രാധാമണിടീച്ചർ പതിവുപോലെ അതിരാവിലെ ഉറക്കം ഉണർന്ന് ഉമ്മറത്തെ വരാന്തയിൽ കുറച്ച് വ്യായാമവും ,യോഗയും ഒക്കെ ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു . പെട്ടെന്നാണ് ഗൈറ്റിൽ പത്രക്കാരന്റെ സൈക്കിൾ നിർത്താതെ ഉള്ള ബെല്ലടി ശബ്ദം കേട്ടത്. സാധാരണ പത്രം കൊണ്ടുവന്ന് മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് രണ്ടു ബെല്ലും അടിച്ചിട്ട് പോകുന്ന അവനെന്തിനാണ് നിർത്താതെ ബെൽ അടിക്കുന്നത്. ടീച്ചർ, അകത്തേക്ക് നോക്കി നീട്ടി വിളിച്ചു .മോളേ....... മായ മോളേ.. ഈ കുട്ടി ഇതെന്ത് എടുക്കുവാണാവോ . ടീച്ചർ ടീപ്പോയിലേക്ക് നോക്കി ഈ സമയത്ത ഒരു ചായ ഈ ടീപ്പോയിൽ കാണാറുള്ളതാ . അതും ഇല്ലല്ലോ. ടീച്ചർ ഇരുന്നിടത്