അമനേയും തനുവിനേയും ആമി ശ്രദ്ധിച്ചിരുന്നു... താൻ കണ്ട അന്ന് തൊട്ടെ അവരെ ഓരോ നീക്കവും ശ്രദ്ധിച്ചിരുന്നു.. ദേശ്യമോ കുറ്റബോധമോ അവരുടെ ഇരുവരുടെയും മുഖത്ത് കാണാമായിരുന്നു... ലാമി വാതിൽ തുറന്ന് മോളെ ഹാളിൽ അവളുടെ കളിപാട്ടത്തിന്റെ അടുത്ത് ഇരുത്തിയിരുന്നു.. ലാമി അടുക്കളയിലേക്ക് കേറി... ആമിയെ സോഫയിൽ ഇരുത്തി തനുവും അടുക്കളയിലേക്ക് വിട്ടു.. ആമിയുടെ അടുത്തായി അമനും ചെന്ന് ഇരുന്നു എങ്കിലും അവന്റെ കണ്ണുകൾ കളിച്ച് കൊണ്ട് ഇരിക്കുന്ന മോളിലായിരുന്നു... അവളുടെ ഓരോ കുറുമ്പും അവൻ നോക്കി കണ്ടു... അവനിൽ അന്നേരം വിരിയുന്ന അനുഭവത്തിന് എന്ത് പേരിട്ട് വിളിക്കണം എന്നവനറീയ