Aksharathalukal

വിൻസെന്റ് ബംഗ്ലാവ് (ഭാഗം-07)

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ബംഗ്ലാവിന്റെ ഹാളിൽ,

                വർക്കി തന്റെ ഇന്നലത്തെ അനുഭവം പറഞ്ഞു നിർത്തി.

എല്ലാവരും ഒരുൾ കിടിലത്തോടെ, അതിലേറെ ഭയത്തോടെ അവരെ നോക്കി.

വേലു ചാമി പതിയെ അകത്തോട്ടു ഉൾവലിഞ്ഞു.

തല ഉയർത്തി നോക്കിയ വർക്കി കണ്ടത്, താങ്ങളെ  ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ഒരുപാട് മുഖങ്ങളാണ്.

അവിടെ വല്ലാത്ത ഒരു മൂകത തളം കെട്ടി നിന്നു.

ആരും ഒന്നും ഉരിയാടാതെ ഇതികർത്തവ്യ മൂഢരായി ഇരുന്നു.

സമയം കടന്നു പോയി കൊണ്ടിരുന്നു

നിമിഷങ്ങൾ മിനിട്ടുകൾക്ക് വഴി മാറി കൊടുത്തു

ഒരു സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത

പെട്ടെന്ന്,

ആ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരു ശബ്ദം ഉയർന്നു


"നിങ്ങൾ ഇന്നലെ മദ്യപിച്ചായിരുന്നുവോ..........?"

ആ ചോദ്യം കേട്ടതും,

വിമൽ തല ചെരിച്ച് ആൽവിനെ ഒന്ന് ചൂഴ്ന്നു നോക്കി.

"അതേ സാറേ.... മദ്യപിച്ചായിരുന്നു"
രവി പറഞ്ഞു

"എന്താ... കുടിച്ചത്.....?"
ചോദ്യം തുടർന്നു

"അത്....... രാ...ഘവന്റെ കഞ്ചാവ് ഇട്ട് വാറ്റിയ കള്ളാണ്"

"ചുമ്മാതല്ല....!!! അപ്പോൾ ഇതല്ല ഇതിലപ്പുറം കാണും.
നിങ്ങൾ ആദ്യമായിട്ടാണോ കുടിച്ചത്....?"

"കഞ്ചാവ് ഇട്ടത് ആദ്യമായിട്ടാണ് സാറേ....."

"ഇൗ ചേരുവ ചേർത്തുള്ള വാറ്റിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. വല്ലാത്ത ഒരു മന്ദത വരുത്തിക്കുന്നതാണ്. പലതും സങ്കൽപ്പിക്കും"

ഇത് കേട്ട് അന്തം വിട്ടു നിൽക്കുന്ന മറ്റുള്ളവരെ നോക്കി ആൽവിൻ പറഞ്ഞു....

"Don't worry, guys..... Undoubtedly its a part of pure Hallucination......!!!!"

എന്ന് പറഞ്ഞു കൊണ്ട് ആൽവിൻ ഒരു സിഗരറ്റ് ചുണ്ടത്ത് വെച്ച് കൊണ്ട് പുറത്തേക്ക് നടന്നു.

പതിയെ എല്ലാവരുടെയും മുഖത്ത് ആശ്വാസം പ്രകടമായി

............ രണ്ട് പേരെ ഒഴിച്ച്............

ഒരോരുത്തരും ഒരു നെടു വീർപ്പ് ഇട്ടുകൊണ്ട് മെല്ലെ സംസാരിച്ചു തുടങ്ങി......

"ഹോ.... ഞാൻ അങ്ങോട്ട് ഭയന്നു ഇല്ലാതെ ആയിപ്പോയി"
ജെസ്സി സംഭാഷണം തുടങ്ങി വെച്ചു

"ഇല്ലാതെ... പിന്നെ.... എന്റെ നല്ല ജീവൻ അങ്ങ് പോയി"


പിന്നീട് അവരുടെ സംഭാഷണം സാധാരണ പൊലെ കളി തമാശകളിലേക്ക്‌ പോയി

ഇതൊക്കെ കേട്ട് പരസ്പരം അന്തം വിട്ട് നോക്കി ഇരിക്കുകയാണ് വർക്കിയും, രവിയും

എന്തെന്നാലും, അവർക്കും കുറച്ച് ആശ്വാസം കൈവന്നിരിക്കുന്നു

ഇന്നലെ നടന്നത് ഒരു ചീത്ത സ്വപ്നമാണെന്ന് അവരും പതിയെ സ്വയം വിശ്വസിച്ചു തുടങ്ങി 

പക്ഷേ, വല്ലാത്ത ഒരു ചിന്താഭാരത്തോടെ.....

