Aksharathalukal

ഈണമായ് 4

ഫോൺ ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ഹാളിൽ ഇരിക്കുന്ന  കുട്ടികളോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് സിദ്ധി മടിയിലിരുന്ന പുസ്തകം മടക്കി തറയിൽ വച്ച് എഴുനേറ്റ് അകത്തേക്കോടി.

റൂമിനുള്ളിൽ ചാർജിൽ വച്ചിരിക്കുന്ന  മൊബൈൽ എടുത്തു ആവേശത്തോടെ നോക്കുമ്പോൾ ഹരിയാണ്. പ്രതീക്ഷിച്ച പോലെ പാർത്ഥസാരഥി അല്ലെന്നു കണ്ടപ്പോൾ മുഖമൊന്നു മങ്ങി. എങ്കിലും ഏട്ടനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാമെന്നുള്ളത് കൊണ്ട് അവൾ പെട്ടെന്ന് ഫോൺ ഓൺ ആക്കി ചെവിയിലേക്ക് വെച്ചു.

ഹലോ.... സിദ്ധി സോറി കേട്ടോ എനിക്ക് രാവിലെ കുറച്ചു പരിപാടിയുണ്ടായിരുന്നു. ഞാൻ ഇപ്പോൾ ഓഫീസിൽ എത്തിയതേയുള്ളൂ. ഫോൺ എടുത്താതെ  ഹരി ഒരു ക്ഷമാപണം നടത്തി.

ഏട്ടനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ ഹരിയേട്ടാ. അവൾക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്.

അവൻ ഇന്നലെ രാത്രി 10 മണി കഴിഞ്ഞപ്പോൾ വീട്ടിലോട്ടു തിരിച്ചു എന്ന ഇവിടെ അന്വേഷിച്ചപ്പോൾ പറഞ്ഞത്. പിന്നെ പുതിയതായിട്ട് ഇവിടുന്ന് ഒരു വർക്കും കൊടുത്തിട്ടുമില്ല അതുകൊണ്ട് അങ്ങനെ പോകാൻ ചാൻസ് ഇല്ല. അവന്റെ വേറെ വല്ല ഫ്രണ്ട്സിനോടും അന്വേഷിച്ചു നോക്കിയോ?

അത്..  ഹരിയേട്ട എനിക്ക് ആരുടെയും നമ്പർ അറിയില്ല. ആകപ്പാടെ എന്റെ കയ്യിൽ ഉണ്ടായിരുന്നത് ഹരിയേട്ടന്റെ നമ്പരാ അതുകൊണ്ട് ഹരിയേട്ടനെ വിളിച്ചത്. ബാക്കിയൊക്കെ ഏട്ടന്റെ ഫോണിലാണ്. സിദ്ധിയുടെ വാക്കിൽ നിരാശ പ്രകടമായി.

ശരി ഞാൻ അറിയാവുന്ന ഫ്രണ്ട്സിനോട് എല്ലാം ഒന്ന് ചോദിച്ചു നോക്കട്ടെ എന്നിട്ട് വിളിക്കാം. ഹരി അത് പറഞ്ഞു അവളെ സമാധാനിപ്പിച്ച് ഫോൺ വച്ചു. എന്നാൽ സിദ്ധിക്ക് ആശ്വസിക്കാൻ തോന്നിയില്ല എന്തോ ഒരു ഭയം അവളെ വന്ന് മൂടുന്നപോലെ അവൾക്ക് തോന്നി.

ന്യൂസ്‌ ചാനലിൽ ആയതുകൊണ്ട് തന്നെ എന്ത് വയ്യാവേലി ആയാലും ഏട്ടൻ ആദ്യമേ ഇറങ്ങി പുറപ്പെടും അതാണ് ശീലം. അതുപോലെ എവിടെയെങ്കിലും പോയി എന്തെങ്കിലും അപകടത്തിൽപ്പെട്ടുകാണുമോ എന്ന് പോലും അവൾ ചിന്തിച്ചു പോയി.

ആലോചനയുടെ ഇറങ്ങി ഹാളിലേക്ക് വന്നപ്പോൾ. ട്യൂഷൻ പഠിക്കാൻ വന്ന കുട്ടികൾ പഠിത്തം നിർത്തി കളി തുടങ്ങിയിട്ടുണ്ട് അവിടെ. അവളെ കണ്ടതും തുള്ളി തെറിച്ചു കൊണ്ട് ചിലർ ബുക്കെടുത്തു വായന തുടങ്ങി. എഴുതാൻ കൊടുത്തിട്ടുള്ളവർ എഴുതാൻ തുടങ്ങി.

