Aksharathalukal

Aksharathalukal

സദാചാരം

സദാചാരം

4
1.1 K
Comedy Drama Others
Summary

ഡാ ജിയോ നീ അറിഞ്ഞാ.. മ്മടെ ജോമോൻ ചേട്ടന്റെ കല്ല്യാണം കഴിഞ്ഞെന്ന്" അവൻ പറഞ്ഞത് കേട്ട് വർക്ക്ഷോപ്പിൽ റിപ്പയറിംഗ് തിരക്കിലായിരുന്ന ഞാൻ അവനെ തലയുയർത്തി ഒന്ന് നോക്കി.. സുഹൃത്തായ റോയ് ആയിരുന്നു അത്... മാർക്കറ്റിൽ ഇരുന്ന് നേരം പോകാതാവുമ്പോഴൊ ക്കെ ഇടക്ക് സൊറ പറയാൻ വരുന്ന വരവാണ് അത്.. "ഏത് ജോമോൻ ചേട്ടനാടാ..?എസ്.ബി.ടില് വർക്ക് ചെയ്യണ ജോമോൻ ചേട്ടന്റെ കാര്യാണോ നീയീ പറയണത്?" "അതേടാ.. അയാള് തന്നെ.. ഇന്നലെ ആണ് രജിസ്റ്റർ ചെയ്തത്.. " "ആഹാ.. അത് നന്നായല്ലോ അല്ലേ?" "എന്ത് നന്നായീന്ന്.. നിനക്ക് വേറൊരു കാര്യം അറിയോ ആ പെൺകുട്ടിക്ക് ഇരുപത് വയസ്സേ ആയിട്ടുള്ളൂ.. നല്ല അട