Aksharathalukal

വിഷ്ണുവേദ

💜💜 വിഷ്ണുവേദ 💜💜

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മോളെ ലച്ചു................ ( ശങ്കരൻ ).




എന്നാ അപ്പ ( ലച്ചു ).

നീ ഇന്ന് ക്ലാസിന് പോണില്ലേ? ( ശങ്കരൻ).

ദാ ഇറങ്ങുവാ അപ്പ ( ലച്ചു ).

ലച്ചു അഴിച്ചിട്ടിരിക്കുന്ന മുടി പിന്നെ വെച്ചു ഭിത്തിക്ക് മുകളിൽ ആണിയിൽ തൂക്കിയിരുന്ന ചിലങ്കയും എടുത്ത് അവൾ പുറത്തേക്ക് നടന്നു അടുത്തുള്ള നൃത്ത മണ്ഡപത്തിൽ   കുട്ടികൾ എത്തിയിരുന്നു.

എന്നാ ലച്ചു അക്കാ ലേറ്റ്8.30 ആകാ പോകുറെ...........

Sorry രാവിലെ ഒരുപാട് ജോലിയുണ്ടായിരുന്നു എല്ലാരും വാ നമസ്കരിക്.

കുട്ടികളെല്ലാവരും നമസ്കരിച്ചു കൂട്ടത്തിൽ ലച്ചുവും അവൾ കുട്ടികൾക്ക് ഓരോ ചുവടും പറഞ്ഞുകൊടുക്കാൻ തുടങ്ങി അപ്പോഴാണ് പാറു ഇങ്ങോട്ട് ഓടി വന്നത്.

എന്നടി കഴുതെ ഇവളവും ലേറ്റ്? ( ലച്ചു ).

സോറി അക്കാ ( പാറു ).

ലച്ചു കുട്ടികൾക്ക് ചുവടുകൾ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ശങ്കരനും വിഷ്ണുവും അങ്ങോട്ട് വരുന്നത് കണ്ടത്.

അപ്പ ടിഫിൻ കഴിച്ചോ? ( ലച്ചു ).

Mm കഴിച്ചു ( ശങ്കരൻ ).

രാവിലത്തെ മെഡിസിനോ ( ലച്ചു ).

കഴിച്ചു ലച്ചു ലച്ചു ഞാൻ പോവാ ഇനിയും താമസിച്ചാൽ കോളേജിൽ എത്താൻ വൈകും വിഷ്ണു ഞാൻ പോവാണേ ( ശങ്കരൻ).

ശങ്കരൻ ധൃതിയിൽ നടന്നു മുന്നോട്ട് നടന്ന വിഷ്ണുവിന്റെ അടുത്തേക്ക് ലച്ചു ചെന്നു.

വിഷ്ണു എവിടെ പോവാ?

കോവിലിൽ. 

അതിനാണ് ഇത്രയും ഗൗരവം?

മാറ് ലക്ഷ്മി എനിക്ക് പോണം?

പൊക്കോ ഇവിടെ ആരെയും തടഞ്ഞു വെച്ചിട്ടില്ല.

വിഷ്ണു മുന്നിലേക്ക് നടന്നു ലച്ചു പിന്നെയും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി വിഷ്ണു കോവിലിൽ നിന്നും തിരിച്ചു വരുമ്പോഴും ലക്ഷ്മി അവിടെത്തന്നെ ഉണ്ടായിരുന്നു അവനെ കണ്ടതും അവൾ കുട്ടികളോട് പൊക്കോളാൻ പറഞ്ഞിട്ട് വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു.

രാവിലെ പൂജ കഴിഞ്ഞോ വിഷ്ണു?

ഇല്ല.

ഓ അങ്ങനെ.

ലക്ഷ്മി മാറ് എനിക്ക് പോണം.

ഒരു അഞ്ചു മിനിറ്റ് ഞാനും അങ്ങോട്ട് അല്ലേ ഇപ്പോ വരാം.

