ആ വീടിന്റെ പടികൾ ഇറങ്ങി നടക്കുമ്പോൾ അമ്മയുടെ ചിതയിലെ കനൽ അണഞ്ഞിരുന്നില്ല.. എന്റെ മനസിലെയും.... അമ്മ ഉണ്ടായിരുന്നിടത്തോളം കാലം സ്നേഹത്തോടെ ചുറ്റും നിന്നവർ.. മോളെന്നല്ലാതെ നാവു വഴങ്ങാത്തവർ ഒരു നിമിഷം കൊണ്ട് അവരുടെയെല്ലാം സ്നേഹം ആവി ആയിപോയിരുന്നു... പണത്തിന്റെ പിറകിൽ മാത്രം നിൽക്കുന്ന സ്നേഹo... മൂന്നാം വയസിൽ അമ്മ എന്നെ കൂട്ടുമ്പോൾ അനാഥത്വത്തിൽ നിന്നും സനാഥത്തിലേക്ക് കടന്നവൾ... ഇരുപതാമത്തെ വയസ്സിൽ വീണ്ടും അനാഥയായി തെരുവിലേക്കു.... ജാതക ദോഷത്തിന്റെ പേരിൽ ചുറ്റും ഒന്നും അന്വഷിക്കാതെ അച്ഛനെ വിവാഹം ചെയ്യാൻ അമ്മ നിർബന്ധിത ആവുകയ