വിഷത്തൈകൾ-----------------അകലെസന്ധ്യയുടെ നെറുകയിൽ,ഇരുട്ടിന്റെ കരിമ്പാറപ്പുറത്തുനിന്ന്കുറുനരികൾ ഒരിയിടുന്നു!ചാവാലിപ്പട്ടികളതുകേട്ട്,കൂടുതലുച്ചത്തിൽ മോങ്ങി!കുട്ടികൾ ഞെട്ടിവിറച്ചു,മുത്തശ്ശിമാർ വാതിലടച്ചു;ആപത്തിന്റെ മുന്നറിയിപ്പ്,കാലന്റെ എഴുന്നള്ളത്ത്!കുരുക്കിട്ട കയറുമായി,വീടുവീടാന്തിരം തിരഞ്ഞു നടക്കുന്നകാലദേവൻ മനസ്സിലെത്തുന്നു.കാലപാശം എനിക്കുനേരെനീണ്ടു വരുന്നു...ചങ്കിന്റെയുള്ളിലെ കിന്നരിപ്രാവുംചിറകടിനിർത്തി നിശ്ശബ്ദയാവുന്നു!മനസ്സുകൾ ശുദ്ധീകരിക്കപ്പെടുന്നു.പേടി അഴുക്കുകളലിയിക്കുന്നു!ഇന്നുകൾക്ക്,മുന്നറിയിപ്പുകളില്ല;നഗരാരവത്തിൽ അസുരഭാവം