"ദേവുഡുവേ മനക്കു അന്നം. പണിയെ മനക്കു ദേവുഡു. മഞ്ചി പണി ചെയ്‌സ്‌ത്തുന്നവാഡു കൂഡ ദേവുഡ്‌വായ്താരു്." തെലങ്കാനയിൽ മിഡ് സമ്മർ എന്നത് ഒക്ടോബർ മാസത്തിൽ ആണ്. ഏകദേശം 38 ഡിഗ്രി....ചൂടുണ്ടാകും. അങ്ങനെ കത്തിജ്വലിക്കുന്ന സൂര്യന്റെ കീഴിൽ സ്‌കൂൾ ഗ്രൗണ്ടിൽ നിലത്തു കുത്തിയിരുന്നു കടപ്പകല്ലു കൊത്തികൊണ്ടിരിക്കുന്ന സമയത്താണ് സാമിയണ്ണനെ കാണുന്നത്. ആകെ കറുത്തു മെല്ലിച്ച, തലമുടിയൊക്കെ നരച്ച ഒരു രൂപം, അതായിരുന്നു സാമിയണ്ണൻ.പൊള്ളുന്ന ചൂടിനെ ലവലേശം പോലും വകവയ്ക്കാതെ സാമിയണ്ണൻ കല്ലു കൊത്തി കൊണ്ടേയിരുന്നു. വെള്ളം വേണോ എന്ന് ചോദിച്ചിട്ട് പോലും ഒന്നും മിണ്ട