( ഇതൊരു സാങ്കൽപ്പിക കഥയാണ്.... പുറംലോകത്ത് ചിതറിക്കിടക്കുന്ന തിന്മയുടെ കൂരിരുൾ മുഴുവൻ വന്ന് മൂടി കിടക്കുന്ന ഒരു തെരുവ്..... ആ സാങ്കൽപ്പിക ലോകത്തുനിന്ന് വർത്തമാനകാലത്തിലേക്ക് ഒരു യാത്ര......) നേരം പുലരാൻ തുടങ്ങിയിരിക്കുന്നു - അന്ധകാരം വിട്ടകലുമ്പോൾ, ഒരു അഗ്നിപർവതം കണക്കെ പുറത്തേക്ക് കുതിച്ചു ചാടാൻ കൊതിച്ച് സൂര്യൻ കിഴക്കിന്റെ മാറിൽ വെള്ളപൂശാൻ തുടങ്ങി. ഇതൊന്നും മീനാക്ഷി തെരുവ് അറിഞ്ഞിട്ടില്ല. ഒരു ശവപ്പറമ്പിന്റെ മൂകത യാണ് മീനാക്ഷി തെരുവിൽ... ഏതൊരു ഗ്രാമത്തിൽ ആദ്യം ഉണരുന്ന പാൽക്കാരനോ, പത്രക്കാരോ ആരും തന്നെ മീനാക്ഷി തെരുവിൽ നിദ്ര വിട്ട് ഉ