എനിക്കെന്നും ബാല്യം ഒരു ചെറുകഥ പോലെയാണ്.സിനിമകളിലും കഥകളിലും വായിച്ചും കണ്ടും അറിഞ്ഞ ഒരു കാര്യം. പറയാൻ ബാല്യകാല സ്മരണകളോ പരിചയപ്പെടുത്താൻ ബാല്യകാല സുഹൃത്തുക്കളോ ഇല്ല. ഓർത്തെടുക്കാൻ ഓർമകളും ചുരുക്കം.അവരവരുടെ തിരക്കുകളിൽ മുഴുകി അച്ഛനും അമ്മയും. എന്നാലും എന്‍റെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തീട്ടില്ലട്ടോ.........ഒരു രാജകുമാരിയെ പോലെ തന്യ എന്നെ വളർത്തീത്. അത്യാവശ്യം പേരുകേട്ട തറവാട്, അന്നത്തെ ഭാഷയിൽ പറഞ്ഞാൽ നാട്ടിലെ ജന്മിമാർ. നാടൊട്ടാകെ അവരുടെ നിലങ്ങളും പറമ്പുകളും മാത്രം. 7 മക്കളും അച്ഛനും അമ്മയും, മുത്തശ്ശനും മുത്തശിയും അടങ്ങുന്ന സന്ത