♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ബംഗ്ലാവിന്റെ ഹാളിൽ, വർക്കി തന്റെ ഇന്നലത്തെ അനുഭവം പറഞ്ഞു നിർത്തി. എല്ലാവരും ഒരുൾ കിടിലത്തോടെ, അതിലേറെ ഭയത്തോടെ അവരെ നോക്കി. വേലു ചാമി പതിയെ അകത്തോട്ടു ഉൾവലിഞ്ഞു. തല ഉയർത്തി നോക്കിയ വർക്കി കണ്ടത്, താങ്ങളെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ഒരുപാട് മുഖങ്ങളാണ്. അവിടെ വല്ലാത്ത ഒരു മൂകത തളം കെട്ടി നിന്നു. ആരും ഒന്നും ഉരിയാടാതെ ഇതികർത്തവ്യ മൂഢരായി ഇരുന്നു. സമയം കടന്നു പോയി കൊണ്ടിരുന്നു നിമിഷങ്ങൾ മിനിട്ടുകൾക്ക് വഴി മാറി കൊടുത്തു ഒരു സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത പെട്ടെന്ന്,