കോവിഡേ കുന്തമേ പോവുകാറായില്ലേ.. നൽകിയാഘാതങ്ങൾ മതിവരാറായില്ലേ... സ്വന്തവും ബന്ധവും കൈ തരാതകലുന്നു.. മുഖമൂടി കോലങ്ങൾ നാടാകെ നിറയുന്നു.. ശ്വാസിക്കുന്ന വായുവും അപരത്വമാകുന്നു. ഒറ്റമുറി സത്രങ്ങൾ നാട്ടിൽ പെരുകുന്നു. കോവിഡേ കുന്തമേ പോവുകാറായില്ലേ.. ആശ്ലേഷിച്ചേവരും അന്യരായി മാറുന്നു.. താങ്ങായി നിന്നവർ തടസ്സമായി തീരുന്നു. മാറ്റ് ഏറിയ വൈദ്യത്തെ വെല്ലുവിളിക്കുന്നു. കുറിക്കും മരുന്നുകൾ മതിവരാതാവുന്നു. കോവിഡേ കുന്തമേ പോവുകാറായില്ലേ.. നൽകുന്ന ശ്വാസനത്തിന് ചിലവുകൾ കനക്കുന്നു. ആശ്രയകേന്ദ്രങ്ങൾ അന്തിച്ചു നിൽക്കുന്നു. ആരാധ്യ ഗേഹങ്ങൾ അനാഥമായ് മാറു