Aksharathalukal

✨അവളറിയാതെ🥀✨ 5

വംശി  ഓഫീസിലാണ്...

കുറച്ച് അധികം നാളുകൾക്ക്  ശേഷം    ഓഫീസിൽ പോകുന്നത് കൊണ്ട് തന്നെ ആവശ്യത്തിലധികം വർക്ക് ലോഡ് ഉണ്ടായിരുന്നു..


അതേസമയത്താണ് തുമ്പി മോൾ    വംശിയെ കാണാതെ നിർത്താതെ കരയുകയാണെന്ന്    
സുനിത   
വംശീയെ   വിളിച്ചു പറയുന്നത്.


തുമ്പി മോൾ കരഞ്ഞു കഴിഞ്ഞാൽ   വാശിപിടിച്ച്  വീണ്ടും പനി   വരുത്തിവക്കുകയേയുള്ളൂ എന്ന ചിന്തയിൽ വംശി പിന്നീട് ഒന്നും ചിന്തിക്കാതെ   ഓഫീസിലെ   ആവശ്യമുള്ള  ഫയലുകൾ    അവന്റെ   PA   ആയ  നിരഞ്ജന്റെ കൈയിൽ വീട്ടിലെത്തിക്കാൻ പറഞ്ഞശേഷം  കാറിന്റെ കീയുമെടുത്ത്       കാർ പാർക്കിംഗ്  ലക്ഷ്യമാക്കി ഓടി.



   കാർ ഡ്രൈവ് ചെയ്യുമ്പോഴും    തുമ്പി  മോളുടെ കാര്യമോർത്ത്    അവന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു.

ഇപ്പൊ പനി വന്നതിനുശേഷം അവൾക്ക് എല്ലാത്തിനും വാശിയാണ്.
തന്നെ കാണാതെ ഇരിക്കുകയേയില്ല...
എന്തൊക്കെ പറഞ്ഞാലും തന്റെ മോള്   അവളുടെ അമ്മയുടെ സാമീപ്യമോ     സ്നേഹാ വാത്സല്യമോ, എന്തിനേറെ പറയുന്നു  മുലപ്പാലിന്റെ   രുചി പോലും  ജനിച്   ഏഴു മാസമായിട്ട്   ഇതുവരെ അറിഞ്ഞിട്ടില്ല.


ഓരോന്നാലോചിക്കെ..
വംശിയുടെ കണ്ണിലൂടെ   കണ്ണുനീർ ചാലിട്ടൊഴുകി.



അങ്ങനെ ഓരോ  ഓർമ്മകളിൽ നിന്ന് തിരിച്ചെത്തുമ്പോൾ     അവന്റെ കാർ     വൈഷ്ണവം   എന്ന സ്വർണ ലിപികളാൽ കൊത്തിവെച്ചിരിക്കുന്ന ഗേറ്റും കിടന്ന്   ആ  മാന്ഷന് മുന്നിൽ ബ്രേക്കിട്ട് നിന്നിരുന്നു.






വംശിയുടെ കാർ   ഇരുമ്പലോടെ ബ്രേക്ക് ഇട്ട് നിന്ന് ശബ്ദം കേൾക്കവേ   സുനിത   തുമ്പി മോളെയും കൊണ്ട് പുറത്തേക്ക് വന്നിരുന്നു.





\"ഒരുപാട് കരഞ്ഞോ അമ്മേ....\"

കാർ ബ്രേക്ക് ഇട്ട് നിർത്തിയ പാടെ     സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റി   ഡോർ തുറന്ന്  സുനിതയ്ക്ക് അരികെ ഓടിവന്ന്  സുനിതയുടെ   തോളിൽ കിടക്കുന്ന തുമ്പിയെ തന്റെ  കയ്യിലേക്ക് വാരിയെടുത്തു കൊണ്ട്       വംശി   ടെൻഷനോടെ   ചോദിച്ചു.



\"ഹ്മ്മ്‌....
ഞാൻ നിന്നെ വിളിച്ചപ്പോഴൊക്കെ ഭയങ്കര കരച്ചിൽ ആയിരുന്നു...
ആരെടുത്തിട്ടും     പോകുന്നില്ലായിരുന്നു...
പാവം   കരഞ്ഞു കരഞ്ഞ്   കുറച്ചു മുന്നേയാ   ഉറങ്ങിയത്...\"


സുനിത   വംശിയുടെ തോളിൽ കിടക്കുന്ന     തുമ്പി മോളുടെ കവിളിൽ വാത്സല്യത്തോടെ തഴുകികൊണ്ട്     പറഞ്ഞു.


