എല്ലാവരുടെയും മുഖത്ത് അതിശയം തന്നെ ആയിരുന്നു... ജറിൻ്റെ മമ്മിയുടെ മുഖത്ത് ഒരു വിജയി ഭാവം ആയപ്പോൾ പപ്പയുടെ മുഖം ദയനീയമായിരുന്നു...ഞാൻ പറഞപ്പോൾ ആരും വിശ്വസിച്ചില്ല... ഇപ്പൊ കണ്ടോ... സ്വന്തം മോള് തന്നെ ആണ് അനുഭവിക്കാൻ പോകുന്നത്... ഇനി എങ്കിലും നിർത്തിക്കൂടെ മിഷി ഈ പേക്കൂത്ത്... മിയ കരച്ചിലോടെ ആണ് ചോദിച്ചത്....ഷട്ട് അപ്പ്!!!! ഹരിയുടെ ശബ്ദം അ വീടിനെ പോലും വിറപ്പിച്ചു .. നിങ്ങൾക്ക് ഒന്നും മനസാക്ഷി ഇല്ലെ... മിണ്ടിപ്പോകരുത്.. അവൻ്റെ കണ്ണിൽ നിന്നും വരുന്ന ദേഷ്യത്തിൻ്റ ചൂട് കണ്ട് പെട്ടന്ന് ടോമിച്ചൻ അവനെ തോളിൽ പിടിച്ച് നിർത്തി... ടോമിച്ചനറിയാം അല്ലങ്കിൽ ചിലപ്പോൾ അവൻ