കാശി നാഥൻ
മുൻപിലെ ടേബിളിലായി അലങ്കരിച്ചു വച്ചിരിക്കുന്ന ഹാപ്പി ആനിവേഴ്സറി പാർവതി ആൻഡ് കാശി എന്നെഴുതിയ കേക്ക് രണ്ടുപേരും ഒരുമിച്ച് മുറിച്ചു പരസ്പരം കൈമാറി മനുവിനോട് കുറച്ച് കാര്യങ്ങൾ ഏൽപ്പിച്ച ശേഷം കാശി പാർവതിയുമായി നേരെ തിരിച്ചത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു ഹോസ്പിറ്റലിൽ അടുക്കുംതോറും കോ ഡ്രൈവർ സീറ്റിൽ ഇരുന്നു പാർവതി കാശിയുടെ കൈയിൽ ഭയത്തോടു അമർത്തി.എന്താടാ.എനിക്ക് പേടി ആവുന്നു.എന്തിനു.ഇവിടെ ആളുകൾ കണ്ടാൽ നമ്മുക്ക് പോവാം plz എല്ലാരും എന്ത് വിചാരിക്കും.അവര് അല്ലാലോ നിനക്ക് ചിലവിനു തരുന്നേ കൊഞ്ചത്തെ ഇറങ്ങു പെണ്ണെ.കാശി ഏട്ടാ അത്.ഇറങ് നന്ദൻ കാണും ആക്കത്