Aksharathalukal

Aksharathalukal

കുഞ്ഞപ്പേട്ടൻ-അപ്പമായി മാറുന്നവൻ

കുഞ്ഞപ്പേട്ടൻ-അപ്പമായി മാറുന്നവൻ

5
416
Biography Drama Inspirational
Summary

അപ്പമായി മാറുന്നവർ *********************** പഠനകാലത്ത്, പാവപ്പെട്ടവരുടെ ജീവിതത്തെ അറിയാനായിട്ട് നീക്കി വയ്ക്കപ്പെട്ട കുറച്ചു ദിവസങ്ങൾ ഉണ്ടായിരുന്നു. കാസർകോട് അടുത്തുള്ള ഒരു ഗ്രാമത്തിൽ ആയിരുന്നു ഞങ്ങൾ.ഏകദേശം രണ്ടാഴ്ചക്കാലം അവിടെ ഉണ്ടായിരുന്നു. പണി കണ്ടുപിടിച്ചു അത് ചെയ്ത് അന്നന്നത്തെ അപ്പം ഭക്ഷിക്കുന്നതിന്റെ സംതൃപ്തിയും സന്തോഷവും ഒക്കെ അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അത്. ചാണകം ചുമടും, പറമ്പുകിളയും, കുഴിവെട്ടും, കിണർകുത്തും കാട് വെട്ടിതെളിക്കലും അങ്ങിനെ ശീലമില്ലാത്ത പല പണികളും.  എല്ലാം കഴിഞ്ഞു, പാറകുളത്തിലെ കുളിയും പിന്നെ വീട്ടിൽ വന്നിട്ടുള്ള കഞ്ഞിയും അച്ച