നിങ്ങളൊക്കെ ഇന്നിനി പൊയ്ക്കോളൂ കേട്ടോ. ചേച്ചിക്ക് വയ്യ നമുക്ക്
ഇനി നാളെ നോക്കാം. അവൾക്ക് എന്തോ പിന്നെ പഠിപ്പിക്കാനുള്ള ഒരു മൂഡ് തോന്നിയില്ല.

കുട്ടികളൊക്കെ സ്വർഗ്ഗം കിട്ടിയ സന്തോഷത്തോടെ അവളെ നോക്കി ആവേശത്തോടെ ചിരിച്ചുകൊണ്ട് തലയാട്ടി. എല്ലാം ബുക്കുകൾ ഒക്കെ വാരിയെടുത്തു ബാഗിലാക്കി വീട്ടിലേക്ക് ഓടി.

അകത്തേക്ക് നോക്കിയപ്പോൾ മുറിയിൽ സീത കിടന്നുറങ്ങുന്നുണ്ട്. രാവിലെ വെളുപ്പിനെ എഴുന്നേറ്റ് അമ്പലത്തിൽ പോകുന്നത് കൊണ്ട് ഉച്ചയ്ക്കുള്ളതെല്ലാം ആയിക്കഴിഞ്ഞാൽ ഇങ്ങനെ ഒരു ഉറക്കം പതിവുള്ളതാണ്  അവർക്കെന്നും.

വീണ്ടും മൊബൈൽ എടുത്തു പാർഥസാരഥിയുടെ നമ്പറിലേക്ക് കോൾ ചെയ്തു. മാറ്റമൊന്നുമില്ലാതെ അപ്പോഴും സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു അവൾക്ക് കിട്ടിയ മറുപടി.

🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼

വൈകുന്നേരത്തോടെ ഒരു വലിയ ജനക്കൂട്ടം ചേർന്ന് ഡാനിയൽ മാത്തന് പള്ളി സെമിത്തേരിയിൽ യാത്ര അയപ്പ് നടത്തി. ഒരിക്കലും തിരിച്ച് വരാൻ കഴിയാത്ത അന്ത്യയാത്ര.

അടക്കമൊക്കെ കഴിഞ്ഞതും എല്ലാ മരണ വീടുകളിലേയും പോലെ തന്നെ ബന്ധുക്കാരും കുറച്ചു നാട്ടുകാരും അയൽവക്കക്കാരും മാത്രം ബാക്കി അവശേഷിച്ചു.

മരണം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും കെവി  പുറത്തിറങ്ങാതെ റൂമിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. എബി സമയാസമയം അവനുള്ള ആഹാരം മുറിയിലേക്ക് എത്തിച്ചു കൊടുക്കുമായിരുന്നു. ചിലപ്പോൾ പ്ലേറ്റിലുള്ള ആഹാരം അതുപോലെ തന്നെ ഉണ്ടാവും ചില നേരത്ത് അതിൽ കുറച്ച് എന്തെങ്കിലും കഴിച്ചിട്ടുണ്ടാകും. കെവിന്റെ ഇങ്ങനെ ഒരവസ്ഥ എബിയേയും വിഷമിപ്പിച്ചു.

എബിയും ജോയലും മാത്രം അവന്റെ റൂമിൽ കയറി ഇറങ്ങുകയും അവനോട് കുറച്ചു നേരം ഇരുന്ന് കാര്യം പറയുകയും ചെയ്തുപോകുന്നുണ്ടായിരുന്നു.

അത്രയും ബോൾഡായ കെവി ഈ വിധം തളർന്നു പോകുമെന്ന് അവരും കരുതിയില്ല.

ഇടക്ക് ആരൊക്കെയോ അവനെ കാണാൻ ആയി വന്നിട്ടുണ്ടായിരുന്നു. ആരെയും കാണാൻ താല്പര്യമില്ല എന്ന് പറഞ്ഞ് കെവിൻ എബിയെ മടക്കി അയച്ചു.

