ഓരോകുഞ്ഞുമേഘങ്ങളിലും കാറ്റിന്റെ കരതലംതൊട്ട് നൃത്തംചവിട്ടുന്ന മഴത്തുള്ളികളെ നിങ്ങൾക്ക്കാണാം, നിലക്കാത്ത പളുങ്കുമണികളുടെ ചിലമ്പൊലിത്താളം ചിരകാല മോഹങ്ങളുണർത്തി ഊർന്നു മണ്ണിൽ വീഴുമ്പോൾ എന്റെ മനസ്സുണരുന്നതും നിങ്ങൾക്ക് കാണാം, ഇലക്കുമ്പിളിൽ തുളുമ്പും സ്പടികഗോളങ്ങൾ കണ്ടു കുളിർകൊണ്ടു നിൽക്കുമ്പോഴും എന്റെ മനസ്സുണരുന്നത് നിങ്ങൾക്ക്കാണാം, ഞാനിപ്പോഴും, കരതലം നീട്ടി ഇറയത്തു ചിതറിവീഴും മഴത്തുള്ളികളോട് കിന്നാരം പറയാറുണ്ട്, അങ്ങിനെയാണ്, മഴ സ്നേഹിച്ചു കൊതിതീരാനാവാതെ എന്റെ മനസ്സിൽ ഇടംപിടിച്ചത് !!!.