Aksharathalukal

Aksharathalukal

മഴത്തുള്ളി കിലുക്കം

മഴത്തുള്ളി കിലുക്കം

4.5
750
Abstract Inspirational Others
Summary

 മഴത്തുള്ളി കിലുക്കം ********************* മഴവില്ലിൻ ഏഴു നിറങ്ങളും ഉള്ളിൽ പേറി വരുന്നൊരാ മഴത്തുള്ളിക്കൊരായിരം സ്വപ്നങ്ങളോ....   ധരയാം പ്രണയിനിയുടെ നെറ്റിയിൽ മുത്തമിട്ടു സ്വയം മറന്നു അവളിൽ ലയിച്ചു ഒന്നായി തീരാനോ....   ഊരും പേരും ഭാവവും വെടിഞ്ഞു ഒന്നുചേർന്നിട്ടങ്ങനെ മുള പൊട്ടുന്ന പുതുനാമ്പുകൾ കിളിർപ്പിക്കാനോ...   വെയിലേറ്റ് വാടി തളർന്നു ജീവനറ്റാറായ തരുനിരക്കു പുതുജീവനേകും അമൃതായി മാറാനോ...   ഒരിറ്റ് നീരിനായി കാത്തിരുന്നു പാടി തളർന്ന വേഴാമ്പലിന് ദാഹമകറ്റും...ജീവജലമായി ആ കൊക്കിൽ ഒളിക്കാനോ...   നിലം ഉഴുതുമറിച്ചു വിത്തു വിതച്ചു മഴ