ഭയ്യാ....
എബിയുടെ വിളി കേട്ടതും കട്ടിലിൽ
 കമിഴ്ന്ന് കിടന്ന കെവിൻ ഒന്ന് തല ഉയർത്തി എന്താ എന്നുള്ള രീതിയിൽ അവനെ നോക്കി.

എന്താ എബി? എബി നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ കെവിൻ സംശയത്തോടെ  അവനെ നോക്കി. എന്നാൽ എബിയുടെ നോട്ടം പിറകിലേക്കായിരുന്നു.

ഭയ്യെ ഒന്ന് കാണാൻ. കെവിന്റെ പ്രതികരണം അറിയാവുന്നതുകൊണ്ട് എബി പറയാൻ ഒന്നു മടിച്ചു.

എനിക്ക് ആരെയും കാണണ്ട എന്ന് പറഞ്ഞതല്ലേ നിന്നോട്? കെവിന്റെ ശബ്ദം ഒന്നു ഉയർന്നു.

അപ്പോഴേക്കും ഡാനിയേലിന്റെ സഹോദരൻ ഡെന്നിയും ജോയും പുറകിലായി വേറെ രണ്ടുപേരും ഉള്ളിലേക്ക് കയറി വന്നു.

കൂടെ വന്ന ആളുകളെ മനസിലായില്ലെങ്കിലും ഡെന്നിയെ  കണ്ടപ്പോഴേക്കും കെവി കട്ടിലിൽ നിന്ന് എഴുന്നേറ്റിരുന്നു.

എബിയും ജോയും കൂടി വന്നവർക്കിരിക്കാൻ റൂമിലേക്ക് രണ്ട് കസേര  എടുത്തിട്ടുകൊടുത്തു.

എന്തൊരു കിടപ്പാ കെവി ഇത്. ഇന്നേക്ക് മൂന്ന് ദിവസമായി നീ ഈ റൂമിനകത്ത് നിന്ന് പുറത്തേക്കൊന്നു എഴുന്നേറ്റ് വന്നിട്ട്. താഴെ നിന്റെ മമ്മയാണെങ്കിൽ ഇതിലും മോശപ്പെട്ട അവസ്ഥയിലാ. ചേട്ടത്തിയെ വന്നു ഒന്ന് കണ്ട് സമാധാനിപ്പിക്കാൻ നീ മാത്രമല്ലെ ഉള്ളു. അതിനൊന്നും ശ്രമിക്കാതെ  ഇങ്ങനെ എത്ര ദിവസം അടച്ചിരിക്കാമെന്ന നീ കരുതുന്നത്.

ഇതുവരെ എനിക്കൊരു സമാധാനം കിട്ടിയിട്ടില്ല ഡെന്നിച്ച. ആ ഞാൻ താഴെ വന്ന് എങ്ങനെ എന്തു പറഞ്ഞ് മമ്മയെ സമാധാനിക്കുമെന്ന ഡെന്നിച്ചൻ   പറയുന്നത്.

ഡാനിയേൽ വിളിക്കുന്ന കേട്ട് കുഞ്ഞിലെ മുതലേ കെവിനും ഡെന്നിയെ ഡെന്നിച്ചൻ എന്നാണ് വിളിക്കുന്നത്. എല്ലാരും അത് പറഞ്ഞു തിരുത്താൻ പലതവണ നോക്കിയപ്പോഴും. അവിടുത്തെ കടിഞ്ഞൂൽ പുത്രനോടുള്ള വാത്സല്യത്തിൽ ഡെന്നി തന്നെയാണ് അവൻ വിളിച്ചോട്ടെ എന്ന് പറഞ്ഞു അവനെ പ്രോത്സാഹിപ്പിച്ചത്.

അപ്പ പോയി കെവി. നികത്താൻ ആകാത്ത നഷ്ടം തന്നെയാണ് നമുക്ക് എല്ലാവർക്കും പ്രത്യേകിച്ച് നിനക്ക് അത് ഡെന്നിച്ചൻ അറിയാടാ. പക്ഷേ ഇനിയും മുന്നോട്ടു നമുക്ക് ജീവിതം ഇല്ലേ സമാധാനിച്ചല്ലേ പറ്റു. അയാൾ അടുത്തുവന്നു അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ദേ ഇത് ലോറൻസ് ഇത് മകൻ റോയ് ഇവരാണ് അപ്പയെ അന്ന് ഹോസ്പിറ്റലിൽ എത്തിച്ചത്. നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. തന്റെ കണ്ണ് തുടച്ച് കൊണ്ട് ഡെന്നി കൂടെ വന്നവരെ കെവിന് പരിചയപ്പെടുത്തി.