തന്റെ രണ്ട് കൈകളും കൂട്ടി പിടിച്ച്,
മുന്നിലേക്ക് തലയും കുമ്പിട്ട് ഇരിക്കുകയായിരുന്ന വിമൽ

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ, കൈ അടിച്ച് കൊണ്ട് അവൻ ചാടി എഴുന്നേറ്റു

ചെവിയിൽ പതിഞ്ഞ ശബ്ദത്തിന് പിന്നാലെ എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി

എല്ലാവരും അവനെ നോക്കി കൊണ്ടിരുന്നു

സംയമനം കൈവരിച്ച് എല്ലാവരെയും നോക്കി വിമൽ ചിരിച്ചു

പിന്നെ പറഞ്ഞു തുടങ്ങി

"ഇപ്പോൾ എല്ലാവർക്കും സമാധാനമായില്ലേ.....?
ഇത്രയും ഉള്ളു കാര്യങ്ങൾ.....!!!! ആരും പരിഭ്രമിക്കേണ്ട കാര്യമില്ല.
പിന്നെ, ഞാൻ പറയാൻ വന്നത് നമ്മുടെ വർക്കിനെ പറ്റിയുള്ള കാര്യമാണ്.
വൈകീട്ട് നമ്മൾ ഷൂട്ടിംഗ് തുടങ്ങും. അതിന് വേണ്ടിയുള്ള pre-planning, discussion കാര്യങ്ങൾ ഇപ്പോൾ ചെയ്യാം. അതിന് മുൻപ് ഫ്രഷ് ആവേണ്ടവർക്ക് ഫ്രഷ് ആയി വരാം. എന്നിട്ട് എല്ലാവർക്കും ഒരുമിച്ച് തന്നെ പ്രാതൽ കഴിക്കാം. ഓക്കേ......?"

"ഓക്കേ............!!!!!!"
എല്ലാവരും ഒരുമിച്ചു പറഞ്ഞു

ശേഷം എന്തോ മുറുവിപ്പോടെ ജെസ്സിയും, കൂടെ സാറയും പോയി

പിന്നാലെ ക്രിസ്റ്റിയും

തന്നെ നോക്കി ഗോവണിയുടെ തൂണും ചാരി നിൽക്കുവായിരുന്ന സ്റ്റെല്ലയെ ചേർത്ത് പിടിച്ചു കൊണ്ട് ആൽബിൻ പടികൾ കയറി

അത് നോക്കി നിന്ന വിമൽ, പെട്ടെന്ന് പിന്തിരിഞ്ഞ് വർക്കിയെയും, രവിയെയും നോക്കി പറഞ്ഞു

"നിങ്ങൾക്ക് മുൻവശത്ത് കാണുന്ന രണ്ട് മുറികൾ ഉപയോഗിക്കാം"

ഇത് കേട്ട രവി, വർക്കിയുടെ തുടയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു

"അയ്യോ.... അത് വേണ്ട ഞങ്ങൾക്ക് ഒരു മുറി മതി സാറെ..... ഞങ്ങൾ ഒരുമിച്ചേ കിടക്കാറുള്ളൂ....."

                         "Fine......."

വിമൽ ഒരു ചിരിയോടെ ധൃതിയിൽ ചവിട്ട് പടികൾ കയറി പോയി

"ഫൈനൊ......? എന്തിന്.....? "
സംശയഭാവത്തോടെ രവി വർക്കിയെ നോക്കി

പക്ഷെ വർക്കി രവിയേയും, തുടയിലെ കൈകളും മാറി മാറി നോക്കുവായിരുന്നു.

