ഇന്നാണ് ഹാരിസിന്റെ കല്യാണം.കൂടെ ഉള്ള വാലുകളോക്കെ കെട്ടിയെങ്കിലും ഇപ്പൊ വേണ്ട എന്ന് പറഞ്ഞു നിൽകുവാർന്ന്.പിന്നെ ഒരു സുപ്രഭാതത്തിൽ കെട്ടണം എന്ന് തോന്നി.അങ്ങനെ അന്വേഷണം.ആരംഭിച്ചു. വാപ്പ , നാട്ടിലെ ചെറിയൊരു ജന്മി ആയതിനാലും, ഇത് വരെ ചീത പേരൊന്നും കേൾപിക്കാതത്തിനാലും അത്യാവശ്യം നല്ല കുടുംബത്തിൽ നിന്ന് തന്നെ ആലോജനകൾ വന്നു. എന്നാൽ പാവപ്പെട്ട വീട്ടിലെ കുട്ടി മതിയെന്ന് തീരുമാനിച്ചതിനാൽ അവരെയൊന്നും മൈൻഡിയില്ല.അങ്ങനെ ആഗ്രഹ പ്രകാരം ഒരു പെങ്കൊച്ചിനെ കിട്ടി, രഹ്ന.വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു കൊച്ച്.പാരാമെഡിക്കൽ കോഴ്സ്.കഴിഞ്ഞ് നില്കുന്നു. വാക്ക് പറച്