"ഈ താലിയുടെ ബന്ധം പറഞ്ഞ് എൻ്റെ പിന്നാലെ വരാനാണ് നിൻ്റെ ഭാവമെങ്കിൽ എൻ്റെ തനി സ്വഭാവം നീ കാണും. മാത്രമല്ല ഒരു ദിവസത്തെ ബന്ധം മാത്രമേ തമ്മിൽ ഉളളൂ. അതും ഈ താലി കെട്ടി എന്ന ബന്ധം.അതിൽ കവിഞ്ഞ് ഒന്നും ഇല്ല. അതു കൊണ്ട് ഞാൻ കെട്ടിയ താലി ഞാൻ തന്നെ അഴിച്ചെടുത്തോളാം" അതും പറഞ്ഞ് അയാൾ അവളുടെ താലി അഴികാനായി കൈ ഉയർത്തിയതും അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി. "തൊട്ടു പോവരുത് " അവൾ ദേഷ്യത്തോടെ അവനോട് അലറി. " ദേ കുട്ടി എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. നിൻ്റെ വീട് എവിടെയാ എന്ന് പറയ് .ഞാൻ തന്നെ അവിടെ കൊണ്ടുചെന്നാക്കി വീട്ട