എനിക്ക് തന്നെ നോക്കി നിക്കാൻ ഒന്നും പറ്റില്ല പൂജയുണ്ട് മാറി നിൽക്ക്  പോണം..

ഈ വിഷ്ണു എന്താ ഇങ്ങനെ. 

ഞാൻ എങ്ങനെയാണെന്ന് തന്നെ ബോധിപ്പിക്കേണ്ട കാര്യമെനിക്കില്ല കേട്ടല്ലോ.

പെട്ടെന്നാണ് ലച്ചുവിനെ പുറകിൽ വന്നു നിന്നു പാറു പിടിച്ചത് ബാലൻസ് തെറ്റി ലച്ചു വിഷ്ണുവിന്റെ ശരീരത്തിൽ തട്ടി.

നാശം അശുദ്ധിയായി നിനക്ക് എന്തിന്റെ കുഴപ്പമാ ഇനിയെങ്ങനെ കുളിക്കാതെ പൂജക്ക് കയറുന്നത് നാശം മാറി നിക്ക്.

വിഷ്ണു ദേഷ്യത്തിൽ മുൻപോട്ടു നടന്നു ലച്ചു വിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

സോറി അക്കാ ഞാൻ അറിയാതെ അക്ക വീഴുമെന്ന് വിചാരിച്ചില്ല സോറി? ( പാറു ).

സാരമില്ല.( ലച്ചു).

അയ്യയ്യേ ഈ അക്ക എന്താ  ഇങ്ങനെ കരയുകയാണോ നാണക്കേട് വാ അക്ക ദേഹം മുഴുവൻ വിയർത്ത ഇരിക്കുകയല്ലേ പുഴയിൽ പോയി കുളിച്ചിട്ട് വരാം.

Mm.

ലച്ചുവും പാറുവും പുഴയിലേക്ക് ചെന്നപ്പോൾ അവിടെ വിഷ്ണു ഉണ്ടായിരുന്നു ലച്ചുവും പാറുവും തുണി ഒരു ഓരത്ത് വെച്ച് കുളിക്കാൻ തുടങ്ങി വിഷ്ണു ലച്ചുവിനെ കണ്ടെങ്കിലും കണ്ട ഭാവം നടിച്ചില്ല.

പാറു...

എന്നാ അക്കാ.

നീ അവിടെ ഇരിക്കുന്ന ഓരോ തുണിയും ഇങ്ങോട്ട് താ.

Mm.

പാറു കരയിൽനിന്ന് ഓരോ തുണികൾ ആയി ലച്ചുവിനെ ഇട്ടു കൊടുക്കാൻ തുടങ്ങി ലച്ചു അത് കഴുകി ഒരു ഓരത്ത് വെച്ചു. പക്ഷേ പാറു എറിഞ്ഞ ഒരു തുണി കുറച്ചു ദൂരത്താണ് വീണത് 

എടി കഴുതേ നീ എന്തിനാ അത്രേ ദൂരത്തിൽ അറിഞ്ഞത്.

സോറി അക്കാ അതു എടുത്തോ.

ഇവള്..........

ലച്ചു കുറച്ചുകൂടെ താഴോട്ടിറങ്ങി നിന്ന് തുണിയെടുക്കാൻ നോക്കി പക്ഷേ കൈ എത്തുന്നുണ്ടായിരുന്നില്ല പെട്ടെന്നാണു ലച്ചു കാൽവഴുതി വെള്ളത്തിലേക്ക് വീണത്.

അയ്യോ ആക്ക ആരെങ്കിലും ഓടി വരണേ.... അക്കാ 🥺🥺🥺🥺🥺🥺🥺. ( പാറു ).

പാറു നിലവിളിച്ച് കരയാൻതുടങ്ങി കരച്ചിൽ കേട്ട് ഓടിവന്ന വിഷ്ണു കണ്ടത് പുഴയുടെ കയത്തിൽ മുങ്ങി താഴ്ന്ന ലച്ചുവിനെ ആണ്. വിഷ്ണു പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടി ലച്ചുന്റെ അടുത്തേക്ക് നീന്തി  അവളെ വലിച്ചെടുത്ത് കൊണ്ട് കരയിലേക്ക് തിരിച്ചു നീന്തി അവളെ തറയിൽ കിടത്തി.

അക്കാ കണ്ണു തുറക്ക് വിഷ്ണു അണ്ണ അക്ക. ( പാറു ).

മോൾ ഒന്നും പേടിക്കണ്ട മോളു പോയി ആരെങ്കിലും വിളിച്ചോണ്ട് വാ? ( വിഷ്ണു ).

പാറു വേഗത്തിൽ അഗ്രഹാരത്തിലെക് ഓടി വിഷ്ണു ലച്ചുവിന്റെ കവിളിൽ തട്ടി  വിളിച്ചുകൊണ്ടിരുന്നു.

ലക്ഷ്മി കണ്ണു തുറക്ക്.

വിഷ്ണു ലച്ചുവിന്റെ വയറിൽ അമർത്താൻ തുടങ്ങി വായിൽ നിന്ന് വെള്ളം കുടിച്ച വെള്ളം മുഴുവൻ പുറത്തുവരാൻ തുടങ്ങി പക്ഷേ ലച്ചു കണ്ണു തുറന്നില്ല വിഷ്ണു ലച്ചു വിന്റെ മുഖം നേരെ പിടിച്ച് കൃത്രിമശ്വാസം കൊടുക്കാൻ തുടങ്ങി ചുമച്ചു കൊണ്ട് ലക്ഷ്മി കണ്ണുതുറന്നു. പുറകിൽ നിന്ന് ശബ്ദം കേട്ട് വിഷ്ണു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തുണി കഴുകാൻ വന്ന കുറച്ച് സ്ത്രീകൾ അവരെ നോക്കി എന്തൊക്കെയോ പറയുന്നതാണ് വിഷ്ണു അതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്മിയെ പിടിച്ച് താങ്ങി അഗ്രഹാരത്തിലെ നടന്നു അവളെ വീട്ടിൽ ആക്കി ഒന്ന് വീട്ടിലേക്ക് നടന്നു അഗ്രഹാരത്തിൽ അതൊരു സംസാരവിഷയമായി തുണി കഴുകാൻ വന്ന സ്ത്രീകൾ ലച്ചുവിനെ വിഷ്ണുവിനെയും അരുതാത്ത സാഹചര്യത്തിൽ കണ്ടെത്താനായി സംസാരവിഷയം...

തുടരും.....


വിഷ്ണുവേദ

വിഷ്ണുവേദ

3.7
259

💜💜വിഷ്ണുവേദ💜💜ഭാഗം -5🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤കോളേജിലെ ക്ലാസ് കഴിഞ്ഞ് അഗ്രഹാരത്തിലെക് വരുകയായിരുന്നു ശങ്കരൻ ഭാഗവതർ വഴിയിൽ കൂടെയിരുന്ന് ഒരു കൂട്ടം മധ്യവയസ്കരിൽ നിന്ന് വിഷ്ണുവിനെയും ലച്ചുവിനെ യും കുറച്ച് കേട്ട് ഭാഗവതർ വീട്ടിലേക്ക് നടന്നു.ലച്ചു.................. ( ശങ്കരൻ ).എന്നാ അപ്പ........ ( ലച്ചു).ശങ്കരാന്റെ കൈകൾ  ലച്ചു വിന്റെ കവിളിൽ പതിച്ചിരുന്നു.എന്താ അപ്പ 🥺🥺( ലച്ചു )നീ ഒന്നും അറിഞില്ല അല്ലെ അസത്തെ ഇതിനാണോ ടി നിന്നെ ഞാൻ വളർത്തിയത് ( ശങ്കരൻ ).വീണ്ടും ലച്ചുവിനെ തല്ലാൻ ഓങ്ങിയ ശങ്കരന്റെ ഇടയിലേക്ക് സാവിത്രിയും ശ്രാവണും തടഞ്ഞു.എന്നാ ശങ്കര ഇത് എൻ കുഴന്തേ 🥺🥺( സാവിത്