മാൽഗുഡി ഡേയ്സ് ആർ.കെ നാരായണന്റെ 'മാൽഗുഡി ഡേയ്സ്'എന്ന പുസ്‌തകം വായിച്ചു കഴിഞ്ഞു. ഈ ഒരു കഥാകാരന്റെ കഴിവ് എന്താണെന്ന് ചോദിച്ചാൽ യാഥാർത്തിൽ നിലവിൽ ഇല്ലാത്ത ഒരു സ്ഥലത്തെ തന്റെ കഥകളിലൂടെ സൃഷ്ടിക്കുകയും അത് പിന്നെ യഥാർത്ഥത്തിൽ ഉള്ള ഒരു സ്ഥലമായി സമൂഹത്തെ വിശ്വസിപ്പിക്കുകയും ചെയ്തു എന്നാണ്.മാൽഗുഡി എന്നപേരു നമുക്കു സുപരിചിതമാണ്. കർണ്ണാടകയിൽ ഉള്ള സ്ഥലം എന്നൊരു ചിന്തയാണ് നമുക്കും ഉള്ളത്. പക്ഷെ അത് ഒരു കഥാകാരൻ തന്റെ കഥ നടക്കുന്ന ഒരു ഗ്രാമം ആയി സങ്കല്പത്തിൽ സൃഷ്ടിച്ചെടുത്ത ഒരു സ്ഥലം ആണെന്ന് അറിയുമ്പോൾ നമ്മൾ അത്ഭുതപ്പെടും. ജീവിതഗന്ധിയായ കുറെ കഥ