ചിലപ്പോൾ തോന്നും ഇവറ്റകളെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആൾക്കാർ വേറെ ഇല്ലന്ന്. ചിലപ്പോ രണ്ടിനേം കാലേ വാരി തറയിൽ അടിക്കാൻ തോന്നും. 
അങ്ങനെ മുന്നോട്ട് പോകുവായിരുന്നു. പെട്ടന്ന് ഒരുദിവസം രാവിലെ ശില്പ വന്നു പറഞ്ഞു 
എടീ..... ഞങ്ങൾ നാളെ വീട് മാറുകയാണ്.
നാളെ തൊട്ട് ഞങ്ങൾ ഇല്ലന്ന്.
ഞങ്ങളോട് ഇന്നാണ് അച്ഛൻ പറഞ്ഞത്...
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. ഞാൻ കരയുകയായിരുന്നു. അവരും....
പോകണ്ടാന്നു ഞാൻ പറഞ്ഞാലും അവര് പോകും. അവരുടെ സ്വന്തം വീടല്ലല്ലോ. അവളുടെ അമ്മയും അച്ഛനും അവളും ശിവാനിയും വന്നു യാത്ര ചോദിച്ചു. നാളെ നേരം പുലരുമ്പോൾ അവർ ഇവിടെ ഇല്ല. എന്നെ തനിച്ചാക്കി അവൾ പോയി.
വീട്ടിൽ വന്നു ഒത്തിരി കരഞ്ഞു. ഞാൻ ആദ്യമായിട്ടാണ് അലറി കരയുന്നത്. ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് വീശിയ തണുത്ത ഇളം കാറ്റായിരുന്നു അവൾ. 
ഞാൻ തനിച്ചായി... എനിക്ക് ഇനി ആരും ഇല്ല... ഞാൻ ഇങ്ങനൊക്കെ പറഞ്ഞു വട്ടുള്ളവരെ പോലെ കട്ടിലിന്റെ മൂലക്ക് ഇരുന്ന് കരഞ്ഞു. ആരും അറിഞ്ഞില്ല. അന്നും ആരും എന്റെ കണ്ണുനീര് കണ്ടില്ല.... 
സ്കൂളിൽ വെച്ച് കാണാൻ പറ്റും പക്ഷെ അതിനു ഒരു നിയന്ത്രണം ഉണ്ടായിരുന്നു. കാണുമ്പോൾ ഒക്കെ ഞങ്ങൾ ഓടി വന്നു സംസാരിക്കും. അങ്ങനെ സ്കൂളിനകത്തുവെച്ച് മാത്രം കാണാൻ പറ്റി... എന്നും കാണാനും പറ്റില്ല..  കാലം കടന്നു പോയി.
അങ്ങനെ ഞാൻ പത്താം ക്ലസിൽ എത്തി. എനിക്ക് വയസ് 15. 
ജീവിതത്തിലെ പ്രധാന വഴിതിരിവ്.... പഠിത്തം മാത്രം ആയി.... 
വേറെ എന്തു ചെയ്യാൻ നല്ല ചങ്ങാതിമാരില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലേക്ക് ഒരു അഥിതി വന്നത്.
പള്ളിയിൽ വെച്ച് എന്റെ കയ്യിൽ നിന്നും കടമായി വാങ്ങിയ പേന തിരിച്ചു തന്നപ്പോൾ അതിൽ ഒരു ചെറിയ കുറിപ്പ് ഉണ്ടായിരുന്നു. എന്താണെന്ന് അറിയാൻ എനിക്ക് ആകാംഷയായി. പേന തുറന്ന് പേപ്പർ പുറത്തെടുത്തു. പേപ്പർ നിവർത്തി...
അതിലെ വാക്കുകൾ ഞാൻ ഞെട്ടി പോയി. അറിയാതെ കരഞ്ഞുപോയി...
എന്നെ കരയിച്ച വാക്കുകൾ എന്താണെന്നോ 
  I LOVE YOU.
DO YOU LOVE ME?..........




                                                         തുടരും