ചെങ്കതിർ ഭൂമിയിിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങി. കറുപ്പിന്റെ മൂടുപടം അന്തരീക്ഷത്തിൽ വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു്. തൊട്ടപ്പുറത്ത് മണലിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെല്ലാം തിരിഞ്ഞു നടക്കാൻ തുടങ്ങി. ഇനി കൂടണയാൻ ഉള്ള സമയമാണ്...... പക്ഷേ ഒരു ദേശാടനപക്ഷിക്ക് ഒരിടത്തും സ്ഥിരമായി നിൽക്കാൻ പറ്റില്ലല്ലോ.... പുണ്യ സ്ഥലങ്ങളിലൂടെ അലഞ്ഞ് അവസാനം കേരളത്തിൽ തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഇങ്ങനെ ഇടയ്ക്ക് ഇവിടെ വന്നു പോകാറുള്ള താണ്..... ഇവിടെ തനിക്ക് ഒരു അഭയസ്ഥാനം ഉണ്ട്. വർഷങ്ങൾക്കുമുമ്പ് കാശിയിൽ വച്ച് പരിചയപ്പെട്ട ഒറ്റപ്പാലത്തു കാരൻ ശങ