അത് അന്ന് ഡാനി ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. തിരിച്ച് മടങ്ങും വഴിയാണ്.... ലോറൻസ് ഒന്ന് നിർത്തിയിട്ടു വീണ്ടും തുടർന്നു. പിന്നെ ഡാനിയലിന്റെ മരണം  ആക്സിഡന്റ് അല്ല അത് ഡാനിയേൽ മനപ്പൂർവം അങ്ങോട്ട്‌ പോയി ആ ലോറിയിൽ ഇടിക്കുവായിരുന്നു . ലോറൻസിന്റെ വാക്കുകൾ കേട്ട് കെവി ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.

എബിയും അതിശയത്തോടെ ചാരി നിന്ന ചുമരിൽ നിന്ന് ഒന്ന് നിവർന്നു നിന്നു. ഡെന്നിയും ജോയലും ഒരിക്കെ കേട്ടത് കൊണ്ട് അവരിൽ വലിയ ഞെട്ടലൊന്നും പ്രകടമായില്ല.

നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ അറിഞ്ഞുകൊണ്ടാണെന്നോ ? എന്റെ അപ്പയൊ? നിങ്ങൾക്കെന്തറിയാം എന്റെ അപ്പയെ കുറിച്ച്? അതിനു മാത്രം ഒരു പ്രശ്നം എന്റെ അപ്പക്കില്ല . കെവിന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.

കെവി നീ ഒന്നടങ്ങ് അവര് പറയട്ടെ. രോഷം കൊണ്ട് തിളച്ചവനെ ജോയലും ഡെന്നിയും കൂടെ തടഞ്ഞു.

അവര് പറഞ്ഞത് കേട്ടില്ലേ ഡെന്നിച്ച എന്റെ അപ്പ..... അതിന് മാത്രം എന്ത് പ്രശ്നമാണ് എന്റെ അപ്പക്ക്? അവൻ ഡെന്നിയെ നോക്കി ചോദിച്ചു.

പ്രശ്നം ഉണ്ടായിരുന്നു കെവി. നീ വന്നിട്ട് ഇതുവരെ നിന്റെ അനുജത്തിയെ കണ്ടിരുന്നോ ഇവിടെ? അത് ചോദിക്കുമ്പോൾ ഡെന്നിയുടെ മുഖത്ത് ദേഷ്യം ഇരച്ചെത്തിയിരുന്നു

മറിയം? കെവിൻ ചോദ്യഭാവത്തിൽ ഡെന്നിയെയും ജോയലിനെയും മാറി മാറി നോക്കി.

കൈറ മറിയം കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി അതിൽ മനംനൊന്താ അങ്കിൾ ഈ കടുംകൈ ചെയ്തത്. അതുവരെ മിണ്ടാതിരുന്ന റോയിയുടെ വലിഞ്ഞുമുറുകിയ ശബ്ദം അവിടെ മുഴങ്ങി.

തലയിൽ ആരോ കൂടം കൊണ്ടടിച്ചപോലെ കെവിൻ കട്ടിലിലേക്കിരുന്നു പോയി.

അവൻ നിസ്സഹായതയോടെ ഡെന്നിയെ നോക്കി ആണോ എന്നുള്ള രീതിയിൽ. ഡെന്നി വിഷമത്തോടെയാണെങ്കിലും അവനെ നോക്കി അതേ എന്ന് തലയാട്ടി.

ഇവിടെ വന്ന് കയറിയത് മുതൽ ഈ നിമിഷം വരെ അപ്പയുടെ ഓർമകളല്ലാതെ തന്റെ മനസ്സിൽ വേറൊന്നുമില്ലായിരുന്നു. എബിയേയും ജോയേയുമല്ലാതെ താനാരെയും കണ്ടതുമില്ല കാണാൻ ശ്രമിച്ചതുമില്ല. വന്നിട്ട് മറിയത്തെ എവിടെയെങ്കിലും കണ്ടോ എന്ന് അവൻ ഓർമകളിൽ തിരഞ്ഞു. ഇല്ല കണ്ടിട്ടില്ല ഉത്തരവും അവൻ തന്നെ കണ്ടെത്തി.

