❤*നാടൻ പ്രേമം*❤ 8 ഭാഗം__ 8 (അവസാന ഭാഗം) ✍ അർച്ചന """ഇച്ചേച്ചി..... എഴുന്നേറ്റേ..... കോളേജിൽ പോണ്ടേ ഇന്ന്... ""' ആരു വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്..... പതിയെ എഴുന്നേറ്റു.... കുളിച്ചു റെഡി ആയി കോളേജിൽ പോകാൻ ഒരുങ്ങി.... മൂന്ന് നാല് ദിവസം ആയി പോയിട്ട്.... """ഇന്നലെ.... ഇന്നലെ ഇവിടെ മഹി ഏട്ടൻ വന്നിരുന്നോ ആരൂട്ടി....""" നെറ്റിയിൽ പതിയെ തടവി കൊണ്ട് അവൾ ചോദിച്ചപ്പോൾ ആരു ചെറു ചിരി ഒളിപ്പിച്ചു വച്ചു ഇല്ലെന്ന് തലയാട്ടി... പാറു നിരാശയോടെ മുഖം കുനിച്ചു.... കോളേജിലേക്ക് പോകാൻ ഇറങ്ങി.... കലുങ്കിനടുത് എത്താൻ ആയതും അവളിൽ ആകാംക്ഷ നിറഞ്ഞു.... അവനെ കാണാൻ അവളുടെ ഉള്ളം