"ച്ഛീ..... വൃത്തികെട്ടവനെ..... എടുക്കടാ കൈ...."
 തുടയിൽ നിന്ന് രവിയുടെ കൈ വർക്കി തട്ടി കളഞ്ഞു

ഒന്നും മനസിലാവാതെ എന്തോ പറയാൻ വന്ന രവി, വേറെ ഒരു ദിശയിലേക്ക് നോക്കുന്നത് കണ്ട് വർക്കിയും അങ്ങോട്ട് നോക്കി

ഒരു വശത്തായി വഷളൻ ചിരിയോടെ തങ്ങളെ തന്നെ നോക്കി ഇരിക്കുന്ന കോശി പതിയെ എഴുന്നേറ്റ് അടുത്തക്ക് വന്നു

എന്നിട്ട് വർക്കിയുടെ കൈകൾ രണ്ടും കടന്ന് പിടിച്ചു കൊണ്ട് ചോദിച്ചു

"ചേട്ടായി തരുവോ........?"

"ശ്ശേ.... അയ്യേ.... എന്ത്......?!"

"ഇന്നലെ നിങ്ങളെ സ്വാർഗത്തിൽ എത്തിച്ച ആ യമണ്ടൻ സാധനം"

വർക്കി ഒരു ദീർഘ നിശ്വാസം വിട്ടു
"ഹാവൂ.....അതായിരുന്നുവോ......?!!!!!
വെറുതേ മനുഷ്യനെ ആധി കയറ്റാനായിട്ട്"

"എന്ത് പറ്റി.......?"

"ഏയ്.... ഒന്നുമില്ല. നീ ചോദിച്ചത് കുറച്ച് വണ്ടിയിൽ കാണണം. അത് ഇവൻ കൊടുന്നു തരും"

"താങ്ക്സ്..... ബ്രോസ്!"
എന്ന് പറഞ്ഞ് കോശി പോവുമ്പോൾ

പിന്നിൽ നിന്ന് വർക്കി വിളിച്ചു പറഞ്ഞു

"പിന്നെ അനിയാ.... അത് ഇന്നലെ സ്വാർഗമല്ല.... നരഗമാണ് കാണിച്ചത്. അത് വഴിയേ മനസിലായി കൊള്ളും"

വർക്കി രവിയുമായി മുൻവശത്തേക്ക് നടക്കാൻ തുനിഞ്ഞു
(വാൻ അകത്തോട്ടു പാർക്ക് ചെയ്യാൻ വേണ്ടി) 

അപ്പോഴാണ് വർക്കി വീണ്ടും സായിപ്പിന്റെ ചിത്രം കണ്ടത്

അപ്പോൾ തന്റെ മനസ്സിൽ ഒരു സംശയം നുര പൊന്തി വന്നു

സങ്കൽപ്പിച്ചത് ആണെങ്കിൽ പോലും, ഇന്ന് വരെ നേരിൽ കണ്ടിട്ടില്ലാത്ത രൂപം....
തനിക്ക് എങ്ങനെ കാണാൻ പറ്റും ?

തനിക്ക് വല്ലാത്ത ഒരു ആശ്ചര്യം തോന്നി.

••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

ഇതേ സമയം..... 

ബംഗ്ലാവിലെ ഒരു മുറി
( ആൽബിയും, വിമലും )

"യെസ്. അത് തന്നെ ആണ് ഞാനും പറഞ്ഞത്.... ഇത് വരെ കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങനെ വർക്കിക്ക് ഇത്ര കൃത്യമായി വിവരിക്കുവാൻ കഴിഞ്ഞു....?!"
വിമൽ ചോദ്യമെന്നോണം ആൽബിയെ നോക്കി

   "നീ എന്താ പറഞ്ഞുവരുന്നത്....?"

   "നീ ശ്രദ്ധിച്ചോ വർക്കി വിവരിച്ച ആ രൂപം. അത് നിനക്ക് എവിടെയെങ്കിലും മുൻപ് കണ്ട ഓർമയുണ്ടോ?"

ആൽബി ശാന്തനായി ആലോചിച്ചു കൊണ്ടിരുന്നു.