കെവിന്റെ നോട്ടം ജോയലിനു നേരെ ചെന്നു. അവന്റെ മൗനവും അത് സത്യമാണെന്നു പറഞ്ഞപ്പോൾ കെവിൻ ഇല്ലെന്ന പോലെ എല്ലാവരെയും നോക്കി വിലങ്ങനെ തലയാട്ടി.

ജോ.. ഡെന്നിച്ച അവള് അങ്ങനെ ചെയ്യില്ല. അവളുടെ സമ്മതം കിട്ടിയിട്ട അപ്പ റോയിയുമായുള്ള കല്യാണം ഉറപ്പിച്ചത്. എന്റെ മുൻപിൽ വച്ച അവളതിന് സമ്മതം മൂളിയത്. കെവിൻ അത് വിശ്വസിക്കാൻ കൂട്ടാക്കാതെ മറിയത്തിനു വേണ്ടി വാതിച്ചു.

അങ്കിൾ ഞങ്ങളുടെ വീട്ടിൽ ഇരുന്നപ്പോഴാ നിന്റെ അനുജത്തിയുടെ കാൾ വന്നത്. അവൾക്ക് ഈ കല്യാണത്തിന് സമ്മതമല്ലെന്നും അവളുടെ കൂടെ പഠിച്ച ഏതോ ഒരുത്തനോടൊപ്പം പോകുന്നെന്നും പറഞ്ഞ് കാൾ കട്ട് ചെയ്തു. തിരികെ വിളിച്ചപ്പോ സ്വിച്ച് ഓഫായിരുന്നു. അത് കേട്ട് അങ്കിൾ വല്ലാതെ തളർന്നിരുന്നു. അവൾ അങ്കിളിനെ ചതിച്ചെന്നും ഇനി അങ്ങനൊരു മകളില്ലെന്നും പറഞ്ഞ് ഞങ്ങളുടെ മുൻപിലിരുന്ന അന്ന് നിന്റെ അപ്പ കരഞ്ഞത്. തന്ന വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് പപ്പയോടും എന്നോടും ഒത്തിരി ക്ഷമയൊക്കെ പറഞ്ഞ് വല്ലാത്ത വിഷമത്തില അങ്കിൾ അന്ന് വീട്ടിൽ നിന്നിറങ്ങി പോയത്. റോയി കട്ടിലിൽ തലതാഴ്ത്തിയിരിക്കുന്ന കെവിനെ നോക്കി പറഞ്ഞു.

റോയ് പറയുന്നത് സത്യമാണ് മോനെ.  ഡാനിയേൽ അവിടന്ന് വിഷമിച്ചിറങ്ങി പോകുന്നത് കണ്ടപ്പോൾ. ഞാനാണ് ഇവനെ ഡാനിയേലിന്റെ പിറകേ അയച്ചത്. സങ്കടം കൊണ്ട് അവൻ അവിടിരുന്ന് കുറച്ചധികം കുടിച്ചിട്ടും ഉണ്ടായിരുന്നു.

വഴിയിൽ ആക്സിഡന്റായി കിടക്കുന്ന ഡാനിയേലിന്റെ കാറ് കണ്ടപ്പോൾ റോയ് ഉടൻ തന്നെ  എന്നെ വിളിച്ചിട്ട് അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഞാനും അപ്പൊ തന്നെ അങ്ങോട്ട്‌ പോയി. ഡോക്ടറോട് ചോദിച്ചു icu വിൽ കയറി ഞാൻ അവനെ കാണുമ്പോൾ. അവൻ എന്നോട് പറഞ്ഞതാ മോള് പോയ ദുഖവും നാണക്കേടും പേറി ജീവിക്കാൻ അവന് വയ്യാത്തത് കൊണ്ട് അറിഞ്ഞു കൊണ്ട് അവസാനിപ്പിക്കാൻ നോക്കിയതാണെന്ന്. എന്റെ ഈ കണ്ണിനു മുന്നിൽ വച്ചാ എന്റെ ഡാനിയേൽ കണ്ണടച്ചത്. ലോറൻസ് നിറഞ്ഞ കണ്ണുകൾ തുടച്ച് മാറ്റി.