വംഷി  തോളിൽ  കിടക്കുന്ന തുമ്പി മോളെ   തല ചിരിച്ചൊന്നു നോക്കി.
ബേബി പിങ്ക് കളർ ഉള്ള    ഒരു കുഞ്ഞുടുപ്പും . ഒരു വൈറ്റ് കളർ ഷോർട്സുമാണ് അവളുടെ വേഷം.
ഒരു കുഞ്ഞു മാലാഖ കുഞ്ഞിനെ പോലെയുണ്ട് കാണാൻ..

ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം.
കണ്ണുനീർ പടർന്നു   വരച്ചു കൊടുത്ത കരി ഒക്കെ മുഖത്താകെ പടർന്നിട്ടുണ്ട്.
ഒപ്പം അവളുടെ കവിളിൽ  കണ്ണുനീർ ഒലിച്ചിറങ്ങിയ പാടുമുണ്ട്.



\"  മോള്  എന്തെങ്കിലും കഴിച്ചോ അമ്മേ...\"
അപ്പോഴേക്കും ആകുലതയോടെയുള്ള ഒരു അച്ഛന്റെ ചോദ്യം സുനിതയെ തേടിയെത്തി.


മുലപ്പാൽ കുടിച്ചു വളരേണ്ട പ്രായമാണ് വംശി മോള്...
പക്ഷേ അതെല്ലാം    എന്റെ കുഞ്ഞിന് നിഷേധിക്കപ്പെട്ടിരിക്കുകയാണല്ലോ...,
ഞാൻ  സെർലാക് കലക്കി കൊടുത്തിട്ടുണ്ട്..
കുറച്ചേ   കുടിച്ചുള്ളൂ...

ഉടുത്തിരുന്ന സാരിയുടെ മുന്താണി ഉപയോഗിച്ച്  മുഖത്തെ കണ്ണീരൊപ്പിക്കൊണ്ട്      വംഷിക്ക് മുഖം കൊടുക്കാതെ വേറെ എങ്ങോ    നോക്കി    സുനിത പറഞ്ഞു.


\"അമ്മേ, ഞാ...ൻ ചെയ്തത് തെ...റ്റായിട്ട് തോന്നുന്നുണ്ടോ...\"

തന്റെ തോളിൽ കിടന്നുറങ്ങുന്ന  തുമ്പി മോളെ ഒന്നുകൂടെ തന്റെ ശരീരത്തോട് ചേർത്തുപിടിച്ച്   സുനിതയോടായി   വംഷി  ഇടർച്ചയോടെ   ചോദിച്ചു.



\"തെറ്റാണോ എന്ന് ചോദിച്ചാൽ...
തെറ്റ് തന്നെയാണ്  വംശി.
നിന്റെ എടുത്തുചാട്ടം കൊണ്ട് മാത്രമാണ്..
തുമ്പി മോൾക്ക് ഇന്ന് മുലപ്പാൽ പോലും  നിഷേധിക്കപ്പെട്ടിരിക്കുന്നത്.


പക്ഷേ തുമ്പി മോൾ നിന്റെ അടുത്തേക്ക് വരുന്നതിനു മുന്നേയുള്ള നിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ   ഈ അമ്മ      സ്വാർഥയായി പോവുകയാണ്...

ആ   സ്വാർത്ഥയായ    അമ്മയായി ചിന്തിക്കുമ്പോൾ   തുമ്പി മോള് വന്നതിനുശേഷം ആണ്   ഞങ്ങൾക്ക്  നിന്നെ       ഇടയ്ക്കെങ്കിലും ചിരിച്ച മുഖത്തോടെ കാണാൻ കഴിയുന്നത്.

     ഒരു റൂമിൽ  മാത്രം അടച്ചുപൂട്ടിയിരുന്ന     ഒരു ഭ്രാന്തൻ കണക്ക്  ജീവിച് കൊണ്ടിരുന്ന നിന്റെ ജീവിതത്തിൽ     ചെറിയൊരു മാറ്റമെങ്കിലും നിന്റെ ജീവിതത്തിൽ ഉണ്ടായത്  തുമ്പി മോൾ നിന്റെ ജീവിതത്തിൽ വന്നതിനുശേഷം ആണ്.


