ഈ ആളനക്കമില്ലാതെ അടഞ്ഞുകിടക്കുന്ന പണ്ടത്തെ വീടുകളൊക്ക പ്രേതങ്ങളുടെ ആവാസകേന്ദ്രങ്ങളാണത്രെ.ഇവിടങ്ങളും ഇവിടെ ഗതികിട്ടാതെ അലയുന്ന ആത്മാക്കളും നാട്ടിലെ മുത്തശ്ശിമാരുടെ സ്ഥിരം കഥകളിലെ കഥാപാത്രങ്ങളാണ്. മുറ്റം നിറയെ കരിയിലകളും, മാറാലപിടിച്ച ഉമ്മറപ്പടിയും,വാതില് തുറന്നാൽ പുറത്തേക്ക് പറന്നുവരുന്ന വവ്വാല് കൂട്ടങ്ങളും,എലികളും, ഒടിഞ്ഞുവീഴാറായ കയ്യാലകളും, കാടുപിടിച്ചു കിടക്കുന്ന ചുറ്റുപാടും, കണ്ടാൽ തന്നെ പേടിയാവുന്ന ആ വീടുകൾ കണ്ടാൽ ആരായാലും പറഞ്ഞുപോകും ......ഭാർഗവീനിലയം എന്ന്.കുഞ്ഞുനാളിൽ മുത്തശ്ശിക്കഥകൾ കേൾക്കാനിഷ്ടമില്ലാത്ത ആരാണുള്ളത് . അന്നൊക്ക