Aksharathalukal

✨അവളറിയാതെ🥀✨ 4

അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ്   മുകളിലേക്ക് പോയി    ഫ്രഷ് ആയിട്ട് 
വരാനുള്ള വാൽസല്യം കലർന്ന സുമയുടെ സ്വരം   തനുവിലേക്ക് എത്തിച്ചേർന്നത്.

\"നിന്നെ കണ്ട്   ഞങ്ങൾക്ക് കൊതി തീർന്നില്ല, എന്നാലും   മോള്  ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായില്ലേ...
അതുകൊണ്ട് മോളു പോയി   ഒന്ന്   കുളിച്ച് ഫ്രഷായി കുറച്ചുനേരം കിടന്നോ..\"

സുധാകരനും സുമയുടെ അഭിപ്രായം പിന്താങ്ങി.

\"ഹ്മ്മ്‌...
ശെരി  അച്ഛാ.. ഏട്ടന്മാര് ഓഫീസിലേക്ക് ആണല്ലേ...
ഇന്ന് നേരത്തെ വരണം കേട്ടോ..
നമുക്കെല്ലാവർക്കും    ഒന്ന് പുറത്തൊക്കെ പോയി ചുറ്റി അടിച്ചിട്ട് വരാം..
മൂന്നു വർഷങ്ങൾക്കുശേഷം  എനിക്ക് നഷ്ടമായതെല്ലാം ഞാൻ തിരിച്ചു നേടിയ ദിവസമല്ലേ.. \"

അവൾ സന്തോഷത്തോടെ പറഞ്ഞുകൊണ്ട്    ഹരിയുടെ തോളിലേക്ക് ചാഞ്ഞു.



\"അതിനു   ഞങ്ങൾ ഇനി ഇന്ന്  ഓഫീസിലേക്ക് പോകുന്നു എന്ന് നിന്നോട് ആരാ പറഞ്ഞത്.  നമ്മുടെ കുടുംബത്തിലെ  സന്തോഷ ദിനങ്ങളല്ലേ തിരിച്ചുവന്നത്.
അപ്പോൾ പിന്നെ നമുക്കത് ആഘോഷിക്കണ്ടേ....

\"നമുക്കെല്ലാവർക്കും കൂടെ   കുറച്ചു ദിവസത്തേക്ക് എവിടേയ്ക്കെങ്കിലും യാത്ര പോയാലോ എന്നാ ഞാൻ ചിന്തിക്കുന്നത്..\"

ശ്രീനാഥ്   അടുത്തു നിൽക്കുന്ന അമ്പാടിയെ എടുത്തു തന്റെ മടിയിലേക്ക് ഇരുത്തിക്കൊണ്ട്    തനുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു.

\"സത്യം ആണ്ണോ വലിയേട്ടാ... നമുക്ക് പോകാമോ...\"

തനു കണ്ണുകൾ വിടർത്തിക്കൊണ്ട്   ശ്രീനാഥിനെ നോക്കി ചോദിച്ചു.

\"ഹാ ടി മോളെ നമുക്ക് പോകാം..\"

ശ്രീനാഥ് വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി.


\"അതൊക്കെ   പിന്നേ  പോകാം.. ആദ്യം   മോളുടെ പേരിൽ ഒരുപാട് നേർച്ചകൾ ഞാൻ നേർന്നിട്ടുണ്ട് അത് കഴിഞ്ഞിട്ട്  മതി യാത്രകൾ ഒക്കെ..\"

അത്രയും നേരം അവരുടെ വാക്കുകൾ കേട്ടുകൊണ്ട് നിന്ന സുമ    ഗൗരവത്തോടെ ഇടയിൽ കയറി പറഞ്ഞു.

\"അതൊക്കെ യാത്ര കഴിഞ്ഞിട്ടും ചെയ്യാമല്ലോ അമ്മേ..\"

തനു കുഞ്ഞു കുട്ടികളെപ്പോലെ ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു.

\"അതൊന്നും പറഞ്ഞിട്ട് കാര്യമില്ല   മോളെ..
എന്റെ പ്രാർത്ഥനയുടെയും   വഴിപാടിന്റെയും  ഫലമാണ് മോൾ ഇപ്പോൾ തിരിച്ചുവന്നത്.
അപ്പോൾ ദൈവത്തിന്റെ കാര്യം കഴിഞ്ഞിട്ട് മതി ബാക്കിയെല്ലാം.\"

സുമ തീർത്തു പറഞ്ഞുകൊണ്ട്    ഹരി കഴിച്ച പാത്രവും എടുത്ത് ഡൈനിങ് ടേബിളിൽ നിന്ന് അടുക്കളയിലേക്ക് പോയി.

\"എങ്കിൽ പിന്നെ അങ്ങനെ തന്നെ ആവട്ടെ മോളെ   . \"

സുധാകരനും സുമയുടെ വാക്കുകളെ അനുകൂലിച്ച സംസാരിച്ചതോടുകൂടി      എല്ലാവരോടും ഒപ്പം തനുവും തലകുലുക്കി സമ്മതം അറിയിച്ചു.

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

തനുവിന്റെ റൂമിനോട് ചേർന്ന് തന്നെയായിരുന്നു      സൗമ്യക്കും റൂം ശരിയാക്കിയിരുന്നത്.

വർഷങ്ങൾക്കു ശേഷം      തനു അവളുടെ മാത്രം സ്വർഗ്ഗരാജ്യം ആയ റൂം    മെല്ലെ തുറന്നു...അതിനുള്ളിലേക്ക് കടന്നു.

എന്നാൽ ആ റൂമിൽ തങ്ങി നിൽക്കുന്ന തനിക്ക് പരിചിതമായ ഗന്ധം   വർഷങ്ങൾക്കുശേഷം   തിരിച്ചറിയവേ
അവളുടെ കണ്ണുകൾ ഒരേസമയം  ചുരുങ്ങുകയും തിളങ്ങുകയും ചെയ്തു.

കണ്ണേട്ടൻ,
അവളുടെ ചുണ്ടുകൾ പ്രണയത്തോടെ     മൊഴിഞ്ഞു.

ഞാൻ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്.
കണ്ണേട്ടൻ എങ്ങനെയാ എന്റെ റൂമിൽ വരിക.

പിന്നെ എങ്ങനെയാ കണ്ണേട്ടന്റെ ഗന്ധം   തനിക്ക് ഈ റൂമിൽ അനുഭവപ്പെടുന്നത്.

ഓരോരോ പൊട്ടത്തരങ്ങൾ..

ആമി സ്വയം തലക്കെട്ട് അടിച്ചുകൊണ്ട്, സ്വയം ചോദ്യവും ഉത്തരവും അവൾ തന്നെ കണ്ടെത്തി കൊണ്ട്    ചുണ്ടിൽ ചെറു ചിരിയോടെ  ബെഡിലേക്ക് ഇരുന്നു.
റൂമിൽ ആകമാനം കണ്ണോടിച്ചു....

മൂന്നുവർഷമായി ഉപയോഗിക്കാതിരിക്കുന്ന റൂം ആണെന്ന് തോന്നത്തെയില്ല...

ഇന്നും ആരൊ  ഉപയോഗിക്കുന്ന  റൂം പോലെയുണ്ട്.

അവൾ മെല്ലെ ബെഡിൽ നിന്നും  എഴുന്നേറ്റ്  ടേബിളിൽ ഇരിക്കുന്ന പുസ്തകങ്ങളിലൂടെ  വിരൽ ഓടിക്കുന്ന സമയത്താണ്    സുമ അവളുടെ റൂമിലേക്ക് കടന്നുവന്നത്.

റൂമിലേക്ക് വന്ന് സുമയെ തിരിഞ്ഞു നോക്കിക്കൊണ്ട് തനു മനോഹരമായി പുഞ്ചിരിച്ചു.

\"അമ്മ, മോൾക്ക് തലയിൽ തേക്കാനുള്ള എണ്ണയുമായിട്ട് വന്നതാ ...
വാ ഇവിടെ ഇരിക്ക്,, അമ്മ തിരിച്ചു തരാം..\"

തനുവിനെ ബെഡിലേക്ക് ഇരുത്തിക്കൊണ്ട്  സുമ ചിരിയോടെ   അവൾക്ക് എണ്ണ തേച്ചു കൊടുക്കാൻ തുടങ്ങി.

\"അമ്മേ ഈ റൂം ആരെങ്കിലും   ഉപയോഗിക്കുന്നുണ്ടായിരുന്നോ...
എന്തോ മൂന്നു വർഷമായി അടച്ചിട്ടിരുന്ന റൂം പോലെ തോന്നിയില്ല..\"

തലയിൽ എണ്ണ തേയ്ക്കുകയായിരുന്ന  സുമയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് തനു ചോദിച്ചു.

\"ഇടയ്ക്കൊക്കെ വംശി  മോൻ വരുമ്പോൾ  ഈ റൂമാ   ഉപയോഗിക്കാറ്..\"

ഈ  റൂമോ..
തനു അത്ഭുതത്തോടെ ചോദിച്ചു.

