Aksharathalukal

Aksharathalukal

ജിമുക്കി

ജിമുക്കി

5
993
Drama Others
Summary

അവൾ വാച്ചിലേക്ക് നോക്കി ..സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു .. ഇന്നും ഇറങ്ങാൻ വൈകി ..ഇനിയും നീട്ടിവക്കാൻ വയ്യ .. .വഴിയോരക്കച്ചവക്കാരുടെ ബഹളങ്ങൾ ശ്രദ്ധിക്കാതെ വേഗതയിൽ നടന്നു ... ദീപങ്ങളാൽ പ്രകാശപൂരിതമായ സ്വർണക്കടക്ക് മുന്നിലെത്തിയപ്പോൾ അവൾക്കു ചെറിയൊരു പരിഭ്രമം തോന്നി .. ആദ്യമായാണ് തനിച്ചിങ്ങനൊരു കാര്യം ... ശീതീകരിച്ച ഷോറൂമിലേക്കു കടന്നതും സുമുഖനായ ചെറുപ്പക്കാരൻ അടുത്തെത്തി..അയാൾ കാണിച്ചു കൊടുത്ത കസേരയിലിരുന്ന് അവൾ ചുറ്റും നോക്കി .. കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ ഭംഗിയിൽ നിരത്തിവച്ചിരിക്കുന്നു .. അവളുടെ ആവശ്യം അവൾക്കു വലുതും കേൾക്കുന്നയാൾക്കു ചെ