മയിൽ പീലി... **************************** Part -3 "കുട്ടി... എന്റെ ആ ഫോൺ ഒന്ന് എടുത്തു തരുമോ...?? എന്നെ നോക്കി അവനത് പറഞ്ഞു... ചുറ്റും നോക്കിയപ്പോൾ അവനിരുന്ന കസേരക്കരികിൽ വലിയൊരു ഫോൺ.. മെല്ലെ ചെന്നു അതെടുത്തു അവന്റെ മുന്നിലേക്ക് നീട്ടി.. "ഇതല്ലേ....?? "ആഹ് താങ്ക്സ്.. കുട്ടിയുടെ പേര് പറഞ്ഞില്ല. എന്താ പേര്...?? പെട്ടെന്ന് ചെറിയമ്മയുടെ മുഖമാണ് ഓർമ വന്നത്, ഫോൺ പെട്ടെന്ന് കൊടുത്തു മറുപടി പറയാതെ വേഗം അകത്തേക്ക് ഓടി.. എന്റെ പെട്ടെന്നുള്ള ഓട്ടത്തിൽ അവനും പേടിച്ചു കാണും.. സാരമില്ല, ഞാൻ കാരണം അതിനെ കൂടെ കേ