ഹ്മ്മ്‌,
തുമ്പി മോൾക്ക്....  ഈ   റൂമി....

സുമ എന്തോ  പറഞ്ഞു തുടങ്ങിയപ്പോഴാണ് അവിടേക്ക്   സൗമ്യ കയറിവന്നത്..


\"ഹ സൗമ്യ മോളോ..
മോളു കുളിച്ചില്ലായിരുന്നോ...\"

സുമ  സംശയത്തോടെ ചോദിച്ചു.

\"ഇല്ല ആന്റി...
എന്റെ ഡ്രസ്സ് ഒക്കെ  കുഞ്ഞിയുടെ ബാഗിലാ വച്ചിരിക്കുന്നത്..
ഞാൻ കുളിക്കാൻ വേണ്ടി കയറിയപ്പോഴാണ് ഓർത്തത്  അവൾ ചിരിയോടെ പറഞ്ഞുകൊണ്ട്  സുമയ്ക്കടുത്തായി വന്നുനിന്നു.\"

കുഞ്ഞി...
സുമ സംശയത്തോടെ സൗമ്യയുടെ മുഖത്തേക്ക് നോക്കി.

ഞാൻ ആന്റിയുടെ തനുമോളെ   കുഞ്ഞി എന്നാ വിളിക്കാറ്..

അവൾ ചിരിയോടെ പറഞ്ഞു.

അതുകേട്ട് സുമയും സന്തോഷത്തോടെ  അവൾക്കായി നിറപുഞ്ചിരി തിരികെ നൽകി.

\"പിന്നെ മോളെ  നീ   എന്നെ   ആന്റി എന്നൊന്നും വിളിക്കണ്ട.
അമ്മ എന്ന് തന്നെ വിളിച്ചാൽ മതി.
അവളുടെ എല്ലാ ഫ്രണ്ട്സും എന്നെ അങ്ങനെ തന്നെയാ വിളിക്കാറ്.എനിക്കും അതാ ഇഷ്ടം.
തനുമോളെപ്പോലെ തന്നെയാ   ഇപ്പൊ   നീയും ഞങ്ങൾക്ക്.അതുകൊണ്ട് അങ്ങനെ തന്നെ വിളിച്ചാൽ മതി.\"

സുമ സൗമ്യയെ ചേർത്തുപിടിച്ചു  പറഞ്ഞു.

സുമയുടെ വാക്കുകൾ  സൗമ്യയുടെ കണ്ണുകൾ നിറയിച്ചു.

അമ്മ.. 
അവൾക്ക് അവളുടെ  അമ്മയെ (ശോഭ )ഓർമ്മ വന്നു..
തന്നെ  ഓമനിക്കുന്നതും, ആഹാരം തരുന്നതും,  ഓരോ കുറുമ്പ് കാണിച്ച് ചിരിപ്പിക്കുന്നതുമായ ഒരുപാട് ഒരുപാട് ഓർമ്മകൾ.

\"മോളുടെ   സ്വന്തം അമ്മയായി   തന്നെ കരുതിയാൽ  മതി.\"

സൗമ്യയുടെ   കണ്ണുകളിലേക്ക് നോക്കി   സുമ വാത്സല്യത്തോടെ പറഞ്ഞു.


ആ വാത്സല്യം നിറഞ്ഞ കണ്ണുകൾ കാണവെ..
സൗമ്യ      സ്വയം മറന്ന്      സുമയെ    കെട്ടിപ്പിടിച്ചുകൊണ്ട്    പൊട്ടി കരഞ്ഞു.

സൗമ്യയുടെ ആ നീക്കത്തിൽ സത്യത്തിൽ സുമ ഞെട്ടിപ്പോയിരുന്നു.

\"എന്താ എന്താ പറ്റിയത് മോളെ..\"

തന്റെ തോളിൽ കിടന്ന് കരയുന്ന സൗമ്യയുടെ മുഖം പിടിച്ചു ശ്രമിച്ചുകൊണ്ട്   സുമ   ആകുലതയോടെ ചോദിച്ചു.

\"ഏയ്യ്..
അവള് അവളുടെ അമ്മയെ  ഓർത്തതാ  അമ്മേ..\"

തന്റെ നിറഞ്തുളുമ്പി    നിൽക്കുന്ന കണ്ണുകൾ തുടച്ചുകൊണ്ട്    തനു സുമയ്ക്കുള്ള ഉത്തരം നൽകി.

