പിറ്റേ ദിവസവും പ്രത്യേക മാറ്റങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വന്ന് ശിലുവും ഭദ്രയും വർണയും ഓരോ വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു. ആ സമയം ഒരു കാർ പാലക്കൽ തറവാടിന്റെ മുന്നിൽ വന്ന് നിന്നു. അവർ മൂന്നു പേരും പരസ്പരം സംശയത്തോടെ കാറിലേക്ക് നോക്കി. കാറിൽ കോ ഡ്രെവ് സീറ്റിൽ നിന്നും ഇറങ്ങിവരുന്ന ആളെ കണ്ട് ശിലുവും ഭദ്രയും മുറ്റത്തേക്ക് ഓടി ഇറങ്ങി. " നിമി ചേച്ചീ...." അവർ ഇരുവരും ആ പെൺകുട്ടിയെ കെട്ടി പിടിച്ചു. വർണ ഒരു പുഞ്ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങാൻ നിന്നതും ഡ്രെവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട്