അദ്ധ്യായം 4 “ഒരു മരണം അന്വേഷിച്ച് തുടങ്ങിയിപ്പോൾ രണ്ട് ഐ.പി.എസ്സുകാരെ കാണാതായിരിക്കുന്നു. കാണാതായ മറ്റ് മൂന്ന് പോലീസുകാരിൽ ഒരാളുടെ ശവം കിട്ടി. വേറെ തുമ്പും തുരുമ്പും ഒന്നും കിട്ടിയിട്ടില്ല. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് വ്യക്തമായ റിപ്പോർട്ട് കിട്ടണം ഇപ്പോ,............... മിസ്റ്റർ ഡിജിപി ക്ക് എന്താണ് പറയാനുള്ളത് ? എക്സ്ക്യൂസുകളല്ലാതെ…” പത്രക്കാരുടെ മുനവച്ച ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി കയറി വന്ന ആഭ്യന്തര മന്ത്രി ദേഷ്യത്തിലായിരുന്നു. അദ്ദേഹം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. പി.എ പെട്ടെന്ന് തന്നെ അദ്ദേഹം സ്ഥിരമാ