അതിനെന്താ മോളുടെ അമ്മയെ.. പോലെ തന്നെ  എന്നെയും കരുതിക്കോ..
സുമ തന്റെ തോളിൽ  കിടന്നു കരയുന്ന സൗമ്യയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

സൗമ്യയുടെ കണ്ണുകൾ അപ്പോഴും നിർത്താതെ   പെയ്യുകയാണ്.

\"കരയുവാണോ കുട്ടി നീ.. നീ കരഞ്ഞ ഈ    അമ്മയ്ക്കും സങ്കടമാവില്ലേ..\"

സുമയുടെ കണ്ണുകളും ഒരുപോലെ നിറഞ്ഞിരുന്നു.

പെട്ടെന്നുള്ള തോന്നലിൽ  സൗമ്യ സുമയുടെ തോളിൽ നിന്ന്        മുഖം മാറ്റി   അവരുടെ മുഖത്തേക്ക് നോക്കി     വിതുമ്പലോടെ ആ നാമം ഉച്ചരിച്ചു.

\"അമ്മാ ...\"

\"ഓഓഓ...\"

  സുമ വാൽസല്യത്തോടെ  സൗമ്യയുടെ കവിളിൽ തലോടി കൊണ്ട്   വിളികേട്ടു.

നിറഞ്ഞ കണ്ണുകൾക്കിടയിലും   സൗമ്യയുടെ ചുണ്ടുകൾ ആ സമയം പുഞ്ചിരി തൂകി.

സൗമ്യ കുറച്ചുനേരം അങ്ങനെ സുമയെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നശേഷം എന്തോ ഓർത്തത് പോലെ   ബാഗ് തുറന്നു അവൾക്ക്  വേണ്ട   ഡ്രസ്സും എടുത്ത് ആരെയും നോക്കാതെ   റൂമിന് പുറത്തേക്ക് പോയി.


എന്നാൽ       അവളുടെ ഈ നീക്കത്തിൽ  കാര്യമെന്തെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് സുമ.

\"ഏയ്യ്.. ഒന്നുമില്ല അമ്മേ..
അവൾക്ക് പെട്ടെന്ന് അവളുടെ അമ്മയെ ഓർമ്മ വന്നിട്ടാ.....
അങ്ങനെ പെട്ടെന്ന് കരയുന്ന സ്വഭാവകാരി ഒന്നുമല്ല.. മറ്റുള്ളവരെ മുന്നിൽ അങ്ങനെ കണ്ണു നിറച്ചു നിൽക്കാറില്ല. അതവൾക്ക് ഇഷ്ടമല്ല.
ശോഭാമ്മയെ കുറിച്ച് ആലോചിച്ചത് കൊണ്ടാ   ഇപ്പോൾ ആ കണ്ണ് നിറഞ്ഞത്.

നമ്മുടെ മുന്നിൽ കണ്ണുനിറച്ചു നിന്ന  ആ ചമ്മല്   കാരണമാ   നമ്മളെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഇവിടുന്ന് സ്ഥലംവിട്ടത്.  \"
തന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട്    സൗമ്യ വഴിയെ നോക്കി ചിരിയോടെ    തനു ഉത്തരം നൽകി.


അല്ല ആ കുട്ടിയുടെ  അമ്മയ്ക്ക് എന്തു പറ്റിയതാ...
സുമ തനുവിന് നേരെ തിരിഞ്ഞ്   സംശയത്തോടെ ചോദിച്ചു.

\"അവളുടെ അഞ്ചാമത്തെ വയസ്സിൽ   അവളെ എന്നെന്നേക്കും തനിച്ചാക്കി    ശോഭാമ്മ     ഈ ഭൂമിയിൽ നിന്ന് തന്നെ പോയി.


\"അന്നുമുതൽ    അവളീ ഈ ഭൂമിയിൽ ഒറ്റയ്ക്കാണ്..
എന്നാൽ ഇപ്പോൾ
അങ്ങനെയല്ലല്ലോ കേട്ടോ.. ഇന്ന് അവളുടെ ലോകം   ഞാനാണ്... മൂന്നുവർഷം കൊണ്ടുള്ള ബന്ധം മാത്രമേ    ഞാനും   അവളും തമ്മിലുള്ളൂ..
പക്ഷേ...  ഞങ്ങൾക്കിടയിൽ 
ഇന്ന് നിലനിൽക്കുന്ന ആത്മബന്ധം      ഞങ്ങളുടെ ബന്ധം  
തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി എന്ന തരത്തിലുള്ളതാണ്..\"

വീണ്ടും നീർത്തുള്ളികൾ നിറഞ്ഞൊഴുകാൻ പോകുന്ന അവളുടെ കണ്ണിനെ    അമർത്തിതുടച്ചുകൊണ്ട്    തനു പറഞ്ഞു.