അതുകൊണ്ട്     തന്നെ  ഒരേസമയം തെറ്റാണെന്നും ശരിയാണെന്നും എനിക്ക് തോന്നുന്നുണ്ട്..
കൃത്യമായ ഒരു ഉത്തരം നിനക്ക് തരാൻ എനിക്ക്   ആകില്ല വംശി.



സുനിത   വീണ്ടും നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പിനാൽ ഒപ്പി.



വംശി മറുപടിയൊന്നും പറഞ്ഞില്ല അവരെ  ത്തന്നെ നോക്കി നിന്നതേയുള്ളൂ.


\" നിനക്ക് ഞാൻ പറയുന്നത് ഇഷ്ടപ്പെടണം എന്നില്ല, എങ്കിലും   സ്വന്തം മകന്റെ  സങ്കടം കാണാൻ കഴിയാത്തതുകൊണ്ട്    പറയുവാ,
നിനക്ക്    തുമ്പി മോളുടെ അവസ്ഥ എങ്കിലും പരിഗണിച്ചുകൊണ്ട്      ഞാൻ പറയുന്നത് ഒന്ന് കേട്ട് കൂടെ...\"

സുനിത     പ്രതീക്ഷയോടെ വംശിയുടെ മുഖത്തേക്ക് നോക്കി..


വംശിയും എന്താണെന്ന് അറിയാനുള്ള  ആകാംക്ഷയോടെ  സുനിതയെ  നോക്കി നിൽക്കുകയാണ്...


\" തുമ്പി മോളുടെ അമ്മ     ഇനിയും തിരിച്ചു വരുമെന്ന് വിശ്വസിച്ചിരിക്കുന്നത് മണ്ടത്തരം അല്ലേ....

അതുകൊണ്ടുതന്നെ     മറ്റൊരു പെൺകുട്ടിയെ തുമ്പി മോളുടെ അമ്മയായിട്ട്....\"



\"അമ്മേ മതി.....\"
സുനിത പറഞ്ഞു   മുഴുവിപ്പിക്കുന്നതിനു മുന്നേ  വംശിയുടെ അലർച്ച അവിടമാകെ   മുഴങ്ങി കേട്ടു.


വംശിയുടെ യുടെ അലർച്ച കേട്ട് അവന്റെ തോളിൽ കിടന്നുറങ്ങുകയായിരുന്ന തുമ്പി മോൾ പോലും     ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് കൊണ്ട് കരയാൻ തുടങ്ങിയിരുന്നു.



\"അമ്മേ മതി,
തുമ്പി, എന്റെയും   ത്രയയുടെയും മകളാണ്..
അങ്ങനെ തന്നെ മതി.

എന്റെ പ്രണയത്തിനും   അവകാശി എന്റെ ത്രയ മാത്രമാണ്..

അങ്ങനെയുള്ളപ്പോൾ   വെറുതെ പോലും മറ്റൊരാളെ എന്റെ ജീവിതത്തിലേക്ക്   കൊണ്ടുവരണമെന്ന്     അമ്മയല്ല അത് ആര് പറഞ്ഞാലും നടക്കില്ല.



ഈ വംശിക്ക് മഹാദേവൻ   എന്റെ ത്രയയ്ക്ക് മാത്രമാവകാശപ്പെട്ടതാ...

അങ്ങനെയുള്ളപ്പോൾ   അമ്മക്ക് എങ്ങനെ എന്നോട് ഈ ഒരു കാര്യം പറയാൻ തോന്നി..., അമ്മ ഇങ്ങനെ ഒരു കാര്യം മുന്നേ പറഞ്ഞിട്ടുള്ളപ്പോൾ തന്നെ ഞാൻ അതിനെ എതിർത്തിട്ടുള്ളതല്ലേ..


വംശി വീണ്ടും ദേഷ്യം അടങ്ങാതെ   സുനിതയ്ക്ക്    നേരെ കയർക്കുകയാണ്.


എന്നാൽ ഈ സമയം കൊണ്ട്   തുമ്പി  മോളുടെ കരച്ചിൽ ഉച്ചത്തിൽ ആയി  കഴിഞ്ഞിരുന്നു.




\"ഓഓഓഓ, ഒന്നുമില്ലടാ...
ഓഓഓ,
അച്ഛയുടെ മോള് പേടിച്ചു പോയോടാ...\"



വംശീയ സുനിതയെ നോക്കി  കടുപ്പിച്ചു പറഞ്ഞശേഷം തുമ്പി മോളെ   തോളിലിട്ട് തട്ടാൻ തുടങ്ങി..


