തോരാതെ പെയ്ത മഴയിൽ♥️ വരാന്തയുടെ ഒരറ്റത്ത് തിമിർത്ത് പെയ്യുന്ന മഴയേയും നോക്കി അവൾ നിൽക്കുകയാണ്. തന്റെ പ്രാണനിലേക്ക് ആഴത്തിൽ അലിയുവാൻ ശക്തമായി പെയ്തു കൊണ്ടിരിക്കുകയാണതെന്ന് തോന്നി.ആ നിമിഷത്തേ മനോഹരമാക്കാനെന്നോണം മഴയുടെ സംഗീതമാകെ അമി ടെയെല്ലാം ഒഴുകി നടന്നു. ഒരു പുഞ്ചിരിയോടെ അതെല്ലാം അവൾ നോക്കി കണ്ടു. പെട്ടെന്നാണ് ഒരാൾ ആ വരാന്തയിലേക്ക് ഓടി കയറിയത് ദേഹമാകേ നനഞ്ഞ്, മുടിയിലെല്ലാം മഴ തുള്ളികൾ തൂങ്ങി.ഒരു നിമിഷം അവർ പരസ്പരം നോക്കി. എന്തോ ഓർത്തെന്ന പോലെ അവൾ നോട്ടം മാറ്റി. അവൻ ഒന്ന് പുഞ്ചിരിച്ച് മഴയിലേക്ക് നോക്കി പലതും ആലോചിക്കാൻ തുടങ്ങി.