കുറച്ച് നിമിഷം ചിന്തിച്ചിട്ട് ഒന്നും പറയാതെയിരുന്ന ആൽബിയെ നോക്കി വിമൽ പറഞ്ഞു

    "എടാ.... അത് താഴെ ഹാളിലെ   ചിത്രത്തിലുള്ള വ്യക്തി.........
വിൻസെന്റ് സായിപ്പിന്റെ രൂപം"

ഇത് കേട്ട ആൽബിയുടെ കണ്ണുകൾ വിടർന്നു


•••••••••••••••••••••••••••••••••••••••••••••••••••


ബംഗ്ലാവിന്റെ മുൻവശത്തെ വാതിൽ കടന്ന്, ചവിട്ടി പടികൾ ഇറങ്ങി വരികയായിരുന്നു വർക്കിയും, രവിയും

"എന്തായാലും ഇന്നലത്തെ രാത്രി കൊണ്ട് ഒരു ഉപകാരം ഉണ്ടായി"

"അത് എന്താ, ആശാനെ.......?"

"വൈകി ആണേലും നീ എന്നെ ആശാനെന്ന് വിളിച്ചു തുടങ്ങിയല്ലോ"

ഇത് കേട്ട് ഇളിഞ്ഞ ചിരിയോടെ നോക്കുന്ന രവിയെ നോക്കി വർക്കി ചോദിച്ചു

"അല്ലേടാ.... രവിയെ ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ച് വിട്ട് പോയി"

"എന്താ......?"

"ഇന്നലെ വണ്ടിയിൽ നിന്ന് ഓടി വരുമ്പോൾ... നീ എന്റെ കൂടെ ഉണ്ടായിരുന്നത് അല്ലേ...?!! പിന്നെ, എങ്ങനെയാ അവിടെ വീണത്....?
പകുതി വെച്ച് തല കറങ്ങി വീണോ...?"

പരിഹാസ രൂപേണ വർക്കി ചോദിച്ചു

"അ..ത്.... ആ...ശാൻ അത് പിന്നെ...."

രവി നിന്ന് വിയർത്തു

"എന്താ ടാ.....?"
  വർക്കി രവിയെ കനപ്പിച്ചു നോക്കി

"അത് ആശാനെ ഞാൻ......"

"എന്താടാ കിടന്നു പരുങ്ങുന്നത്....? കാര്യം പറയടാ...."

വർക്കിക് ദേഷ്യം ഇരച്ചു കയറി തുടങ്ങി

"അത്.... ഞാൻ ഇന്നലെ ആശാൻ കാണാത്ത ഒരു കാഴ്ച്ച കാണുകയുണ്ടായി...........!!!!!"

"എന്ത് കാഴ്ച്ച...........???????"

"ഞാൻ പിന്നെ അത് അകത്ത് നിന്ന് തന്നെ പറയണം എന്ന് വിചാരിച്ചത് ആണ്. 
പിന്നെ അവർ പറയുന്നത് കേട്ടപ്പോ അതും തോന്നിയത് ആവുമെന്ന് വിചാരിച്ചു"

"നീ കിടന്നു കഥകളി കാണിക്കാതെ കാര്യം അങ്ങ് പറയടാ... കഴുതേ"


•••••••••••••••••••••••••••••••••••••••••••••••••••


"ഇവിടെ ചുരുൾ അഴിയാനുള്ളത് കേവലം ഒന്നോ, രണ്ടോ രഹസ്യങ്ങൾ അല്ല. ഒരുപാട് ഉണ്ട്"

  "നീ എന്താ പറഞ്ഞു വരുന്നത്....?"
ആൽബിൻ അക്ഷമയോടെ ചോദിച്ചു

        "മുഖാവരണം............!!!!!!"

  "എന്ത്....??? മുഖാവരണമോ......??????"

"അതേടാ..... നീ വിചാരിക്കുന്നത് പോലെ.... പലരും ഇതിൽ യാദൃശ്ചികമായി വന്നു പെട്ടവരല്ല. വ്യക്തമായി, മുൻകൂട്ടി.... നിഗൂഢമായ എന്തോ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടി വന്നവരാണ് പലരും." 


