\"നമ്മുടെ ചുറ്റുമുള്ള ലോകത്തെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരാളെ പൂർണ്ണമായി അറിയുന്നതിന് മുൻപേ അയാളെ ജഡ്ജ് ചെയ്യുക.. ഞാനടക്കമുള്ള സമൂഹം അങ്ങനെയാ... ഒരു കുട്ടി സ്കൂളിൽ പോയി തുടങ്ങുമ്പോൾ തൊട്ട് അതിനെ ചുറ്റുമുള്ളവർ എല്ലാം ചേർന്ന് അറ്റാക്ക് ചെയ്യും... തൊട്ട് അയൽവക്കത്തെ കുട്ടിയേക്കാൾ പഠിപ്പു കുറവാണെന്ന് പറഞ്ഞു, ജനറൽനോളജ് കുറവാണെന്ന് പറഞ്ഞു, കഴിവുകൾ കുറവാണെന്ന് പറഞ്ഞു എല്ലാം..... സത്യം പറഞ്ഞാൽ ഒരിക്കൽ പോലും ആ കുട്ടിയിലേക്ക് ഇറങ്ങിച്ചെന്ന്, അതിന്റെ യഥാർത്ഥ കഴിവ് എന്താണെന്ന് അറിയാൻ ആരും ശ്രമിക്കാറില്ല.... കാരണം എല്ലാവരും കുറവുകൾ കണ്ടെത്തുന്നതിന്റെ തിരക്കിലാണ