വൈഗാധ്രുവം 💓 Short story "ധ്രുവ എന്താ നിന്റെ ഭാവം ...?? ഇങ്ങനെ ജീവിതകാലം മുഴുവൻ ഇരിക്കാൻ ആണോ ...??" ലച്ചുവിന്റെ ചോദ്യം കേട്ടവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി. " നിയെന്നെ ഇങ്ങനെ രൂക്ഷമായി നോക്കുവൊന്നും വേണ്ട ... നീ ഇങ്ങനെ നിൽക്കുമ്പോൾ എങ്ങനെ ആണ് ജീവന് നല്ലൊരു ജീവിതം കിട്ടുന്നത്. അവനെ കാത്തൊരു പെൺകുട്ടി ഉണ്ട് അവൾക്കേ വയസു കുറയുവല്ല കൂടുവാ ... " ലച്ചു പറഞ്ഞതെല്ലാം കേട്ട് ഒന്നും മിണ്ടാത്തെ ധ്രുവ അകത്തേക്ക് കയറി പോയി..... " അമ്മക്കെങ്കിലും പറഞ്ഞൂടെ അവനോട് ... " ലച്ചു അമ്മയുടെ നേരെ തിരിഞ്ഞു. " നിങ്ങളെല്ലാം കൂടി അവനെക്കൊണ്ട് ഒന്ന് കെട്ടിച്ചതല്ലേ എന്നിട്ട് എന