"എന്തൊക്കെയാണ് ഇൗ പറയുന്നത്....? നിനക്ക് കാര്യാമായിട്ട്‌ എന്തോ പറ്റിയിട്ടുണ്ട് "

"ആൽബി... ഞാൻ വളരെ സ്വബോധത്തോടെ കൂടി തന്നെയാണ് ഇൗ പറയുന്നത്. എല്ലാവരും എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നില്ല. പക്ഷേ..... ഇതിൽ മിക്കവരും. അവർക്ക് വ്യക്തമായി ഉദ്ധേശമുണ്ട്. ചിലപ്പോൾ വിത്യസ്തമാവാം" 

ഒന്നും മനസ്സിലാവാതെ ആൽബിൻ കണ്ണും മിഴിച്ച് നോക്കിയിരുന്നു

"എനിക്ക് ആദ്യം ഒരാളെ മാത്രമായിരുന്നു സംശയം. പക്ഷേ, എനിക്ക് തെറ്റ് പറ്റി. ഇവിടെ നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ല കാര്യങ്ങൾ. ഇവിടെ തിരശ്ശീലയിൽ അരങ്ങ് തകർക്കാൻ പോവുന്ന കളി, നമ്മുടെയൊക്കെ ചിന്താഗതിക്കും അധീനമായതാണ്"

ഇങ്ങനെ പറയുമ്പോൾ വിമലിന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി

ആൽബി കിളി പോയി കണക്കെ അങ്ങനെ ഇരുന്നു

ഇതെല്ലാം വാതിലിന്റെ അപ്പുറത്ത് നിന്ന് രണ്ടു ചെവികൾ ഒപ്പി എടുക്കുന്നുണ്ടായിരുന്നു

•••••••••••••••••••••••••••••••••••••••••••••••••••

"നീ കിടന്നു കഥകളി കാണിക്കാതെ കാര്യം അങ്ങ് പറയടാ... കഴുതേ"

നടന്നു കൊണ്ടിരിക്കുന്നതിന് ഇടയിൽ വർക്കി ചോദിച്ചു

"ആശാനെ.... ഇന്നലെ രാത്രി ഞാൻ ആശാന്റെ തൊട്ട് പിറകിൽ തന്നെ ഓടി വന്നതായിരുന്നു.... ആശാൻ ഇന്നലെ ആ ഊഞ്ഞാൽ കെട്ടിയിരുന്ന വലിയ മരം കഴിഞ്ഞതും... പിന്നിൽ ഉണ്ടായിരുന്ന ഞാൻ അതിന് അടുത്ത് എത്തിയപ്പോൾ കണ്ടത്,
ഊഞ്ഞാലിൽ വെള്ള ഉടുപ്പ് ധരിച്ച ഒരു പെൺകുട്ടി ഇരുന്നു ആടുന്നതായിരുന്നു. എനിക്ക് ഉറപ്പ് ആണ് ആശാനെ അത് ഒരു മനുഷ്യ സ്ത്രീ അല്ല...."

ഇത് കേട്ടതും ചലിച്ചു കൊണ്ടിരുന്ന വർക്കിയുടെ കാലുകൾ യാന്ത്രികമായി നിന്നു....

ഒരു പിശാചിനെ കണ്ടെന്ന പോലെ വാ പൊളിച്ചു രവിയെ നോക്കി

പിന്നീട് അവർ നിൽക്കുന്ന പരിസരം ഒന്ന് നോക്കി.

താങ്കൾ ഇപ്പോൾ നിൽക്കുന്നത് ആ പൊട്ടി വീഴാറായ ഊഞ്ഞാലുള്ള, ആ പടു കൂറ്റൻ വൃക്ഷത്തിന്റെ ചുവട്ടിൽ ആണെന്ന ബോധം വന്നത്

വർക്കിയുടെ മുഖഭാവത്തിൽ നിന്ന് അത് മനസ്സിലാക്കിയ രവിയും ഒന്ന് വിയർക്കാൻ തുടങ്ങി.

രണ്ട് പേരും ഇളകാതെ ഒരു ശില പോലെ നിന്നു

ഇൗ സമയം എവിടെ നിന്നോ ഒരു കാറ്റ് വീശി.

അവരുടെ അടുത്തുള്ള ഊഞ്ഞാൽ മെല്ലെ മെല്ലെ ആടാൻ തുടങ്ങി...

പിന്നീട് അതിന്റെ വേഗത വർധിച്ചു കൊണ്ടിരുന്നു.........




                                                       ( തുടരും )