" അവൻ അത് കൃതിയുടെ കൈയ്യിൽ കൊടുത്തു. കൃതി വെറുതെ സ്ലിപ്പിലേക്ക് നോക്കി. അത് കണ്ട് അവൾ എബിയെ നോക്കി. "എന്താ ." കൃതിയുടെ നോട്ടം കണ്ട് എബി ചോദിച്ചു " ഈ മോൾ ആരാ " സ്ലിപ്പിൽ എഴുതിയിരിക്കുന്ന പേരിൽ നോക്കി കൃതി ചോദിച്ചു. ''നീ അല്ലാതെ ആരാ. നിൻ്റെ പേര് എനിക്ക് പെട്ടെന്ന് ഓർമ വന്നില്ല. അമ്മ നിന്നെ എപ്പോഴും മോളേ എന്ന് അല്ലേ വിളിക്കാറ്. അത് കൊണ്ട് ആ പേര് കൊടുത്തു. " "ഇന്നത്തെ കാലത്ത് ആർക്കെങ്കിലും ഇമ്മാതിരി പേര് ഇടുമോ മനുഷ്യാ " പറഞ്ഞതിനു ശേഷം ആണ് അവൾക്ക് താൻ എന്താ പറഞ്ഞത് എന്ന് ഓർമവന്നത്. " പേരിൻ്റെ ഭംഗി നോക്കിയല്