Aksharathalukal

Aksharathalukal

അച്ചടിപ്പിശക്

അച്ചടിപ്പിശക്

4.7
157
Comedy
Summary

കർക്കിടകമാസം വന്നുകഴിഞ്ഞാൽ പിന്നെ  വീടിന്റെ ചുറ്റുവട്ടം കണ്ടാൽ വേമ്പനാട് കായലിന്റെ സൗന്ദര്യമാണ്. അത്രയും വിശാലമായി പരന്ന് കിടക്കുന്ന, വെള്ളം നിറഞ്ഞ വയലോലകൾ, കാറ്റിലിളകിയാടുന്ന ചെറിയ ഓളങ്ങൾ, പച്ചപ്പ് കാണാതെയുള്ള  പാടവരമ്പുകൾ, ഒഴുകി നടക്കുന്ന കരിനീല പൂക്കളുള്ള കുളപ്പായലുകൾ,  അതിനിടയിലൂടെ നീന്തി നടക്കുന്ന താറാവിൻ കൂട്ടങ്ങളും, അങ്ങിങ്ങായി കാണുന്ന കുളക്കോഴികളും. അതിന്റെ ഒരു അരികത്തായി മുളകൊണ്ട് വേലിക്കെട്ടുകൾ തീർത്ത എന്റെ സൗധവും. വെള്ളം പൊങ്ങുമ്പോൾ കരിങ്കല്ല് കെട്ടിയ മതിൽ എപ്പോളും ഇടിഞ്ഞു വീഴുന്ന അവസ്ഥയാണ് , പിന്നെ അത് പലവട്ടം കെട്ടിമടുത്ത