മലയാളി പൊളിയാണ്... ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും കേട്ടാൽ, അത് സത്യമാണോ, അല്ലയോ എന്ന ചിന്തയൊന്നും ഇല്ല. എടുത്ത് അലക്കും. പ്രത്യേകിച്ച് പറയുന്നത് നമ്മൾ അറിയുന്നവർ ആണെങ്കിൽ പ്രത്യേകിച്ചും. കേൾക്കുന്ന കാര്യങ്ങൾ പറഞ്ഞ് പരത്തുന്നതിന് മുൻപ്, ആരോപണ വിധേയവരായവരുടെ സ്ഥാനത്ത് നമ്മളെ സങ്കല്പിച്ച് നോക്കിയിട്ടുണ്ടോ. അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ആലോചിക്കാറുണ്ടോ. ഒരു ഉദാഹരണം പറയാം. കുറച്ചു നാളുകൾക്ക് മുൻപ്, മകനെ പീഡിപ്പിച്ച അമ്മയെ കുറിച്ചൊരു വാർത്ത വന്നു. ആ അമ്മയെ, കേരളത്തിലെ മാധ്യമങ്ങൾ പരസ്യ വിചാരണ ചെയ്തു. സോഷ്യൽ മീഡിയ