Aksharathalukal

Aksharathalukal

നീയ്യ് ഗർഭിണി ആണോ ??

നീയ്യ് ഗർഭിണി ആണോ ??

4.3
1.2 K
Drama Love Others
Summary

കാരണവർക്ക് മുന്നിൽ സാവിത്രി തല കുനിച്ചു നിന്നു .. ""നീയ്യ് ഗർഭിണി ആണോ ??””പതിഞ്ഞതെങ്കിലും കനത്ത ശബ്ദം ..മുഖം ചുവന്നിരിക്കുന്നു .. ""തലവെട്ടം കണ്ടപ്പഴേ തള്ള പോയി ..ജനിച്ചു അമ്പത്താറാം പക്കം അവനും .. കുടുംബത്തെ നശിപ്പിക്കാനുണ്ടായ സന്താനം ..ആരാടി ഇനി ഇതിനുത്തരവാദി ??”” സാവിത്രി പതിയെ തലയുയർത്തിയതും തൂണിനു പിന്നിലേക്ക് ഭീതിയോടെ മറയുന്ന അനന്തനെ കണ്ടു .. അവളെന്തെങ്കിലും പറയുന്നതിന് മുൻപേ അനന്തന്റെ അമ്മ .. സാവിത്രിയുടെ അമ്മായി .. ചാടി വീണു .. ""ആ രാമുണ്ണിയാ ..ആ ചെക്കൻ പറമ്പിൽ പണിക്കു വന്നതാണെങ്കിലും ഏതു നേരോം ഇവടെ പിന്നാലെയാ ..അല്ലാതെ വേറാരാ ഇങ്ങനെ