എല്ലാം കേട്ടപ്പോ കെവിൻ ഒന്നും മിണ്ടാതെ കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു. കേട്ടത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലായിരുന്നു അവൻ.

ഈ വിവാഹം നടക്കാൻ അപ്പ എന്ത് മാത്രം ആഗ്രഹിച്ചിരുന്നു എന്ന് തനിക്ക് നന്നായി അറിയാം. മരുമകനായല്ല റോയിയെ മകനായി കണ്ട് തന്റെ സമ്പാദ്യങ്ങളുടെ തലപ്പത്തിരുത്താൻ അപ്പ ഒത്തിരി കൊതിച്ചിരുന്നു.

റോയിയെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പക്ക് എന്തിനാ അവൾ അത്രയും ആഗ്രഹം കൊടുത്തത്. മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ അതും അപ്പ സമ്മതിക്കുമായിരുന്നു. ഒന്നും പറയാതെ അവൾ അങ്ങനെ ചെയ്തപ്പോ പാവം അപ്പക്ക് അത് സഹിക്കാൻ പറ്റിക്കാണില്ല
അവന് മറിയത്തോടും അവളുടെ കാമുകനോടും വല്ലാത്ത ദേഷ്യം തോന്നി.

എബി മറിയം ആരുടെ കൂടെയ പോയതെന്ന് എനിക്കറിയണം ഉടൻ തന്നെ.

അവർ ഇപ്പൊ എവിടെയാണെന്നും കണ്ടുപിടിക്കണം.

എന്റെ അപ്പയെ സങ്കടത്തിലേക്കു തള്ളിവിട്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്തിനാണെന്നു എനിക്കറിയണം.
ഗൗരവത്തോടെ എബിയോട് അത് പറയുമ്പോൾ വല്ലാത്തൊരു ആജ്ഞാശക്തിയുണ്ടായിരുന്നു കെവിന്റെ വാക്കുകളിൽ.

മറിയം പോയത് ആർക്കൊപ്പമാണെന്ന് എനിക്കറിയാം ഞാൻ അന്വേഷിച്ചിരുന്നു.
റോയിയുടെ വാക്കുകൾ ഒരു ഇടിമുഴക്കം പോലെ അവിടെ ഉയർന്നു.

എല്ലാവരുടെയും നോട്ടം അവന്റെ നേർക്കു നീണ്ടു കെവിന്റെയും

മറിയം പോയത് അവളുടെ കൂടെ പഠിച്ചിരുന്ന ഒരു പയ്യനൊപ്പമാണ്. ഒരു
പാർഥസാരഥി.

കാത്തിരിക്കൂ......

സ്റ്റോറി എങ്ങനെയുണ്ട്? ഓരോ പാർട്ടിനും റിവ്യൂ വേണം എങ്കിലെ എനിക്കു നിങ്ങളുടെ മനസിലുള്ളത് അറിയാൻ പറ്റു 😜😜😜.


ഈണമായ്‌ 5

ഈണമായ്‌ 5

5
227

കെവിന്റെ മനസ് വീണ്ടും പഴയ ഓർമയിലേക്ക് പോയി. അന്ന് താനും അപ്പയും റോയിയുടെ കാര്യം സംസാരിച്ചു കൊണ്ട് നിന്നപ്പോഴാണ് മറിയം കേറി വന്നത്. അപ്പാ........... ദേഷ്യത്തോടെയുള്ള മറിയത്തിന്റെ വിളികേട്ട് കെവിനും അപ്പയും തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ ഒരു ഗ്ലാസ്സ് ജൂസും പിടിച്ച് ഉറഞ്ഞുതുള്ളി നിൽപ്പുണ്ടായിരുന്നു ഡാനിയേൽ മാത്തന്റെ കടക്കുട്ടി. അപ്പയോടു നൂറ് തവണ പറഞ്ഞിട്ടുണ്ട് എന്നെ മറിയാമ്മേന്നു വിളിക്കരുതെന്ന്. എന്റെ പേര് കൈറ മറിയം എന്നാണ്. ഒന്നുകിൽ കൈറ അല്ലെങ്കിൽ മറിയം. ഇതൊരുമാതിരി അമ്മിച്ചിമാരെ കൂട്ട് മറിയാമ്മ. അവൾ അപ്പനെ നോക്കി എന്തോ വൃത്തികേട് കേട്ടപോലെ മുഖം ചുളിച