രാവിലെ ഷാഹി സമറിനെയും കൂട്ടി പിന്നിൽ അവർ കൃഷി ചെയ്യുന്ന ഭാഗത്തേക്ക് ഇറങ്ങി…………….ഇന്നലെ കളിസ്ഥലത്ത് നിന്ന് പോന്ന ശേഷം രാത്രി ഭക്ഷണശേഷം മാത്രമേ ഷാഹിക്ക് സമറിനെ ഒഴിഞ്ഞു കിട്ടിയതൊള്ളൂ…………അപ്പോഴും മുത്ത് അവന്റെ ഒപ്പം ഉണ്ടായിരുന്നു……………ഷാഹി അവന് മുമ്പിലായി കൃഷി ഭാഗങ്ങളിലൂടെ നടന്നു……………….വാഴയും കവുങ്ങും പയറും ഒക്കെ അവിടെ കൃഷി ചെയ്തിരുന്നു…………..വാഴത്തോട്ടത്തിലേക്കാണ് അവർ നേരെ ഇറങ്ങിയത്…………..വശത്ത് നെൽപാടം വിരിഞ്ഞു നിൽക്കുന്നത് സമർ കണ്ടു…………..അവളുടെ പിന്നാലെ നടക്കുമ്പോൾ വാഴയിലകൾ അവനെ പോവല്ലേ പോവല്ലേ എന്ന രീതിയിൽ തട്ടി വിളിക്കുന്നുണ്ടായിരുന്നു…