✍🏻SANDRA C.A#Gulmohar❤️ വീടിന്റെ മുന്നിൽ തന്നെ ഉയർന്ന വലിയ പന്തൽ നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാതെ മുറിയിലെ ആരവങ്ങൾക്കിടയിൽ ഇരിക്കുമ്പോളാണ് പെട്ടെന്ന് അച്ഛൻ തളർന്നു വീണെന്ന് പറഞ്ഞു വല്യമ്മ ഒാടിക്കിതച്ചു വന്നത്.. ഉമ്മറത്തേക്ക് പാഞ്ഞെത്തിയപ്പോഴെ കണ്ടു തളർന്നിരിക്കുന്ന അച്ഛനടുത്തായി വിങ്ങി പൊട്ടുന്ന അമ്മയെ...!! കാര്യമെന്താണെന്നറിയാതെ അവർക്കരികിലേക്ക് കുതിക്കുമ്പോൾ ഞാൻ കണ്ടു എന്നെ തന്നെ സഹതാപത്തോടെ നോക്കി നിൽക്കുന്ന നാട്ടുക്കാരെ.. ഒാടി അണച്ചു അച്ഛന്റെ അടുത്തെത്തിയതും എന്നെ നോക്കാനാകാതെ അച്ഛൻ കെെ കൊണ്ട് മുഖം മറച്ചു.. എന്താണ് കാര്യമെന്നറി