കുറച്ചുനേരം കഴിഞ്ഞതും  അവൾ   കരച്ചിൽ നിർത്തി   അവനെ കണ്ട സന്തോഷത്തിൽ    വംഷിയുടെ   മുഖത്ത് ആകമാനം      കുഞ്ഞിക്കൈകൾ കൊണ്ട്  വിരൽ ഓടിക്കാനും     കുഞ്ഞുമോണ വച്ച് അവനെ കടിക്കാനും ഒക്കെ തുടങ്ങി.



വംഷിയും ചിരിയോടെ അവളുടെ കുഞ്ഞികൈകൾ പിടിച്ചെടുത്ത് അതിൽ ചുണ്ട് ചേർത്തു.


തുമ്പി മോളും അത് ഇഷ്ടമായത് പോലെ കുലുങ്ങി ചിരിച്ചുകൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.



മോനെ നീ പറഞ്ഞതൊക്കെ ശരിയാണ്   ...
പക്ഷേ എന്നിരുന്നാലും     തുമ്പി മോള് ഒരു പെൺകുട്ടിയല്ലേ...
അവൾക്ക്    ഒരു അമ്മയുടെ    തണല് എപ്പോഴും ആവശ്യമാണ്..


ഇപ്പോൾ തന്നെ   നിനക്ക് തുമ്പി മോൾ കാരണം      ഓഫീസിലെ  ജോലി പോലും കൃത്യമായി ചെയ്യാൻ സാധിക്കുന്നില്ലല്ലോ...

അതുകൊണ്ടാ   ഞാൻ...
തുമ്പി   മോളുടെ അമ്മയായി ഒരു പെൺകുട്ടി നിന്റെ ജീവിതത്തിൽ വന്നാൽ    നിന്റെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും...

എനിക്ക് നല്ല പ്രതീക്ഷയുണ്ട്..



സുനിത പ്രതീക്ഷയോടെ   പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴേക്കും..



സുനിത   പറയുന്നതിനോട് ഒന്നും താല്പര്യം കാണിക്കാതെ സുനിതയെ   ഒന്നു തിരിഞ്ഞു പോലും നോക്കാതെ  വംശിതുമ്പി മോളെയും കൊണ്ട്    അവന്റെ റൂം ലക്ഷ്യമാക്കി നടന്നുകഴിഞ്ഞിരുന്നു.


അവനോട് മറ്റൊരു വിവാഹത്തെക്കുറിച്ച് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് മനസ്സിലാക്കിയത് പോലെ   സുനിതയിൽ  നെടുവീർപ്പുയർന്നു...



💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞



റൂമിലെത്തിയ      വംശി  റൂമിൽ ഫിക്സ് ചെയ്തിരിക്കുന്ന    ആ വലിയ ഫോട്ടോ ഫ്രെയിമിനു   മുന്നിലായി വന്നു നിന്നു.



മ... ആ..

വംഷിയുടെ തോളിൽ  കിടന്ന തുമ്പി മോൾ   ഫോട്ടോ ഫ്രെയിമിലേക്ക്   നോക്കി   അവളുടെ ഭാഷയിൽ എന്തോ പറഞ്ഞുകൊണ്ട്    വംഷിയുടെ മുഖത്തേക്ക് നോക്കി.


Ha da പൊന്നെ...
എന്റെ തുമ്പി മോളുടെ അമ്മയാ.....


വംഷി അവന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട്   തുമ്പി മോൾക്ക് പറഞ്ഞുകൊടുത്തു.



അവൻ പറഞ്ഞത് മനസ്സിലായിട്ടോ   എന്തോ അവൾ    അവളുടെ കുഞ്ഞികൈ മൊത്തമായി വായിലിട്ടു  നുണഞ്ഞുകൊണ്ട്    വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിച്ചു.



വംഷിയും ആ ഫോട്ടോയിലേക്ക് തന്നെ കുറച്ചുനേരം  നോക്കി നിന്നു.



ആ ഫോട്ടോയിൽ   തെളിഞ്ഞു കാണുന്ന   പുഞ്ചിരിക്കുന്ന പെൺകുട്ടിയുടെ  മുഖത്തിന്   

വംശീ    ത്രയ എന്ന് വിളിക്കുന്ന      അവന്റെ    പ്രണയമാകുന്ന    ആ      പെൺകുട്ടിക്ക്, തനുവിന്റെ മുഖച്ഛായ ആയിരുന്നു..



To be continued 🚶‍♀️🚶‍♀️🚶‍♀️🚶‍♀️