Aksharathalukal

Aksharathalukal

സഹായം

സഹായം

0
380
Abstract Drama Inspirational
Summary

സഹായം ചെറുകഥ – ഹിബോൺ ചാക്കോ ©copyright protected     “ഏതായാലും ഈ ചൂടത്ത് ഇവിടെ വരെ വന്നു... വന്ന കാര്യമാകട്ടെ നടന്നുമില്ല! എന്റെ ഡ്യൂട്ടി കഴിഞ്ഞു, ഞാൻ ഇറങ്ങുവാ.. നിങ്ങളുടെ സ്ഥലം പറഞ്ഞാൽ ഞാൻ ഡ്രോപ്പ് ചെയ്യാം.”         സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്നൊരു ഉദ്യോഗസ്ഥന്റെ വാചകങ്ങളാണിത് -പുരുഷൻ, പ്രായം ഉദ്ദേശം നാൽപത്തിയഞ്ചിനോട് അടുക്കും.      എനിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഈ ഓഫർ നിരസിക്കുവാൻ തോന്നിയില്ല. കാരണം, ഉദ്ദേശം അഞ്ചു കിലോമീറ്റർ നടന്നുതാണ്ടിയാണ് ഞങ്ങൾ എംബസിയിൽ എത്തിയത്- ചൂടിന്റെ അധിക്യത്താൽ ഞങ്ങൾ തീർത്തും അവശരായി