\'\'അപ്പോ ആ കുട്ടിയുടെ അച്ഛൻ..\"

\"അതൊക്കെ പറയാതിരിക്കുന്നതാ അമ്മേ ഭേദം..
അയാൾ വേറെ കല്യാണം കഴിച്ചു. അതിൽ അയാൾക്ക് മക്കളൊക്കെയുണ്ട്..\"

തനു താൽപര്യമില്ലാതെ പറഞ്ഞു നിർത്തി.


സുമ സൗമ്യയുടെ  റൂമിലെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് വേദനയോടെ നോക്കി.
പാവം പെൺകുട്ടി എന്തൊക്കെ അനുഭവിച്ചു.

\"ഹ, പിന്നെ സഹതാപം കൊണ്ടൊന്നും അതിന്റെ അടുത്തേക്ക് പോയേക്കല്ലേ അമ്മേ..
അതിന് ആരും സഹതാപത്തോടെ നോക്കുന്നത് തീരെ ഇഷ്ടമല്ല.
പിന്നെ ആള് അത്രകണ്ട് പാവമൊന്നുമല്ല..
അതൊക്കെ അമ്മയ്ക്ക്  വഴിയേ മനസ്സിലാവും.\"

എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം    അതും പറഞ്   തനു   അവൾക്ക് വേണ്ട   ഡ്രസ്സും എടുത്ത് ബാത്റൂമിലേക്ക് കയറിപ്പോയി.

സുമ ചുണ്ടിൽ ചിരിയോടെ   ബാത്റൂമിലേക്ക് കയറി പോകുന്നത്   നോക്കി നിന്നശേഷം    റൂമിന് പുറത്തേക്ക് ഇറങ്ങി  അടഞ്ഞുകിടക്കുന്ന സൗമ്യയുടെ ഡോറിലേക്ക് നോക്കി ഒന്ന് നിശ്വസിച്ച ശേഷം    ഇറങ്ങിപ്പോയി.

💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

എന്നാൽ ഈ സമയം ഹരി    വീടിന്റെ ടെറസിലൂടെ   അങ്ങോട്ടുമിങ്ങോട്ടും  ടെൻഷനോടെ നടക്കുകയായിരുന്നു..

അവൾ സൗമ്യ...
തന്റെ  പ്രണയം.....

വർഷങ്ങൾക്കുശേഷം....

അവന്റെ കണ്ണുകളിൽ   തന്റെ പ്രണയത്തെ   വർഷങ്ങൾക്കുശേഷം കണ്ടതിലുള്ള    ഞെട്ടലായിരുന്നു.

ഒപ്പം അവളെ കുറിച്ചുള്ള ഓർമയിൽ   അവന്റെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു.

To be continued 🚶‍♀️🚶‍♀️🚶‍♀️🚶‍♀️


✨അവളറിയാതെ🥀✨ 5

✨അവളറിയാതെ🥀✨ 5

4.1
482

വംശി  ഓഫീസിലാണ്...കുറച്ച് അധികം നാളുകൾക്ക്  ശേഷം    ഓഫീസിൽ പോകുന്നത് കൊണ്ട് തന്നെ ആവശ്യത്തിലധികം വർക്ക് ലോഡ് ഉണ്ടായിരുന്നു..അതേസമയത്താണ് തുമ്പി മോൾ    വംശിയെ കാണാതെ നിർത്താതെ കരയുകയാണെന്ന്    സുനിത   വംശീയെ   വിളിച്ചു പറയുന്നത്.തുമ്പി മോൾ കരഞ്ഞു കഴിഞ്ഞാൽ   വാശിപിടിച്ച്  വീണ്ടും പനി   വരുത്തിവക്കുകയേയുള്ളൂ എന്ന ചിന്തയിൽ വംശി പിന്നീട് ഒന്നും ചിന്തിക്കാതെ   ഓഫീസിലെ   ആവശ്യമുള്ള  ഫയലുകൾ    അവന്റെ   PA   ആയ  നിരഞ്ജന്റെ കൈയിൽ വീട്ടിലെത്തിക്കാൻ പറഞ്ഞശേഷം  കാറിന്റെ കീയുമെടുത്ത്       കാർ പാർക്കിംഗ്