ചെറുപ്പകാലത് ആകാശം എന്നും ഒരു അത്ഭുതമായിരുന്നു. പഞ്ഞികെട്ടുകൾ പോലെയുള്ള ഈ മേഘങ്ങൾ എങ്ങിനെ ഇങ്ങനെ ആകാശത്തു ഒഴുകി നടക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എങ്ങിനെയാണ് ഒരിടത്തും തൊടാതെ നിൽക്കുന്നത്.ഇങ്ങനെയുള്ള നമ്മുടെ സംശയങ്ങൾ എല്ലാം തന്നെ അറിവ് വെയ്ക്കുന്തോറും ദുരീകരിക്കപ്പെടാറുണ്ട്. പക്ഷെ മേഘങ്ങൾക്കിടയിലൂടെയുള്ള യാത്രയെ പറ്റി എത്ര കേട്ടാലും അത് അനുഭവിക്കുമ്പോൾ ഒരു പ്രത്യേക അനുഭവം തന്നെ ആണ്. പ്രകൃതിഭംഗിയെ പറ്റിയൊക്കെ നമ്മൾ എത്ര കേട്ടാലും അതൊന്നും അനുഭവത്തിന്റെ അത്ര വരില്ലല്ലോ ഒന്നും അല്ലേ. ഐസ്‌ക്രീം കണ്ട് വായിൽ വെള്ളമൂറുമെങ്കിലും അത