പൂമംഗലം തറവാടിന്റെ രണ്ടാം നിലയിലെ ജനലിനരികിൽ, അകലങ്ങളിലേക്ക് കണ്ണു പായിച്ചു അക്ഷമനായി നിൽക്കുകയാണ് ഹരി - പഴയ നാലുകെട്ടിന്റെ പ്രതാപം തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന തറവാട്...... രണ്ടാം നിലയുടെ മുകളിൽ നിന്ന് അകലങ്ങളിലേക്ക് നോക്കിയാൽ, പടിപ്പുര കടന്ന് ചുറ്റും പച്ചച്ചു നിൽക്കുന്ന നെൽപ്പാടങ്ങളാണ്...... ഇതിനിടെ അന്തരീക്ഷത്തിലൂടെ ഒഴുകിവരുന്ന ആരുടെയോ കരച്ചിൽ ഹരിയെ തെല്ലൊന്ന് അസ്വസ്ഥനാക്കി. അയാൾ പുറത്തേക്ക് വീണ്ടും കണ്ണുകൾ പായിച്ചു. തറവാടി നോട് ചേർന്നു നിൽക്കുന്ന ഒരു കൊച്ചു വീട്ടിൽ നിന്നാണ് ആ നിലവിളിയുടെ ശബ്ദം. ആരൊക്കെയോ ആ മുറ്റത്തിലൂ