Aksharathalukal

Aksharathalukal

കൊതിച്ചതും വിധിച്ചതും  - 9

കൊതിച്ചതും വിധിച്ചതും - 9

4.7
6.7 K
Love Others
Summary

കൊതിച്ചതും വിധിച്ചതും  ഭാഗം : 9   " അത്....  മാനുക്കാന്റെ കാര്യങ്ങൾ അറിഞ്ഞത് എങ്ങനാ. "            "  അത് ഞാൻ ഈ കല്യാണം മുടക്കാൻ വേണ്ടി നടന്നപ്പോൾ അറിഞ്ഞ കാര്യങ്ങൾ ആണ്. "               " എന്താ...  കല്യാണം മുടക്കാനോ... "  അവന്റെ വാക്കുകളിൽ നാജി നന്നേ ഞെട്ടിയിരുന്നു.           " എന്തെ കല്യാണം മുടക്കൽ എന്നു കേട്ടിട്ടില്ലേ."                " കേട്ടിട്ടുണ്ട്....  അല്ല എന്തിനാ കല്യാണം മുടക്കാൻ നോക്കിയേ... "          "   അതിനുള്ള കാരണം നിന്റെ പ്രായം ആയിരുന്നു. പതിനെട്ടു വയസ്സ് പോലും ആകാത്ത കുട്ടി,  എന്റെ പെങ്ങളുടെ