എന്നും നിൻ ചാരെ ❤💞❤ 3 "തന്റെ വിശ്വസ്ഥൻ കം ഫിയാൻസി ആയിരുന്നോ ഫോണിൽ..." അത് കേട്ടതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി... "എന്താ പറഞ്ഞത് ദേവ്..." "മനസിലായില്ലന്നുണ്ടോ??" ഒരു പുരികം പൊക്കി അവൻ ചോദിച്ചു. "ഇല്ല... എന്തേ 🤨" ഒരു പുരികം പൊക്കി അതെ ടോണിൽ ഞാനും ചോദിച്ചു. "ജീവൻ സർ ആയിരുന്നോ ഫോണിൽ?" ഉള്ള പുച്ഛം ഫുൾ മുഖത്തു വരുത്തിയിട്ടായിരുന്നു ചോദ്യം. എനിക്ക് പ്രതേകിച്ചു ഒന്നും പറയാൻ കിട്ടാത്തത് കൊണ്ട് തർക്കുത്തരം പറഞ്ഞു രക്ഷേപ്പെടാം എന്നാ ഐഡിയ അങ്ങ് പ്രയോഗിച്ചു. "ആണെങ്കിൽ ഇപ്പോൾ ഇയാൾക്ക് എന്താ പ്ര